നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ശർക്കര വട്ടയപ്പം; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ…!

ഇങ്ങനെ ഒരു റെസിപ്പി നിങ്ങൾ എപ്പോഴെങ്കിലും ചെയ്‌തു നോക്കിയിട്ടുണ്ടോ..? വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ കൊണ്ട് കിടിലൻ പലഹാരം തയ്യാറാക്കാം. ഇതാണെങ്കിൽ എല്ലാവർക്കും ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേ ഇല്ല. ബേക്കറിയിൽ ഒക്കെ കിട്ടുന്നതിനേക്കാൾ വളരെ സോഫ്റ്റ് ആയി നമുക്ക് വീട്ടിൽ തന്നെ ശർക്കര കൊണ്ട് വട്ടയപ്പം (Special Sharkkara Vattayappam Recipe) ഉണ്ടാക്കാൻ സാധിക്കും. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

  • പച്ചരി – 2 കപ്പ്
  • ശർക്കര – 400 ഗ്രാം
  • അവൽ – 1 കപ്പ്
  • തേങ്ങ ചിരകിയത് – 2 കപ്പ്
  • യീസ്റ്റ് – 1/2 ടീ സ്പൂൺ
  • ഏലക്ക പൊടി – 1 ടീ സ്പൂൺ
  • ചെറിയ ജീരകം പൊടിച്ചത് – 1 ടീ സ്പൂൺ
  • പഞ്ചസാര – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – 2 നുള്ള്

തയ്യാറാക്കുന്ന രീതി

ആദ്യം തന്നെ പച്ചരി കഴുകി വൃത്തിയാക്കിയ ശേഷം വെള്ളം ഒഴിച്ച് 4 മണിക്കൂർ കുതിരാൻ വെക്കുക. കുതിർന്ന പച്ചരി വീണ്ടും കഴുകി വൃത്തിയാക്കി ശേഷം വെള്ളം മുഴുവനും കളയുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ശർക്കരയും കുറിച്ച് വെള്ളവുമായി ഉരുക്കിയെടുത്ത ശേഷം ഇത് അരിപ്പ കൊണ്ട് അരിച്ചെടുത്ത് ചൂടാറാൻ വയ്ക്കുക. ഒരു പാത്രത്തിൽ അവൽ കുറച്ച് വെള്ളം ഒഴിച് കുതിരാൻ വെക്കുക. അവൽ നന്നായി കുതിർന്ന ശേഷം ഇത് പച്ചരിയിലേക്ക് ഇട്ടു കൊടുക്കുക. ശേഷം തേങ്ങ ചിരകിയതും കൂടി അതിലേക്ക് ഇട്ടു കൊടുത്ത് മിക്സ് ചെയ്ത ശേഷം മിക്സിയുടെ ജാറിൽ കുറച്ചു കുറച്ച് ആയി ഇട്ട് കൊടുത്തു ശർക്കരപ്പാനിയും ഒഴിച്ച് നന്നായി അരച്ചെടുക്കുക.

Special Sharkkara Vattayappam Recipe

അടുത്ത ബാച്ച് അരക്കുമ്പോൾ അതിലേക്ക് പച്ചരിയും തേങ്ങയും ഉള്ള മിക്സും ശർക്കര പാനിയും കൂടെ തന്നെ ഇൻസ്റ്റന്റ് ഈസ്റ്റും പഞ്ചസാരയും ഇട്ട് കൊടുത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് ആദ്യം അരച്ച മിക്സിലേക്ക് തന്നെ ഒഴിച്ചു കൊടുക്കുക. പിന്നീട് കുറച്ചുകൂടി വെള്ളം ഒഴിച്ചു കൊടുത്തു നന്നായി മിക്സ് ചെയ്ത ശേഷം ഇത് രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ നന്നായി പൊന്തി വരാൻ അടച്ചു വെക്കുക. മാവ് പൊന്തി വന്ന ശേഷം ഇതിൽനിന്ന് മാവെടുത്ത് ഒരു പാനിലേക്ക് കുറച്ചു നെയ്യ് തടവിയ ശേഷം അതിലേക്ക് ഒഴിച്ചുകൊടുത്ത് സ്റ്റീമേറിൽ വെച്ച് 15 മിനിറ്റ് ആവി കേറ്റി എടുക്കുക. റെസിപ്പിയെ പറ്റി കൂടുതലായി അറിയുവാൻ വീഡിയോ കാണൂ.. Video Credts : Sheeba’s Recipes

Read Also : ചിക്കൻ റോൾ ഇണ്ടാക്കാൻ ഇത്ര സിംപിൾ ആയിരുന്നോ..? ബേക്കറിയിൽ നിന്ന് വാങ്ങുന്നതിനേക്കാൾ ഇരട്ടി രുചിയിൽ ഇനി വീട്ടിൽ ഉണ്ടാക്കാം..

recipesnackSpecial Sharkkara Vattayappam Recipe
Comments (0)
Add Comment