കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒരു ചായക്കടി വിഭവമാണ് ചിക്കൻ റോൾ (Homemade Chicken Roll Recipe) എന്നത്. വൈകുംനേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം കെച്ചപ്പിൽ മുക്കി ഇത് കഴിക്കാൻ ഇഷ്ടപ്പെടുന്നവർ ധാരാളമാണ്. ചിക്കൻ റോൾ എന്നത് പച്ചക്കറികളും ചിക്കനും മസാലപ്പൊടികളും എല്ലാം ചേർന്നതാണ്. ഇവ എണ്ണയിൽ വറുത്തെടുക്കുന്നതിനാൽ തന്നെ വളരെ മൊരിഞ്ഞു കിട്ടുന്നതുമായിരിക്കും. ചിക്കൻ റോളിൽ തന്നെ വ്യത്യസ്തമായ പല തരത്തിലുള്ളവയും ഉണ്ട്. നമ്മുക്ക് ഇന്ന് ഒരു സ്വാദിഷ്ടമായ ഒരു കിടിലൻ ചിക്കൻ റോളിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
- ഓയിൽ
- വലിയ ജീരകം
- സവാള – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- പച്ച മുളക് – 1 എണ്ണം
- വേപ്പില
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
- മുളക് പൊടി – 1 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ചിക്കൻ മസാല – 1 ടീ സ്പൂൺ
- ഗരം മസാല – 1/4 ടീ സ്പൂൺ
- ചിക്കൻ
- മല്ലിയില
- മൈദ പൊടി – 3 കപ്പ്
- മുട്ട – 4 എണ്ണം
- ബ്രെഡ് ക്രംസ്
തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത് വലിയ ജീരകവും ഇട്ടു കൊടുക്കുക. ശേഷം ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള ഇട്ടു കൊടുത്ത് നന്നായി വഴറ്റിയെടുക്കണം. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കാം. പിന്നീട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് നന്നായി വഴറ്റി കൊടുത്ത് ഇതിലേക്ക് മുളകുപൊടി കുരുമുളകുപൊടി ചിക്കൻ മസാല ഗരം മസാല എന്നിവ ഇട്ടു കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും ഇട്ട് വേവിച്ച് ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കൻ ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത് കഴിയുമ്പോൾ നമ്മളുടെ ഫില്ലിംഗ് റെഡിയായി. ഫില്ലിങ്ങിലേക്ക് അവസാനം കുറച്ച് മല്ലിയില കൂടി വിതറുക.
Homemade Chicken Roll Recipe
മിക്സിയുടെ ജാറിലേക്ക് മൈദ പൊടിയും രണ്ട് മുട്ടയും ആവശ്യത്തിന് ഉപ്പും കുറച്ചു വെള്ളവും ഒഴിച്ച് ഒരു ബാറ്റർ ഉണ്ടാക്കിയെടുക്കുക. അധികം കട്ടിയാകാതെ നോക്കുക. ശേഷം ഈ ബാറ്റർ കൊണ്ട് പത്തിരി ചുട്ടെടുക്കുക. ചുട്ടെടുത്ത പത്തിരി ഒരെണ്ണം എടുത്ത് അതിന് നടുക്കായി നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന ഫില്ലിംഗ് കുറച്ചു വെച്ച് കൊടുക്കുക. ശേഷം ഇത് റോൾ ചെയ്തെടുത്ത് ഉപ്പിട്ടു കലക്കിയ മുട്ടയിലും മുക്കി ശേഷം ബ്രെഡ് ക്രംസിലും മുക്കി ചൂട് എണ്ണയിൽ ഇട്ട് പൊരിച്ചെടുക്കുക. ഇതുപോലെതന്നെ ബാക്കിയുള്ളതും പൊരിച്ചു കോരുക. അപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ചിക്കൻ റോൾ തയ്യാറായിട്ടുണ്ട്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണാം. Video Credits : Farsushemi
Read Also : റെസ്റ്റോറന്റ് സ്റ്റൈൽ പനീർ ബുർജി വീട്ടിലുണ്ടാക്കാം; ഈ രഹസ്യ ചേരുവ കൂടി ചേർത്താൽ രുചി ഇരട്ടിയാകും…!