ചിക്കന്റെ പുതു രുചികൾ തേടുന്നവർക്ക് പറ്റിയ ഒരു കിടിലൻ വിഭവമാണ് ചിക്കൻ കൊണ്ടാട്ടം (Special Chicken Kondattam Recipe) എന്നത്. ചിക്കൻ കൊണ്ടാട്ടം പലപ്പോഴും ഒരു സൈഡ് ഡിഷ് ആയി ചോറ്, റൊട്ടി അല്ലെങ്കിൽ അപ്പം എന്നിവയ്ക്കൊപ്പം കഴിക്കാവുന്നതാണ്. കേരളത്തിലെ പല വീടുകളിലും, പ്രത്യേകിച്ച് വിശേഷാവസരങ്ങളിലും ആഘോഷവേളകളിലും ഇത് തയ്യാറാക്കുന്നു. നല്ല എരിവും രുചിയും ഉള്ള ഒരു ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുവാനുള്ള സിമ്പിൾ റെസിപ്പി ആണിത്. പാചകം അറിയാത്തവരാക് പോലും ടേസ്റ്റിയായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ ചിക്കൻ കൊണ്ടാട്ടം ഉണ്ടാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ചിക്കൻ – 1. 1/2 കിലോ
- മഞ്ഞൾപൊടി
- കാശ്മീരി മുളക് പൊടി
- മുളക് പൊടി – 1/2 ടീ സ്പൂൺ
- മസാല പൊടി
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- നാരങ്ങ – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
- കസൂരി മേത്തി
- സവാള – 300 ഗ്രാം
- വേപ്പില
- ഇടിച്ച മുളക് – 1 സ്പൂൺ
തയ്യാറാക്കുന്ന രീതി
കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളാക്കി മുറിച്ച ചിക്കനിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കാശ്മീരി മുളകുപൊടിയും മുളകുപൊടിയും മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും കുരുമുളകു പൊടിയും മസാലപ്പൊടി എന്നിവ ചേർത്ത് കൂടെ തന്നെ നാരങ്ങാനീരും ഒഴിച്ചു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു മണിക്കൂർ എങ്കിലും അടച്ചു വെക്കുക ഇനിയൊരു കടായി അടുപ്പിൽ വച്ച് ചൂടാക്കിയതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു നന്നായി ചൂടായി വരുമ്പോൾ ചിക്കൻ ഇട്ടു കൊടുത്ത് നന്നായി പൊരിച്ചു കോരുക. അതിലേക്ക് നീളത്തിൽ കനം കറച്ചു അരിഞ്ഞ സവാള ഇട്ടു കൊടുത്തു കൂടെ തന്നെ കുറച്ച് കറിവേപ്പിലയും കൂടി ഇട്ടു കൊടുത്ത് പൊരിച്ചു കോരുക.
Special Chicken Kondattam Recipe
ഇനി ഇതിൽ നിന്ന് വെളിച്ചെണ്ണ കുറച്ചു മാറ്റിയ ശേഷം ബാക്കിയുള്ള എണ്ണയിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇട്ട് കൊടുത്തു അതിലേക്ക് തീ കുറച്ചു വെച്ച ശേഷം കശ്മീരി മുളകുപൊടിയും മഞ്ഞൾപ്പൊടി മസാലപ്പൊടി എന്നിവയും ഇട്ട് കൊടുത്തു കൂടെ തന്നെ ഇടിച്ച മുളകും ഇട്ടുകൊടുത്തു നന്നായി വഴറ്റുക അതിനു ശേഷം കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച ശേഷം സവാള പൊരിച്ചത് ഇട്ടു കൊടുത്തു ഇളക്കി കഴിയുമ്പോൾ പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി ഇട്ടുകൊടുത്ത് എല്ലാംകൂടി മിക്സ് ചെയ്ത് കഴിഞ്ഞ് അതിലേക്ക് കുറച്ചു ടൊമാറ്റോ സോസും കൂടി ഒഴിച്ചു കൊടുത്തു കഴിഞ്ഞാൽ ചിക്കൻ കൊണ്ടാട്ടം റെഡി. റെസിപ്പിയെ പറ്റി കൂടുതൽ അറിയുവാനായി വീഡിയോ കാണുക. Video Credits: Sheeba’s Recipes
Read Also : നല്ല പഞ്ഞിപോലെ സോഫ്റ്റ് ആയ ശർക്കര വട്ടയപ്പം; ഇതിന്റെ രുചി അറിഞ്ഞാൽ പിന്നെ എന്നും ഇങ്ങനെയേ ഉണ്ടാക്കൂ…!