Unknown Facts About Lucky Bird: നമ്മുടെയെല്ലാം വീടുകളിലെ സ്ഥിരം സന്ദർശകരായിരിക്കും കാക്ക,ഉപ്പൻ പോലുള്ള പക്ഷികളെല്ലാം. എന്നാൽ ഈ പക്ഷികൾ വീട്ടിൽ വരുമ്പോൾ അത് വീടിന് എത്രമാത്രം ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടു വരും എന്നത് പലർക്കും അറിയില്ല. ഉപ്പൻ വീട്ടിൽ വരുന്നത് കൊണ്ട് ഉണ്ടാകുന്ന ഗുണങ്ങൾ എന്തെല്ലാമാണെന്ന് അറിഞ്ഞിരിക്കാം. ചെമ്പോത്ത്, ഈശ്വര കാക്ക, ഉപ്പൻ എന്നീ പേരുകളിൽ എല്ലാം അറിയപ്പെടുന്ന ഈ പക്ഷി
വീട്ടിൽ വരികയാണെങ്കിൽ അത് ഐശ്വര്യത്തെയും അഭിവൃദ്ധിയുടെയും അടയാളമായി കണക്കാക്കാം. പുരാണങ്ങളിൽ ചകോരാതി പക്ഷി എന്ന പേരിലാണ് ഉപ്പൻ അറിയപ്പെടുന്നത്. അതിൽ പറയുന്നത് അനുസരിച്ച് ശ്രീകൃഷ്ണനെ കാണാനായി കുചേലൻ ആദ്യമായി പോകുമ്പോൾ ശകുനം കണ്ട പക്ഷി എന്ന രീതിയിലാണ്. എന്നാൽ അദ്ദേഹത്തിന് യാതൊരു ധാരണയും ആ കൂടിക്കാഴ്ചയെ പറ്റി ഉണ്ടായിരുന്നില്ല എന്നതാണ് മറ്റൊരു സത്യം.
പിന്നീട് അദ്ദേഹത്തിന് ഉണ്ടായ ഉയർച്ചയെ പറ്റി എല്ലാവർക്കും അറിയുന്ന കാര്യമായിരിക്കും. അത്തരത്തിൽ ഉപ്പൻ നമ്മുടെ വീട്ടിൽ എത്തുകയാണെങ്കിൽ അത്തരം രീതിയിലുള്ള എല്ലാ ഐശ്വര്യങ്ങളും അഭിവൃദ്ധിയും നമ്മുടെ വീട്ടിലും എത്തിച്ചേരും. വീട്ടിൽ ഈശ്വരാധീനം വർദ്ധിക്കുന്നതിന്റെ ഒരു ലക്ഷണമായി അതിനെ കണക്കാക്കാം. പ്രത്യേകിച്ച് പൂരം നക്ഷത്രക്കാർക്ക് ഈ ഒരു പക്ഷി വളരെയധികം ഐശ്വര്യങ്ങൾ കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.
കാരണം ആ നാളുകാരുടെ പക്ഷിയായാണ് ഉപ്പൻ അറിയപ്പെടുന്നത്.സാധാരണയായി വീടിനോട് ചേർന്നുള്ള പരിസരത്ത് സന്ധ്യാസമയത്ത് ഉപ്പനെ കാണുകയാണെങ്കിൽ അത് ഐശ്വര്യത്തിന്റെ ലക്ഷണമായി കണക്കാക്കുന്നു. ജീവിതത്തിലെ വിഷമങ്ങളും തടസ്സങ്ങളും മാറി ഐശ്വര്യം കൊണ്ടു വരുന്ന പക്ഷിയായി ഉപ്പനെ കണക്കാക്കുന്നു. ഉപ്പനെ തൊഴുതു പ്രാർത്ഥിക്കുകയും വേണം. ഉപ്പനെ മഹാവിഷ്ണുവിന്റെ അംശം എന്ന രീതിയിലാണ് കണക്കാക്കുന്നത്. ഉപ്പന്റെ കൂടുതൽ സവിശേഷ ഗുണങ്ങളെ പറ്റി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.