Tips For Get Rid Of Insects From Bathroom: വീട്ടിലെ ജോലികളെല്ലാം എളുപ്പത്തിൽ തീർക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും നമ്മളെല്ലാവരും. എന്നാൽ ക്ലീനിങ് പോലുള്ള ജോലികൾ അത്ര എളുപ്പത്തിൽ ചെയ്യുക എന്നത് സാധിക്കുന്ന കാര്യമല്ല. അത്തരം അവസരങ്ങളിൽ തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ബാത്റൂമിൽ ഉണ്ടാകുന്ന പഴുതാര, ഈച്ച എന്നിവയുടെ ശല്യം പാടെ
ഒഴിവാക്കാനായി ഒരു മിശ്രിതം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതാണ്. അതിനായി ഒരു പേപ്പറിലേക്ക് ശർക്കര എടുത്ത് നല്ലതുപോലെ പൊടിച്ചിടുക. ഒരു അടി കട്ടിയുള്ള പാത്രത്തിൽ നിറയെ വെള്ളമെടുത്ത് അതിലേക്ക് പൊടിച്ചു വെച്ച ശർക്കരയിട്ട് നല്ലതുപോലെ തിളപ്പിക്കുക. അതിനുശേഷം ബാത്റൂമിൽ വെള്ളം പോകുന്ന ഹോൾ തുറന്നു അതൊന്നു കോൽ ഉപയോഗിച്ച് കുത്തിയശേഷം ഈയൊരു മിശ്രിതം അതിലേക്ക് ഒഴിച്ചു കൊടുക്കുക.
ചൂടോടുകൂടി തന്നെ ഈ ഒരു മിശ്രിതം ഒഴിച്ചു കൊടുക്കുമ്പോൾ ആ ഭാഗത്ത് അടിഞ്ഞു നിൽക്കുന്ന ചളിയെല്ലാം പോവുകയും ഏതെങ്കിലും രീതിയിലുള്ള പ്രാണികൾ അതുവഴി വരുന്നുണ്ടെങ്കിൽ അത് തടയുകയും ചെയ്യുന്നതാണ്. അടുക്കളയിൽ സ്റ്റൗവിന്റെ ഉപയോഗം കഴിഞ്ഞ് എല്ലാവരും മറന്നു പോകുന്ന ഒരു സാധനമാണ് ലൈറ്റർ. മിക്കവാറും ഗ്യാസ് കത്തിച്ച ശേഷം ലൈറ്റർ എവിടെയെങ്കിലും കൊണ്ടുപോയി വച്ച് പിന്നീട് അത് കണ്ടെത്തുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. എന്നാൽ സ്റ്റൗവിൽ തന്നെ ലൈറ്റർ സൂക്ഷിക്കുന്നതിനായി ഒരിടം ഉണ്ട്. അതായത് സ്റ്റവിന്റെ ഒരു ഭാഗത്ത് ഗ്യാസ് സിലിണ്ടറിന്റെ പൈപ്പ് ആയിരിക്കും കണക്ട് ചെയ്തിട്ടുണ്ടാവുക.
ഇതേ ദിശയിൽ തന്നെ മറുഭാഗത്തായി മറ്റൊരു ഹോൾ കൂടി ഉണ്ടാകും. അത് ലൈറ്റർ സൂക്ഷിക്കാനായി ഉപയോഗപ്പെടുത്തുകയാണെങ്കിൽ പിന്നീട് അത് തിരഞ്ഞു നടക്കേണ്ട ആവശ്യം വരുന്നില്ല. ജോലിക്കെല്ലാം പോകുന്നവർക്ക് രാവിലെ പൂരി മാവ് പരത്തി ഉണ്ടാക്കിയെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.പൂരി ഉണ്ടാക്കുന്നത് കൂടുതൽ എളുപ്പമാക്കാനായി തലേദിവസം തന്നെ മാവ് പരത്തിയശേഷം ഒരു പാനിൽ ചെറുതായി ഒന്ന് ചൂടാക്കി എടുക്കുക.ശേഷം ഒരു എയർ ടൈറ്റ് ആയ കണ്ടെയ്നറിൽ സൂക്ഷിച്ചു വയ്ക്കുകയാണെങ്കിൽ പിറ്റേദിവസം രാവിലെ എളുപ്പത്തിൽ പൂരി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Ummi N Me Lubaiba Jabin