അടിപൊളി രുചിയിൽ ഒരു നാരങ്ങ ചോർ..!! ഇതുണ്ടെങ്കിൽ വേറെ കറിയൊന്നും വേണ്ട; ഒരു തവണയെങ്കിലും ഇതുപോലെ ഉണ്ടാക്കി നോക്കൂ..!! | Tasty Lemon Rice Recipe

Tasty Lemon Rice Recipe: വളരെ എളുപ്പത്തിൽ പെട്ടെന്ന് തയ്യാറാക്കാവുന്ന ഒരു വിഭവം ആണ് നാരങ്ങ ചോർ. ഇത് വളരെ രുചിയും ആരോഗ്യവും നൽകുന്ന ഒന്നാണ്. ഇതെങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ആദ്യം ഒരാൾക്കുള്ള ചോർ ഒരു പ്ലേറ്റിൽ എടുത്തു മാറ്റി വെക്കുക. ശേഷം പകുതി സബോള ചെറുതായിട്ട് അരിഞ്ഞു എടുക്കു. ഒരു പച്ചമുളക് രണ്ടായി കീറി ഇടുക.

ശേഷം കുറച്ചു ഇഞ്ചിയും കറിവേപ്പിലയും എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് അതിലേക്കു അരിഞ്ഞു വെച്ചിരിക്കുന്ന സബോള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില ഒക്കെ ഇട്ടു നന്നായി മൂപ്പിച്ചു എടുക്കുക. മൂത്തു വരുമ്പോൾ കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക. നന്നായി ഇളക്കിയതിനു ശേഷം മാറ്റി വെച്ചിരിക്കുന്ന ചോർ ഇട്ടിട്ടു പകുതി നാരങ്ങ നീര് ഒഴിക്കുക.

നാരങ്ങ നീര് ഒഴിക്കുമ്പോൾ എല്ലായിടത്തും വീഴാൻ പ്രത്യേകം ശ്രെദ്ധിക്കണം. എന്നിട്ട് നന്നായി ഇളക്കി കൊടുത്തു നല്ലപോലെ യോജിപ്പിച്ചു എടുക്കുക. തലേ ദിവസത്തെ ചോറ് ആണ് എടുക്കുന്നതെങ്കിൽ നല്ല പോലെ ചൂടാക്കണം. അതുപോലെ വാർത്തു വെച്ചിരിക്കുന്ന ചോറാണ് എടുത്തതെങ്കിൽ അത്ര ചൂടാക്കേണ്ട ആവശ്യം ഇല്ല. ശേഷം ഇത് ഒരു ബൗളിലേക്ക് മാറ്റുക.

ഇത് വളരെ എളുപ്പവും രാവിലെ ഓഫീസിൽ പോകുന്ന സമയത്തും അല്ലേൽ സമയം കുറവുള്ള നേരത്തും പെട്ടെന്ന് തയാറാക്കുവുന്ന ഒന്നാണ്. ഈ വിഭവം വൈകുന്നേരം വരെ ചീത്തയാകാതെ ഇരുന്നോളും എന്നതാണ് മറ്റൊരു സവിശേഷത. പാലക്കാട്‌ തമിഴ്നാട് ഭാഗത്തു സാധാരണ കണ്ടു വരുന്ന ഒരു വിഭവം ആണ് നാരങ്ങ ചോർ. എങ്ങിനെയാണ് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Grandmother Tips

Tasty Lemon Rice Recipe
Comments (0)
Add Comment