എണ്ണ ഒട്ടും ഉപയോഗിക്കാതെ നാലു മണി പലഹാരം ഉണ്ടാക്കിയാലോ..? 15 മിനിറ്റിൽ 2 നേന്ത്രപഴം കൊണ്ട് ചായക്ക് ഒരു കിടിലൻ പലഹാരം…!

എണ്ണ ഒട്ടും ഉപയോഗിക്കാതെ ഒരു അടിപൊളി ഹെൽത്തി നാലു മണി പലഹാരം ഉണ്ടാക്കാം. (Steamed Banana Snack Recipe) പഴവും തേങ്ങ ചിരകിയതും എല്ലാം ഉപയോഗിച്ച് ഉണ്ടാക്കുന്ന ഈ ഒരു നാലുമണി പലഹാരം വളരെ ഹെൽത്തി ആയത് കൊണ്ട് തന്നെ കുട്ടികൾക്കും ധൈര്യത്തിൽ കൊടുക്കാൻ സാധിക്കും. ഇനി പഴം ഇഷ്ടമില്ലാത്ത കുട്ടികൾക്ക് പോലും എങ്ങനെ ഉണ്ടാക്കി കൊടുത്തു നോക്കൂ അവർ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിച്ചു കഴിക്കും.

ആവശ്യമായ ചേരുവകൾ

  • പഴം – 2 എണ്ണം
  • അവൽ – 1 കപ്പ്
  • നെയ്യ് – 1 ടേബിൾ സ്പൂൺ
  • പഞ്ചസാര – 3 ടേബിൾ സ്പൂൺ
  • ഏലക്ക പൊടിച്ചത് – 1 ടീ സ്പൂൺ
  • തേങ്ങ ചിരകിയത് – 1 കപ്പ്

തയ്യാറാക്കുന്ന രീതി

ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ നെയ്യ് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ചെറിയ കഷണങ്ങളാക്കി മുറിച്ചു വച്ചിരിക്കുന്ന പഴം ഇട്ട് കൊടുത്ത് ഇളക്കുക. ശേഷം ഇതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും ഏലക്ക പൊടിച്ചതും കൂടി ഇട്ടു കൊടുത്ത് പഴം നന്നായി ഉടന്നു വരുന്ന വരെ മിക്സ് ചെയ്യുക. ശേഷം തേങ്ങ ചിരകിയത് ഇട്ടു കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച് കൊടുക്കുക. ശേഷം ഇതിലേക്ക് അവൽ മിക്സിയുടെ ജാറിൽ ഇട്ട് ഫൈനായി പൊടിച്ചത് കൂടി ഇട്ടു കൊടുത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ആക്കുക.

Steamed Banana Snack Recipe

ചൂടാറിയ ശേഷം ഇത് കൈ കൊണ്ട് നന്നായി ഇളക്കി കുഴച്ച് എടുക്കുക. ഇനി ഇത് ചെറിയ ഉരുളകളാക്കി എടുത്ത് ഷേപ്പ് ചെയ്യുക. ഒരു സ്റ്റീമർ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് തട്ട് വെച്ച ശേഷം നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന ബോളുകൾ വച്ച് കൊടുത്ത് 15 മിനിറ്റ് അടച്ചു വെച്ച് ആവി കേറ്റി എടുക്കുക . ഇങ്ങനെ ഒരു പലഹാരം ഉണ്ടെങ്കിൽ കുട്ടികളുടെ വയറു നിറയാൻ വളരെ എളുപ്പവുമാണ്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയുന്നതിനായി വിഡിയോ കാണൂ. Video Credits : FOOD FIESTA F2

Read Also : ഇനി ദോശ മാവ് ബാക്കിയുണ്ടെങ്കിൽ വെറുതെ കളയണ്ട; പെട്ടന്നുണ്ടാക്കാം മൊരിഞ്ഞ കുഴി പനിയാരം..!

recipesnackSteamed Banana Snack Recipe
Comments (0)
Add Comment