കുരുമുളക് അടിസ്ഥാനമാക്കി പാകം ചെയ്‌ത് എടുക്കുന്ന ഒരു ചിക്കൻ വിഭവമാണ് പെപ്പർ ചിക്കൻ Special Pepper Chicken Recipe) എന്നത്. ചിക്കനിൽ കുരുമുളക് ചേർക്കുന്നത് ഒരു പ്രേത്യേക മണവും രുചിയും നൽകുന്നു. ചോറിനോ ചപ്പാത്തിക്കോ അപ്പത്തിനോ ഒപ്പം കഴിക്കാൻ പറ്റുന്ന വളരെ രുചികരമായ ഒരു കോമ്പിനേഷൻ തന്നെയാണ് പെപ്പർ ചിക്കൻ എന്നത്. ഇങ്ങനെ ഒരു കറി ആണെങ്കിൽ പിന്നെ ചോറിനു വേറെ ഒന്നും തന്നെ വേണ്ടി വരുകയില്ല. അപ്പോൾ നമ്മുക്ക് ഇത്രയും രുചികരമായ ഈ ചിക്കൻ വിഭവം എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ :
- 1 കിലോ എല്ലില്ലാത്ത, തൊലിയില്ലാത്ത ചിക്കൻ കഷ്ണങ്ങളാക്കിയത്
- 2 ടേബിൾസ്പൂൺ എണ്ണ
- 1 ടീസ്പൂൺ കുരുമുളക്, പൊടിച്ചത്
- 2 അല്ലി വെളുത്തുള്ളി, അരിഞ്ഞത്
- 1 ചെറിയ ഉള്ളി, ചെറുതായി അരിഞ്ഞത്
- 1 ടീസ്പൂൺ ഇഞ്ചി പേസ്റ്റ്
- 1 ടീസ്പൂൺ സോയ സോസ്
- 1 ടീസ്പൂൺ വിനാഗിരി
- 1/2 ടീസ്പൂൺ ഉപ്പ്
- 1/4 ടീസ്പൂൺ കുരുമുളക് പൊടി
- 2-3 ഉണങ്ങിയ വറ്റൽ മുളക്, ചതച്ചത്
തയ്യാറാക്കുന്ന വിധം :
ആദ്യം തന്നെ ഒരു പാത്രത്തിൽ, ചിക്കൻ, സോയ സോസ്, വിനാഗിരി, ഉപ്പ്, കുരുമുളക് പൊടി, ഇഞ്ചി പേസ്റ്റ് എന്നിവ ഒരുമിച്ച് ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുറഞ്ഞത് 30 മിനിറ്റെങ്കിലും മാരിനേറ്റ് ചെയ്‌ത് മാറ്റി വെക്കുക. ശേഷം ഉയർന്ന ചൂടിൽ ഒരു ചീനച്ചട്ടിയിലോ വലിയ അല്ലെങ്കിൽ ഫ്രയിങ് പാനിലോ എണ്ണ ചൂടാക്കുക. മാരിനേറ്റ് ചെയ്ത മാറ്റി വെച്ചിരിക്കുന്ന ചിക്കൻ ഇട്ടു കൊടുത്ത് ഏകദേശം 5-7 മിനിറ്റ് അവ വെന്തു വരുന്നത് വരെ ഇളക്കുക. ചിക്കൻ എല്ലാം പാകമായി എന്ന് തോന്നുമ്പോൾ അവ ആ പാനിൽ നിന്നും മാറ്റി വെക്കുക. ഇനി അതെ പാനിലേക്ക് തന്നെ ആവശ്യമെങ്കിൽ കുറച്ചു എണ്ണ ചേർക്കുക, അതിൽ എണ്ണ ഉണ്ടെങ്കിൽ ഇനി വേറെ ചേർക്കേണ്ടതില്ല.
ശേഷം അരിഞ്ഞ ഉള്ളി, അരിഞ്ഞ വെളുത്തുള്ളി, ചതച്ച വറ്റൽ മുളക് സവാള എന്നിവ ഇട്ടു കൊടുത്ത് നന്നായി വഴറ്റി എടുക്കുക. ഇനി നന്നായി പൊടിച്ചെടുത്ത കുരുമുളക് ഇതിലേക്ക് ചേർത്ത് കൊടുക്കാം. ഇവയെല്ലാം നന്നായി യോജിക്കുന്നത് വരെ നന്നായി വഴറ്റി എടുക്കാം. ഇനി ആവശ്യത്തിന് വേണ്ട ഉപ്പും കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. അങനെ നമ്മുടെ സ്വാദിഷ്ടമായ പേപ്പർ ചിക്കൻ ഇവിടെ തയ്യാറായിട്ടുണ്ട്. ഇതിൽ നമ്മുക്ക് പല നിറത്തിലുള്ള ക്യാപ്സിക്കവും ഉപയോഗിക്കാവുന്നതാണ്. അത് പോലെ തന്നെ ഇതിന് വേണ്ട എരിവ് നമ്മുടെ ആവശ്യാനുസരണം മാറ്റം വരുത്താവുന്നതാണ്. ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേയില്ല. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വിഡിയോ കാണൂ.. Video Credits : Sheeba’s Recipes
Special Pepper Chicken Recipe
Read Also : രാവിലെയോ രാത്രിയോ ഇത് ഒന്ന് മാത്രം മതി; നല്ല സോഫ്റ്റ് ആലൂ പറയാത്ത കിട്ടാൻ ഒരുതവണ ഇങ്ങനെ തയ്യാറാക്കി നോക്കൂ…