Special Papaya Curry Recipe: പപ്പായ ഇങ്ങനെ കറിവച്ചാൽ കോഴിക്കറി പോലും മാറി നിൽക്കും! കോഴിക്കറി രുചിയിൽ ഒരു കിടിലൻ പപ്പായ കറി. കോഴി വാങ്ങിയില്ലെന്നു കരുതി വിഷമിക്കേണ്ട. ഇനി കോഴിയിറച്ചി ഇല്ലാതെ കോഴിക്കറി പോലും മാറി നിൽക്കുന്ന തരത്തിൽ ഒരു കറിയുണ്ടാക്കാം. കോഴി ഇല്ലാത്ത കോഴിക്കറിയോ എന്നോർത്ത് ആരും അതിശയപ്പെടേണ്ട. ഈ കറിയിലെ താരം നമ്മുടെ വീട്ടു മുറ്റത്തെ പപ്പായയാണ്.
നമ്മുടെ ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ. നല്ല നാടൻ പപ്പായ ആയാൽ രുചി കൂടും. അത് കൊണ്ട് മുറ്റത്ത് നിന്ന് തന്നെ ഒരെണ്ണം പറിച്ചോളൂ. നമ്മുടെ അടുക്കളയിലെ സ്ഥിരം രുചിക്കൂട്ടുകൾ മാത്രം മതി ഈ പപ്പായക്കറി ഉണ്ടാക്കാൻ. സാധാരണ പപ്പായ കറികളിൽ നിന്നും വ്യത്യസ്ഥമായ രീതിയിലാണ് ഈ കറി ഉണ്ടാക്കുന്നത്. ആദ്യം ആത്യാവശ്യം വലിയ കഷണങ്ങളാക്കി
മുറിച്ച പപ്പായയെ നല്ല നാടൻ വെളിച്ചെണ്ണയിൽ നന്നായൊന്നു വഴറ്റിയെടുക്കണം. എന്നിട്ട് നമ്മുടെ തേങ്ങാകൊത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചെടുത്തതും, ഇഞ്ചിയും വെളുത്തുള്ളിയും നെടുകെ കീറിയതും അല്പം ജീരകവും ഈ വെളിച്ചെണ്ണയിൽ ഇട്ട് നല്ല പോലെ വഴറ്റിയെടുക്കുക. അപ്പോൾ വരുന്ന ഒരു മണമുണ്ടല്ലോ.. ശേഷം ഈ വഴറ്റിയെടുത്ത പപ്പായയും തേങ്ങാകൊത്തും ഇഞ്ചിയും വെളുത്തുള്ളിയും എല്ലാം കൂടെ
നല്ല മഷി പോലെ മിക്സിയിൽ അരച്ചെടുക്കുക. ഒരു സവാള കൊത്തിയരിഞ്ഞത് നല്ല പോലെ അതേ എണ്ണയിലിട്ട് വഴറ്റിയ ശേഷം നല്ല മുളകുപൊടിയും, മഞ്ഞൾപൊടിയും മല്ലിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒരു തക്കാളി കൂടെ ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക. പപ്പായ ഉപയോഗിച്ചുള്ള ഈ കിടിലൻ കറിയുടെ അവസാന പൊടിക്കൈ അറിയാൻ വീഡിയോ കാണുക. Video Credit : Mia kitchen