വായിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ ചെമ്മീൻ ഉലർത്ത് ; അതിലേക്ക് തേങ്ങ കൊത്ത് കൂടി ചേർത്ത് നോക്കൂ… രുചി ഇരട്ടിയാകും..!

Special Chemmeen Ularthu: ചെമ്മീൻ ഉലർത്ത് എന്നത് കേരളീയ രീതിയിൽ തയ്യാറാക്കുന്ന ഒരു രുചികരമായ ചെമ്മീൻ റോസ്റ്റാണ്, ഇത് വെളിച്ചെണ്ണ, മസാലകൾ, കറിവേപ്പില എന്നിവ ചേർത്ത് ഉണ്ടാക്കുന്നതാണ്. ചോറിനൊപ്പമോ, ചപ്പാത്തി അപ്പം എന്നിവക്ക് ഒപ്പമോ കഴിക്കാവുന്ന ഒരു കിടിലൻ വിഭവം കൂടിയാണ് ചെമ്മീൻ ഉലർത്തു എന്നത്. ഇത്തരത്തിൽ ഒരു ചെമ്മീൻ വിഭവം ഇഷ്ടപ്പെടാത്തവർ അധികം ആരും ഉണ്ടാവില്ല. അപ്പോൾ കുട്ടികളും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ ചെമ്മീൻ ഉലർത്ത് എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ…

ആവശ്യമായ ചേരുവകൾ;

  • 250 ഗ്രാം ചെമ്മീൻ (വൃത്തിയാക്കി അരിഞ്ഞത്)
  • 1 സവാള (അരിഞ്ഞത്)
  • 2 പച്ചമുളക് (അരിഞ്ഞത്)
  • 1 തക്കാളി (അരിഞ്ഞത്)
  • 1 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
  • 1 തണ്ട് കറിവേപ്പില
  • 2 ടീസ്പൂൺ വെളിച്ചെണ്ണ
  • ½ ടീസ്പൂൺ കടുക്
  • ½ ടീസ്പൂൺ മഞ്ഞൾപ്പൊടി
  • 1½ ടീസ്പൂൺ മുളകുപൊടി
  • 1 ടീസ്പൂൺ മല്ലിപ്പൊടി
  • ½ ടീസ്പൂൺ കുരുമുളക് പൊടി
  • ½ ടീസ്പൂൺ ഗരം മസാല
  • കുറച്ച് തേങ്ങ കൊത്ത് (ഓപ്ഷണൽ)
  • ½ കപ്പ് വെള്ളം
  • ഉപ്പ് (ആവശ്യത്തിന്)

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിൽ ചെമ്മീൻ മഞ്ഞൾപ്പൊടി, ഉപ്പ്, അല്പം മുളകുപൊടി എന്നിവ ചേർത്ത് ഇളക്കുക. 10-15 മിനിറ്റ് അത് മാറ്റി വെക്കുക. പിന്നീട് ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് ചേർത്ത് പൊട്ടിക്കുക. അതിലേക്ക് തേങ്ങ കൊത്തുകൾ ചേർത്ത് സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക. ശേഷം അതിലേക്ക് കറിവേപ്പില, സവാള, പച്ചമുളക് എന്നിവ ചേർത്ത് സവാള മൃദുവാകുന്നതുവരെ വഴറ്റുക. ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് ചേർത്ത് പച്ച മണം മാറുന്നതുവരെ വേവിക്കുക. അരിഞ്ഞു വച്ച തക്കാളി ചേർത്ത് അത് പാകമാകുന്നത് വരെ വഴറ്റുക. പിന്നീട മുളകുപൊടി, മല്ലിപ്പൊടി, കുരുമുളക്, ഗരം മസാല എന്നിവ ചേർത്ത് ഇളക്കുക. നന്നായി ഇളക്കി, മസാലയിൽ നിന്ന് എണ്ണ വേർപെടാൻ തുടങ്ങുന്നതുവരെ വേവിക്കുക.

Special Chemmeen Ularthu

പിന്നീട് അതിലേക്ക് മസാലയിലേക്ക് മാരിനേറ്റ് ചെയ്ത ചെമ്മീൻ ചേർത്ത് നന്നായി ഇളക്കുക. അതിലേക്ക് ½ കപ്പ് വെള്ളം ഒഴിച്ച്, മൂടിവെച്ച് 5-7 മിനിറ്റ് വേവിക്കുക. മൂടി മാറ്റി ഉയർന്ന തീയിൽ ചെമ്മീനിൽ നിന്നുള്ള വെള്ളം എല്ലാം വറ്റി മസാല നന്നായി ഡ്രൈ ആവുന്നത് വരെ വേവിക്കുക. കുറച്ചുകൂടി വെളിച്ചെണ്ണ ഒഴിച്ച് എല്ലാം നന്നായി ഇളക്കി യോജിപ്പിക്കുക. ഇതിന് മുകളിലേക്ക് കുറച്ചു കറി വേപ്പില കൂടി ഇട്ടു കൊടുത്താൽ നമ്മുടെ സ്വാദിഷ്ടമായ ചെമ്മീൻ ഉലർത്തു തയ്യാറായിട്ടുണ്ട്. ഈ റെസിപ്പിയെ പറ്റി കൊടുത്താൽ അറിയുന്നതിനായി വിഡിയോ കാണൂ..!

Read Also ; എന്റെ പൊന്നോ..!! ഇത് ഒന്നൊന്നര പലഹാരം തന്നെ… ഇനി നോമ്പ് തുറക്കാൻ ഇതുപോലൊരു വിഭവം മാത്രം മതിയാകും; അത്രയും രുചിയാണ്..!!

recipeSpecial Chemmeen Ularthu
Comments (0)
Add Comment