ഇന്നത്തെ നമ്മുടെ റെസിപ്പി കുറഞ്ഞ ചിലവിൽ കുറഞ്ഞ ചേരുവകൾ കൊണ്ട് പാർട്ടികൾക്കൊക്കെ വിളമ്പാവുന്ന ഒരു സിംപിൾ കിടിലൻ കാരമേൽ പുഡിങ്ങാണ് (Special Caramel Milk Pudding Recipe). ഇങ്ങനെ ഒരു വിഭവമുണ്ടെങ്കിൽ കുട്ടികൾക്കും മുതിർന്നവർക്കും തീർച്ചയായും ഇഷ്ടപെടും. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും സ്വാദിഷ്ടമായ ഈ വിഭവം എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
പാൽ – 2 കപ്പ്
ഏലക്കാപ്പൊടി – 1/4 ടീസ്പൂൺ
പാൽപ്പൊടി – 1/4 കപ്പ്
പഞ്ചസാര – 1/2 കപ്പ്
വെള്ളം – 1 കപ്പ്
ചൈന ഗ്രാസ് – 10 ഗ്രാം
നട്സ്
തയ്യാറാക്കുന്ന വിധം
പുഡ്ഡിംഗ് തയ്യാറാക്കുന്നതിന് ആയിട്ട് നമുക്ക് ഒരു പാൻ എടുത്തു അതിലേക്ക് നമ്മൾ എടുത്തു വെച്ചിരിക്കുന്ന പാൽ ഒഴിച്ച് കൊടുക്കാം. ആ പാലിലേക്ക് ഏലക്കാപ്പൊടി ഇട്ടു കൊടുക്കാം. ഏലക്ക പിടിക്കുമ്പോൾ ഒരു നുള്ള് പഞ്ചസാരയും കൂടി ചേർത്ത് പൊടിച്ചെടുക്കാം. ശേഷം നന്നായി ഇളക്കി യോജിപ്പിക്കാം. മിക്സ് ചെയ്തതിനു ശേഷം സ്റ്റവ് ഓൺ ചെയ്‌ത് പാൻ വെക്കാം. തീ മീഡിയം ഫ്ലെയിമിൽ വെച്ച് നന്നായി ഇളക്കി കൊടുക്കാം. പാൽ നന്നായി തിളച്ചു വരണം. പാൽ നന്നായി ചൂടായി വരുമ്പോൾ നമ്മുക്ക് ഇതിലേക്ക് പാൽപ്പൊടി കൂടി ചേർത്ത് കൊടുക്കാം. ഇത് ചേർക്കുമ്പോൾ പാൽ കുറുകി വരുകയും രുചി കൂടുകയും ചെയ്യുന്നു. കട്ടയില്ലാതെ വരാനായി നന്നായി മിക്സ് ചെയ്ത എടുക്കണം. പാൽ നന്നായി തിളച്ചു വന്നാൽ നമുക്ക് പാൻ അടുപ്പത്ത് നിന്നും മാറ്റാം.
Special Caramel Milk Pudding Recipe
ഇനി നമുക്ക് മറ്റൊരു പാൻ എടുത്ത് അതിലേക്ക് പഞ്ചസാര ഇട്ടു കൊടുക്കാം. കൂട്ടിവെച്ച് പഞ്ചസാര കാരമേൽ ആക്കാം. പഞ്ചസാര ഉരുകി തുടങ്ങിയാൽ തീ കുറച്ചു വെച്ച് നന്നായി ഇളക്കി കൊടുക്കാം. കളർ അധികം മാറാതെ ശ്രദ്ധിക്കണം. പഞ്ചസാര എല്ലാം ഉരുകി കഴിഞ്ഞാൽ അതിലേക്ക് നേരത്തെ തിളപ്പിച്ച് വെച്ച പാൽ ഒഴിച്ച് കൊടുക്കാം. ഇവ രണ്ടും നന്നായി യോജിച്ചു വരണം. ഈ സമയം വേറൊരു പാത്രത്തിൽ വെള്ളം തിളപ്പിക്കാം. വെള്ളം ചൂടായി വരുമ്പോൾ ചൈന ഗ്രാസ് ചേർത്തു കൊടുക്കാം. ഇവ നന്നായിട്ട് അലിഞ്ഞു കഴിഞ്ഞാൽ ഇത് നമ്മുടെ പാലിന്റെ മിക്സിലേക്ക് ഒഴിച്ച് കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം. പിന്നീട് ഇത് സെറ്റ് ചെയ്യാനായി ഒരു പാത്രത്തിൽ ഒഴിച്ച് വെക്കാം. ഇതിന് മുകളിലായി നിങ്ങൾക്ക് ഇഷ്ടമുള്ള നട്സ് ഇട്ടുകൊടുക്കാം. ഇത് സെറ്റ് ആയി കഴിഞ്ഞാൽ നമ്മുക്ക് വേണ്ട വിധത്തിൽ മുറിച്ച് ഉപയോഗിക്കാവുന്നതാണ്. ഇത്രയും രുചികരമായ ഈ റെസിപ്പി ഒരു തവണ ഉണ്ടാക്കി നോക്കിയാൽ പിന്നീട് നിങ്ങൾ ഇത് തന്നെ ഉണ്ടാക്കി നോക്കും. ഇതിന്റെ പറ്റി കൂടുതൽ അറിയാനായി വിഡിയോ കാണണേ. VIdeo Credits: cook with shafee
Read Also : മീൻ രുചിയിൽ ഒരു അടിപൊളി വഴുതനങ്ങ ഫ്രൈ; ഇറച്ചിയും മീനും മാറി നിൽക്കും ഇതിനു മുന്നിൽ..