വളരെ രുചികരവും സുഗന്ധവുമുള്ള ഒരു കിടിലൻ ശ്രീലങ്കൻ വിഭവമാണ് ബീഫ് മപ്പാസ് (Special Beef Mappas Recipe) എന്നത്. തേങ്ങാപ്പാലിലാണ് ഇത്രയും രുചികരമായ ഈ ബീഫ് മപ്പാസ് തയ്യാറാക്കുന്നത്. ഇഞ്ചി, വെളുത്തുള്ളി, സവാള, തക്കാളി എന്നിവയ്‌ക്കൊപ്പം ഗരം മസാല, മഞ്ഞൾ, കറുവാപ്പട്ട, ഏലക്ക എന്നിവയുൾപ്പെടെയുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ മിശ്രിതത്തിൽ ബീഫ് വേവിക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ രുചി ഇരട്ടിയാവുന്നു. ഗ്രേവിക്ക് കട്ടിയും നല്ല സ്വാദും ലഭിക്കുന്നതിനായി തേങ്ങ പാലാണ് ഉപയോഗിക്കുന്നത്. അപ്പത്തിനൊപ്പമോ ചോറിനൊപ്പമോ ബ്രെഡിനൊപ്പമോ ഈയൊരു കിടിലൻ ബീഫ് മപ്പാസ് കഴിക്കാവുന്നതാണ്. അപ്പോൾ ഇത്രയും മണവും രുചിയുമുള്ള ഈ ബീഫ് മപ്പാസ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ :
500 ഗ്രാം ബീഫ്
2 ടേബിൾസ്പൂൺ ഓയിൽ
1 വലിയ സവാള , ചെറുതാക്കി അരിഞ്ഞത്
2-3 അല്ലി വെളുത്തുള്ളി, അരിഞ്ഞത്
1 ഇഞ്ച് കഷണം ഇഞ്ചി, അരിഞ്ഞത്
2 പച്ച ഏലക്ക
2-3 ഗ്രാമ്പൂ
1 കറുവപ്പട്ട
1 ടീസ്പൂൺ പെരുംജീരകം
1 ടേബിൾസ്പൂൺ ഗരം മസാല
1 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ മല്ലി
1-2 ടീസ്പൂൺ മുളകുപൊടി (രുചിക്കനുസരിച്ച് ക്രമീകരിക്കുക)
1 വലിയ തക്കാളി, അരിഞ്ഞത്
1-2 കപ്പ് തേങ്ങാപ്പാൽ (ഗ്രേവിക്ക് ആവശ്യമായത്)
1 കപ്പ് വെള്ളം അല്ലെങ്കിൽ ബീഫ് ചാറു
ഉപ്പ്, പാകത്തിന്
കറിവേപ്പില
മല്ലിയില (അലങ്കാരത്തിനായി)
തയ്യാറാക്കുന്ന വിധം :
ബീഫ് മപ്പാസ് തയ്യാറക്കുന്നതിന് ആദ്യം തന്നെ ഒരു വലിയ പാത്രത്തിലോ പ്രഷർ കുക്കറിലോ, ഇടത്തരം ചൂടിൽ എണ്ണ ചൂടാക്കുക. കഴുകി വൃത്തിയാക്കിയ ബീഫ് കഷണങ്ങൾ ചേർത്ത് എല്ലാ വശത്തും ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. ശേഷം പാത്രത്തിൽ നിന്ന് ബീഫ് മാറ്റി വയ്ക്കുക. പിന്നീട് അതേ പാത്രത്തിൽ, ആവശ്യമെങ്കിൽ അല്പം കൂടി എണ്ണ ചേർക്കുക. ചെറുതാക്കി അരിഞ്ഞ സവാള , വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് സവാള സ്വർണ്ണ നിറം ആകുന്നതുവരെ വഴറ്റുക. ഇനി ഇതിലേക്ക് ഏലക്ക, ഗ്രാമ്പൂ, കറുവപ്പട്ട പെരുംജീരകം തുടങ്ങിയവ ചേർത്ത് അതിൽ നിന്നും നല്ല മണം വരുന്നത് വരെ നന്നായി ഇളക്കുക. തീ കുറച്ചു വെച്ച് വേണം ഇവ ഇളക്കി കൊടുക്കേണ്ടത്ക. രിഞ്ഞ് പോകാതെ ഇരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
Special Beef Mappas Recipe
ശേഷം കറി വേപ്പില, മഞ്ഞൾപൊടി, മുളകുപൊടി, മല്ലിയില എന്നിവ കൂടി പാകത്തിന് ഇട്ടു കൊടുക്കുക. എന്നിട്ട് ഏകദേശം 1 – 2 മിനിറ്റ് വരെ ഇവയുടെ പച്ചമണം മാറുന്നതിനു വേണ്ടി നന്നായി ഇളക്കി കൊടുക്കുക. പിന്നീട് അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി ഇതിലേക്ക് ചേർത്ത് അവ മൃദുവാകുന്നത് വരെ നന്നായി ഇളക്കി യോജിപ്പിക്കുക. വറുത്തു വെച്ചിരിക്കുന്ന ബീഫ് ഇതിലേക്ക് ഇട്ടു കൊടുക്കുക. തേങ്ങാപ്പാലും വെള്ളവും അല്ലെങ്കിൽ ബീഫിന്റെ ചാറോ ഒഴിക്കുക. ബീഫ് വെള്ളത്തിൽ മുങ്ങി കിടക്കുന്നുണ്ടെന്ന് ഉറപ്പിക്കുക. ശേഷം അതിലേക്ക് പാകത്തിനുള്ള ഉപ്പും കൂടി ചേർക്കുക. ഇനി ഇത് അടച്ചു വെച്ച് കുറച്ചു സമയം വേവിക്കാം. ഇങ്ങനെ ചെയ്യുന്നത് ഗ്രേവി കാട്ടിയാവുവാൻ സഹായിക്കുന്നു. ബീഫ് വെന്തു കഴിഞ്ഞാൽ വേണമെങ്കിൽ തേങ്ങാപാൽ ഇനിയും ചേർക്കാവുന്നതാണ്. കുറച്ചു മല്ലിയില കൂടി ഇട്ടു കൊടുത്താൽ നമ്മുടെ സ്വാദിഷ്ടമായ ബീഫ് മപ്പാസ് തയ്യാർ. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണൂ.. Video Credits :
Sheeba’s Recipes