എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഉഴുന്ന് വടയാണ് ഇന്നത്തെ റെസിപ്പി.ചായയുടെ കൂടെയും അല്ലാതെയും കഴിക്കാൻ കിടിലൻ ടേസ്റ്റുള്ള ഒന്നാണ്ഉഴുന്ന് വട. ഇത് തയ്യാറാക്കാൻ വേണ്ട സാധനങ്ങൾ:
Ingredients
- ഉഴുന്ന് -200 ഗ്രാം
- വെളിച്ചെണ്ണ
- പച്ചമുളക്- രണ്ടെണ്ണം
- ഇൻസ്റ്റന്റ് യീസ്റ്റ് (ബാക്കിങ് സോഡ )
- സവാള ചെറുതായി അരിഞ്ഞത്
- ഇഞ്ചി അരിഞ്ഞത്
- പെരു ങ്കായ പൊടി
- കുരുമുളക്
- ഉപ്പ് (ആവശ്യത്തിന് )
How to Make soft crispy easy uzhunnuvada recipe
ഉഴുന്ന് നല്ലപോലെ കഴുകി രണ്ട് മണിക്കൂർ കുതിർക്കാൻ വെക്കുക.കുതിർന്നതിന് ശേഷം അരിപ്പയിൽ ഇട്ട് വെള്ളം ഒഴിവാക്കുക.ഇത് മിക്സിയുടെ ജാറിൽ ഇട്ട് കൂടെ ഒരു പച്ചമുളകും, രണ്ട് നുള്ള് ഇൻസ്റ്റന്റ് യീസ്റ്റും ചേർത്ത് തണുത്ത വെള്ളം ഓരോ സ്പൂൺ ആയി ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക.അരച്ച മാവിലേക്ക് ഒരു ടേബിൾ സ്പൂൺ അരിപ്പൊടി ഇട്ടു കൊടുക്കുക. ശേഷം കൈ ഉപയോഗിച്ചു മൂന്ന് മിനിറ്റ് നല്ല പോലെ മിക്സ് ചെയ്ത് സോഫ്റ്റ് ആക്കിയതിനു ശേഷം അര മണിക്കൂർ അടച്ചു വെക്കുക.
ഇതിലേക്ക് ഒരു ടീസ്പൂൺ ഇഞ്ചി,ഒരു ടേബിൾ സ്പൂൺ പച്ചമുളക് എന്നിവ അരിഞ്ഞതും , ഒരു സവാളയുടെ പകുതിയും കറിവേപ്പിലയും വളരെ ചെറുതാക്കി അരിഞ്ഞതും ഒപ്പം ഒരു ടീസ്പൂൺ കുരുമുളക് ചതച്ചത്, അര ടീസ്പൂൺ പെരുങ്കായ പൊടി, ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യുക.ശേഷം കൈ വെള്ളത്തിൽ മുക്കി മാവ് ഉഴുന്ന് വടയുടെ പരുവത്തിൽ ഷേപ്പ് ചെയ്തെടുക്കുക .ശേഷം തിളയ്ക്കുന്ന എണ്ണയിൽ വട ഇട്ട് മീഡിയം തീയിൽ വെച്ച്രണ്ട് ഭാഗവും ഗോൾഡൻ കളർ ആവുന്നത് വരെ മറിച് ഇട്ട് മൊരിച്ചെടുക്കുക.ഇതുപോലെ എല്ലാ ഉഴുന്ന് വടയും മൊരിച്ചെടുക്കുക.ശേഷം ചായയുടെ കൂടെ സെർവ് ചെയ്യുക.Sheeba’s Recipes സബ്സ്ക്രൈബ് ചെയ്യാൻ മറക്കലെ.soft crispy easy uzhunnuvada recipe