Saree Draping Easy Tips : സാരി ഉടുക്കാൻ ഇഷ്ടപ്പെടാത്ത സ്ത്രീകൾ വളരെ കുറവായിരിക്കും. എന്നാൽ അത് ഭംഗിയോടും, പെർഫെക്ഷനോടും കൂടി ഉടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് തിരക്കു പിടിച്ച സമയങ്ങളിൽ സാരി ഉടുക്കുമ്പോൾ മിക്കപ്പോഴും ശരിയാകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്. അത്തരം സാഹചര്യങ്ങളിൽ സാരിയുടെ പ്ലീറ്റ് എല്ലാം ശരിയായ രീതിയിൽ കിട്ടാനും, ഷേയ്പ്പ് വരാനുമായി ചെയ്തു
നോക്കാവുന്ന ഒരു ട്രിക്കാണ് ഇവിടെ വിശദമാക്കുന്നത്. അതായത് മിക്കപ്പോഴും കുറച്ച് വയറെല്ലാം ചാടി നിൽക്കുന്നവർക്ക് സാരി ഉടുക്കുമ്പോൾ വയറിന്റെ ഭാഗം കൂടുതൽ ഉള്ളതായി തോന്നുന്ന അവസ്ഥ വരും. അത് ഒഴിവാക്കാനായി വീട്ടിലുള്ള ഒരു പഴയ ലെഗിൻസ് ഉപയോഗപ്പെടുത്താവുന്നതാണ്. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന ലഗിൻസ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആദ്യം തന്നെ ലഗിൻസ് എടുത്ത്
അതിന്റെ കാലിന്റെ ഭാഗം മടക്കി മുട്ടിന്റെ നീളം വരെ നിൽക്കുന്ന രീതിയിൽ കട്ട് ചെയ്ത് എടുക്കുക. അതിനുശേഷം സൈഡിലൂടെ കൊടുത്തിരിക്കുന്ന സ്റ്റിച്ച് കട്ട് ചെയ്ത് കളയണം. ഇപ്പോൾ ഏകദേശം ഒരു സ്കെർട്ടിന്റെ രൂപത്തിൽ ആയിരിക്കും ലഗിൻസ് ഉണ്ടാവുക. ലഗിൻസിന്റെ കട്ട് ചെയ്ത സൈഡ് ഭാഗങ്ങൾ ഒരു സൂചിയും നൂലും ഉപയോഗിച്ച് സ്റ്റിച്ച് ചെയ്ത് വയ്ക്കാവുന്നതാണ്. അതിനുശേഷം ലഗിൻസിന്റെ മുകൾ ഭാഗത്തായി അഡ്ജസ്റ്റ് ചെയ്യാനുള്ള ഇലാസ്റ്റിക് കൂടി കയറ്റണം. അതിനായി ഹോളിലൂടെ ഇലാസ്റ്റിക്
പിൻ ഉപയോഗിച്ച് പതുക്കെ വലിച്ച് എടുത്താൽ മതിയാകും. ഇങ്ങനെ ചെയ്യുമ്പോൾ ലെഗിൻസിന്റെ സൈസ് ആവശ്യാനുസരണം അഡ്ജസ്റ്റ് ചെയ്ത് എടുക്കാവുന്നതാണ്. സാധാരണ സാരി ഉടുക്കുമ്പോൾ ഉപയോഗിക്കുന്ന അണ്ടർ സ്കേർട്ടിന് താഴെയായി ഈയൊരു ലെഗ്ഗിൻസ് ഇടുകയാണ് വേണ്ടത്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ സാരി ഉടുക്കുമ്പോൾ നല്ല പെർഫെക്റ്റ് ആയി കിട്ടുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Saree Draping Easy Tips credit : Resmees Curry World