ഇത് തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നോ…? മിനിറ്റുകൾക്കുള്ളിൽ റെസ്റ്റോറന്റ് സ്റ്റൈൽ ഗാർലിക് ചിക്കൻ തയ്യാർ…

വെളുത്തുള്ളിയുടെ പ്രധാന ഘടകമായി ഉയർത്തിക്കാട്ടുന്ന ഒരു രുചികരമായ വിഭവമാണ് ഗാർലിക് ചിക്കൻ (Restaurant Style Garlic Chicken) . ഇത് പല തരത്തിൽ തയ്യാറാക്കാം, പക്ഷേ സാധാരണയായി, ചിക്കൻ ബ്രെസ്റ്റുകൾ, ലെഗ്‌സ് അല്ലെങ്കിൽ ചിറകുകൾ എന്നിവ ഉപയോഗിച്ചാണ് ഗാർലിക് ചിക്കൻ തയ്യാറാക്കുന്നത്. വെളുത്തുള്ളി വഴറ്റുകയോ വറുക്കുകയോ സോസിൽ യോജിപ്പിക്കുകയോ ചെയ്‌ത്‌ ഇത് വ്യത്യസ്തമായ രുചിയിൽ ചെയ്യാവുന്നതാണ്. അപ്പോൾ എങ്ങനെയാണ് രുചികരമാരാ ഗാർലിക് ചിക്കൻ തയ്യറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

4 എല്ലില്ലാത്ത, തൊലിയില്ലാത്ത ചിക്കൻ ബ്രെസ്റ്റുകൾ
6 അല്ലി വെളുത്തുള്ളി, അരിഞ്ഞത്
2 ടേബിൾസ്പൂൺ ഒലിവ് ഓയിൽ
1 ടേബിൾ സ്പൂൺ വെണ്ണ
1 ടീസ്പൂൺ ഉണക്കിയ റോസ്മേരി (ഓപ്ഷണൽ)
ഉപ്പ്, കുരുമുളക് എന്നിവ പാകത്തിന്
1/2 കപ്പ് ചിക്കൻ സ്റ്റോക്
1/2 കപ്പ് ഫ്രഷ് ക്രീം (ഓപ്ഷണൽ)
ഫ്രഷ് പാഴ്സിലി (അലങ്കാരത്തിന്)

തയ്യാറാക്കുന്ന വിധം

നിങ്ങളുടെ പാകത്തിന് മുറിച്ചു വെച്ചിരിക്കുന്ന ചിക്കൻ ബ്രെസ്റ്റുകളുടെ ഇരുവശവും രുചിക്ക് ആവശ്യമായിട്ടുള്ള ഉപ്പും കുരുമുളകും പുരട്ടിയെടുക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടാകുമ്പോൾ, ഇടത്തരം ചൂടിൽ ഒലിവ് ഓയിൽ ഒഴിച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ചിക്കൻ ബ്രെസ്റ്റുകൾ ഇട്ടു കൊടുത്ത് ഓരോ വശത്തും 6-7 മിനിറ്റ് ഗോൾഡൻ ബ്രൗൺ നിറം ആവുന്നത് വരെ വേവിക്കുക. ചിക്കന്റെ നിറം മാറി പാകമായി കഴിഞ്ഞാൽ പാനിൽ നിന്നും വേറൊരു പാത്രത്തിലേക്ക് മാറ്റി വെക്കാവുന്നതാണ്. ഇനി നമുക്ക് ഗാർലിക് ചിക്കന് വേണ്ടിയുള്ള സോസ് തയ്യാറാക്കാം.

അതിനായി ഇതേ പാനിലേക്ക് വെണ്ണയും അരിഞ്ഞ വെളുത്തുള്ളിയും ചേർക്കുക. ഏകദേശം 1 മിനിറ്റ് വഴറ്റുക, അല്ലെങ്കിൽ വെളുത്തുള്ളിയുടെ പച്ചമണം മാറുന്നത് വരെ വഴറ്റുക. നിങ്ങൾ റോസ് മേരി ഉപയോഗിക്കുന്നെണ്ടെങ്കിൽ ഈ സമയത്ത് അതിലേക്ക് ചേർക്കാവുന്നതാണ്. ശേഷം അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന ചിക്കൻ സ്റ്റോക് ഒഴിച്ച് 4-5 മിനിട്ടു വരെ തീ കൂട്ടിയിട്ടു വേവിച്ചെടുക്കാം ശേഷം തീ കുറച്ചു വെക്കാം. നിങ്ങൾക്ക് നല്ല കട്ടിയുള്ള സോസ് ആണ് വേണ്ടതെങ്കിൽ ഫ്രഷ് ക്രീമും ചേർത്തു സോസ് ചെറുതായി കട്ടിയാകുന്നതുവരെ 2-3 മിനിറ്റ് വേവിക്കുക.

Restaurant Style Garlic Chicken

ക്രീം ആവശ്യത്തിന് പാകമായാൽ നമ്മൾ ആദ്യം വേവിച്ച് വെച്ചിരിക്കുന്ന ചിക്കൻ ഇതിലേക്ക് ഇട്ടു കൊടുത്ത് നന്നായി ഇളക്കി കൊടുക്കാം. ചിക്കനിൽ ആ സോസ് നന്നായി പിടിക്കുന്നതിനായി രണ്ട്‌ മൂന്നു മിനിറ്റ് വരെ നന്നായി ഇളക്കി യോജിപ്പിക്കാം. ശേഷം ഇതൊരു സെർവിങ് ബൗളിലേക്ക് മാറ്റി അതിനു മുകളിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന പഴ്‌സിലി ഇട്ടു കൊടുക്കാം. അപ്പോൾ നമ്മുടെ സ്വാദിഷ്ടമായ ഗാർലിക് ചിക്കൻ തയ്യാറായിട്ടുണ്ട്. ഇത് നമ്മുക് ചപ്പാത്തിക്കോ ചോറിനോ സലാഡിനൊപ്പമോ കഴിക്കാവുന്നതാണ്. ഗാർലിക് ചിക്കൻ റെസിപ്പിയെ പറ്റി കൂടുതൽ അറിയണമെങ്കിൽ വീഡിയോ കാണുക. Video Credits : Kannur kitchen

Read Also : മധുരമൂറും പൈനാപ്പിൾ പച്ചടി; ഇനി ചോറിനൊപ്പം ഇങ്ങനെ ഒരു കറി മാത്രം മതിയാകും..!

Garlic ChickenrecipeRestaurant Style Garlic Chicken
Comments (0)
Add Comment