Pillow Cleaning Tip Using Hanger: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും പില്ലോകൾ. കൂടുതലായും വൈറ്റ് നിറത്തിലുള്ള കവറുകളിലാണ് കടകളിൽ നിന്നും പില്ലോകൾ വാങ്ങാനായി കിട്ടുക. അതുകൊണ്ടു തന്നെ എത്ര കവറിട്ട് സൂക്ഷിച്ചാലും പെട്ടെന്ന് എണ്ണക്കറകൾ പില്ലോയിലേക്ക് ഇറങ്ങി പിടിക്കാറുണ്ട്. ഇത്തരത്തിൽ കടുത്ത കറകൾ പിടിച്ച പില്ലോകൾ വൃത്തിയാക്കി എടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.
അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ബേക്കിംഗ് സോഡയും, വിനാഗിരിയും, സോപ്പുപൊടിയും ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും വിനാഗിരിയും ഒഴിച്ച് നന്നായി പതഞ്ഞു വന്നതിനു ശേഷം ഒരു ടീസ്പൂൺ സോപ്പു പൊടി കൂടി ഇട്ടുകൊടുക്കുക. ഈയൊരു കൂട്ടിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് ശേഷം ഒരു ബക്കറ്റിലേക്ക് ഒഴിക്കുക.
ശേഷം കറപിടിച്ച പില്ലോ ബക്കറ്റിലേക്ക് മുങ്ങി കിടക്കുന്ന രീതിയിൽ ഇട്ടുകൊടുക്കുക. ഇത് 10 മിനിറ്റ് നേരം റസ്റ്റ് ചെയ്യാനായി വക്കണം. ശേഷം വാഷിംഗ് മെഷീനിൽ ഇട്ട് നല്ലതുപോലെ വാഷ് ചെയ്ത് എടുക്കുക. വെള്ളം പോയി കിട്ടാനായി പില്ലോ ഡ്രൈറിൽ ഇട്ടശേഷം നല്ല വെയിലുള്ള ഭാഗത്ത് കൊണ്ടുപോയി ഉണക്കിയെടുത്ത് ഉപയോഗിക്കാവുന്നതാണ്. ഇനി പുറത്തുള്ള കവർ ഉപയോഗിക്കാൻ താല്പര്യമില്ലാത്തവരാണെങ്കിൽ പില്ലോയുടെ ഉള്ളിലെ പഞ്ഞി മാത്രം പുറത്തേക്ക് എടുക്കാവുന്നതാണ്.
ശേഷം മറ്റൊരു പില്ലോ കവർ എടുത്ത് അതിലേക്ക് എടുത്തുവച്ച പഞ്ഞി നിറച്ചു കൊടുക്കുക. പഞ്ഞി നിറക്കുന്നതിനു മുൻപായി കുറച്ചുനേരം വെയിലത്ത് വെച്ച് ഉണക്കിയെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. പഞ്ഞി മുഴുവനായും നിറച്ചതിനു ശേഷം പില്ലോ കവറിന്റെ മുകൾ ഭാഗം ഒന്ന് സ്റ്റിച്ച് ചെയ്ത് കൊടുക്കണം. ഇങ്ങിനെ ചെയ്യുന്നത് വഴി പഴയ പില്ലോയെ വീണ്ടും റീസൈക്കിൾ ചെയ്ത് എടുക്കാനായി സാധിക്കും. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Ansi’s Vlog