നാവിൽ കൊതിയൂറും ഓണം സ്പെഷ്യൽ ഇഞ്ചും പുള്ളി ആയാലോ 5 മിനിറ്റ് മാത്രം മതി പുളിയിഞ്ചി റെഡി.!! | Onam Sadhya Special Puli Inji Recipe

ഹായ് ഫ്രണ്ട്‌സ്.. നല്ല ഓണം സ്പെഷ്യൽ ഇഞ്ചും പുള്ളി ആയാലോ..ഇഞ്ചും പുള്ളി ഇഷ്ടമാണോ…ഇഞ്ചും പുള്ളി ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാവില്ല.ഇഞ്ചും പുള്ളിയെ പുളിയിഞ്ചി എന്നും പല സ്ഥാലങ്ങളിൽ പറയാറുണ്ട്.ചില സ്ഥാലങ്ങളിൽ ഇഞ്ചി കറി എന്നും പറയുന്നത് കേട്ടിട്ടുണ്ട്.സദ്യകളിൽ പ്രധാന മായും ഒഴിച് കൂടാത്ത ഒന്നാണ് പുളിയിഞ്ചി. സദ്യയിലെ പ്രധാന വിഭവമാണ് പുളിയിഞ്ചി. പുളിയിഞ്ചി മാത്രം മതി ഒരു പറ ചോറ് കഴിക്കാൻ. വളരെ സിംപിൾ ആയി ഉണ്ടാകാൻ പറ്റുന്ന ഒന്നാണ് പുളിയിഞ്ചി. വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് പുളിയിഞ്ചി. ടേസ്റ്റിലും മുൻപ് തന്നെ. പുളയിഞ്ചി ഉണ്ടാക്കുന്നത് അത്ര പ്രയാസമുള്ള കാര്യമല്ല.വെറും 5 മിനിറ്റിൽ പുളിയിഞ്ചി ഉണ്ടാക്കിയാലോ.. നമ്മക്ക് പുളിയിഞ്ചി ഉണ്ടാകുന്നത് എങ്ങനെ എന്ന് നോക്കാം.പുളിയിഞ്ചി ഉണ്ടാക്കാൻ പ്രധാവ ചേരുവകൾ നോക്കാം.ഇഞ്ചി ആണ് പ്രധാന താരം

Ingredients

  • മഞ്ഞൾപൊടി
  • കറിവേപ്പില
  • വറ്റൽ മുളക്
  • ഉലുവപ്പൊടി
  • വാളൻ പുളി
  • ഇഞ്ചി -ചെറുതായി അരിഞ്ഞത്
  • പച്ചമുളക്
  • കായപൊടി
  • ശർക്കര
  • മുളക് പൊടി
  • ഉപ്പ് -ആവിശ്യത്തിന്

How To Make Kerala Style Puli Inji Recipe

ഇഞ്ചി എടുത്ത് നന്നായി അരിഞ്ഞു എടുക്കാം.വളരെ ചെറുതായി അരിഞ്ഞ് കൊടുത്ത നന്നായിരിക്കും. ഫസ്റ്റ് തന്നെ 2 കപ്പ് ചൂട് വെള്ളത്തിൽ നല്ല വാളൻ പുളി കുതിരാൻ വെക്കണം. 3 പച്ചമുളക് വട്ടത്തിൽ അരിഞ്ഞു എടുക്കണം.ഇനി പുളി നന്നായി പിഴിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി വെക്കണം.ഇനി ഒരു പാൻ ചൂടാക്കി അതിലേക്ക് എണ്ണ ഒഴിച് ഇഞ്ചി നന്നായി മൂപ്പിച്ചെടുക്കണം.ഇഞ്ചി ഒരു ബ്രൗൺ നിറം ആവുമ്പോൾ അതിലേക്ക് 1 വേപ്പില ഇട്ടു നന്നായി മൂപ്പിച്ചു എടുക്കണം.ഇനി ആ എണ്ണയിൽ കുറച്ചു കടുക് ഇട്ടു പൊട്ടിച്ചെടുക്കാം.

അതിനുശേഷം അതിലേക്ക് 3 ,4 വറ്റൽ മുളക് പൊട്ടിച്ച് ഇട്ട് കൊടുക്കാം. എന്നിട്ട് അരിഞ്ഞു വച്ച മുളക് ഇട്ട് നന്നായി ചെറിയ തീയിൽ മൂപ്പിച്ചു എടുക്കണം. അതിലേക്ക് പിഴിഞ്ഞ് വെച്ചിരിക്കുന്ന പുളി അല്പം ചേർക്കാം.എന്നിട്ട് പൊടികൾ ചേർത്ത് കൊടുക്കാം.എന്നിട്ട് പുളിവെള്ളം ചേർത്തുകൊടുകാം. ആവശ്യത്തിന് ഉപ്പിട്ട് കൊടുക്കാം എന്നിട്ട് നന്നായി ഇളക്കി കൊടുക്കാം. ആവിശ്യത്തിന് ഉപ്പും കൂടി ഇട്ടു ഇളകി കൊടുക്കുക . പുളിയിഞ്ചി റെഡി ആയി .അങ്ങനെ സദ്യ സ്പെഷ്യൽ പുളി ഇഞ്ചി റെഡി.നല്ല സ്വാദിഷ്ടമായ നല്ല നാടൻ കേരള സ്റ്റൈൽ പുളിയിഞ്ചി റെഡി. ഇത് നമുക്ക് വീട്ടിൽ അച്ചാർ ഒകെ സൂക്ഷിച്ച് വെക്കുന്ന പോലെ ഫ്രിഡ്ജിലും സൂക്ഷിച്ച് വെക്കാം.എന്ന് ഉച്ചക്ക് ഊണിന് പുളിയിഞ്ചി കാച്ചിക്കോ.. അടിപൊളി ടേസ്റ്റ് ആണ്.വീണ്ടും വീണ്ടും വീണ്ടും ഫുഡ് കഴിക്കും.ഈ പുളിയിഞ്ചി ഉണ്ടിയാൽ ആരും തന്നെ വേണ്ട എന്ന് പറയില്ല.സാധ്യ സ്പെഷ്യൽ നല്ല അടിപൊളി സ്വാദിഷ്ടമായ മധുര മുള്ള പുളിയിഞ്ചി റെഡി. Video Credit : Sheeba’s Recipes

Read more : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!

Puli Inji Recipe
Comments (0)
Add Comment