Magic Using Talcum Powder: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി സൗന്ദര്യവർദ്ധക വസ്തു എന്ന രീതിയിൽ ആയിരിക്കും പൗഡർ ഉപയോഗിക്കുന്നത്. എന്നാൽ അതേ പൗഡർ ഉപയോഗപ്പെടുത്തി മറ്റു പല ടിപ്പുകളും ചെയ്യാൻ സാധിക്കുമെന്ന കാര്യം പലർക്കും അറിയുന്നുണ്ടാവില്ല. അത്തരം ചില ടിപ്പുകളെ പറ്റി വിശദമായി മനസ്സിലാക്കാം. അടുക്കളയിലെ സിങ്ക് വാഷ്ബേസിൻ, എന്നിവടങ്ങളിലുള്ള ഹോളിലൂടെ ആയിരിക്കും മിക്കപ്പോഴും രാത്രി സമയങ്ങളിൽ
ചെറിയ പ്രാണികളും പാറ്റയുമെല്ലാം കയറി വരുന്നത്. അത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി സിങ്കിന്റെ ഹോളിൽ കുറച്ച് ടാൽക്കം പൗഡർ വിതറി കൊടുത്താൽ മതി. ഇങ്ങനെ ചെയ്യുന്നത് ഹോളിന്റെ ഭാഗം വൃത്തിയായി കിട്ടുകയും ഒരു നല്ല മണം നിലനിർത്താൻ സാധിക്കുകയും ചെയ്യുന്നതാണ്. വെള്ളം പിടിച്ചു വയ്ക്കുന്ന ബക്കറ്റിൽ മിക്കപ്പോഴും വെള്ളം കളഞ്ഞാൽ ഒരു വഴുവഴുപ്പ് ഉണ്ടാകാറുണ്ട്. അത് ഒഴിവാക്കാനായി
വെള്ളം കളഞ്ഞശേഷം കുറച്ച് ടാൽക്കം പൗഡർ ഇട്ടു വെച്ചതിന് ശേഷം കഴുകി ഉപയോഗിക്കാവുന്നതാണ്. തുണികൾ ഇസ്തിരി ഇടുമ്പോൾ വെള്ളം സ്പ്രേ ചെയ്യുന്നത് ഒരു പതിവായിരിക്കുമല്ലോ. അത്തരം സാഹചര്യങ്ങളിൽ സാധാരണ വെള്ളം ഉപയോഗിക്കുന്നതിന് പകരമായി കുറച്ച് പൗഡർ വെള്ളത്തിലേക്ക് കലക്കി അത് സ്പ്രേ ബോട്ടിലുകളിൽ ആക്കി ഉപയോഗിക്കുകയാണെങ്കിൽ നല്ല സുഗന്ധം തുണികൾക്ക് ലഭിക്കുന്നതാണ്.
വീടിനകത്ത് ഉപയോഗിക്കുന്ന ചവിട്ടികളിൽ നിന്ന് ദുർഗന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് ഒഴിവാക്കാനായി ചവിട്ടികളിൽ അല്പം ടാൽക്കം പൗഡർ വിതറി കൊടുക്കാവുന്നതാണ്. അതുപോലെ നിലം അടിക്കാനായി ഉപയോഗിക്കുന്ന ചൂലിലും ഇതേ രീതിയിൽ അല്പം പൗഡർ വിതറി കൊടുക്കുകയാണെങ്കിൽ അതിൽ പ്രാണികളും മറ്റും വന്നിരിക്കുന്നത് ഒഴിവാക്കാനായി സാധിക്കും. വീട്ടിൽ കറിവേപ്പില ചെടി വളർത്തുന്നുണ്ടെങ്കിൽ അതിൽ ചെറിയ രീതിയിലുള്ള പ്രാണികളുടെ ശല്യം ഉണ്ടാകുന്നത് ഒരു വലിയ പ്രശ്നമായിരിക്കും. അത്തരം പ്രശ്നങ്ങൾ അകറ്റാനായി അല്പം ടാൽക്കം പൗഡർ ഇലകളിൽ വിതറി കൊടുത്താൽ മതി. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Thullu’s Vlogs 2000