സവാളയും മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ചായക്കടി വിഭവമാണ് ഉള്ളിവട (Kerala Style Ullivada Recipe) എന്നത് . ഇത് എല്ലാവർക്കും വളരെ ജനപ്രിയമായ ഒരു പലഹാരമാണ്. ചൂടുള്ള കട്ടൻ ചായക്കൊപ്പം ഉള്ളിവട കഴിക്കാനായി ആരാധകർ ഏറെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഈ പലഹാരം തയ്യാറാക്കാനായി വളരെ കുറഞ്ഞ സാധനങ്ങളും വളരെ കുറഞ്ഞ സമയവും മതിയാകും, എരിവും ക്രിസ്പിനെസ്സുമാണ് ഉള്ളിവയുടെ പ്രത്യേകത. ഇത് എണ്ണയിൽ വറുത്തു കോരുന്ന ഒരു എണ്ണ കടിയാണ്. അപ്പോൾ ഇത്രയും രുചികരമായ ഉള്ളിവട തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പാചക കുറിപ്പ് താഴെ കൊടുക്കുന്നു;
ആവശ്യമായിട്ടുള്ള ചേരുവകൾ
2 വലിയ സവാള (കാണാം കുറച്ച് അരിഞ്ഞത്)
2-3 പച്ചമുളക് (ചെറുതായി അരിഞ്ഞത്)
1 ടീസ്പൂൺ ഇഞ്ചി (ചതച്ചത് )
1 ടീസ്പൂൺ വെളുത്തുള്ളി (ചതച്ചത്)
കുറച്ച് കറിവേപ്പില (ഓപ്ഷണൽ)
1/2 കപ്പ് അരി മാവ്
2 ടേബിൾസ്പൂൺ മൈദ
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
1/2 ടീസ്പൂൺ മുളകുപൊടി
ഉപ്പ് പാകത്തിന്
വെള്ളം (ബാറ്റർ ഉണ്ടാക്കാൻ ആവശ്യമായത്)
വറുക്കാൻ ആവശ്യത്തിനുള്ള എണ്ണ
തയ്യാറാക്കുന്ന വിധം
ഒരു വലിയ മിക്സിംഗ് പാത്രത്തിൽ, കാണാം കുറച്ച് അരിഞ്ഞെടുത്ത സവാള, ചെറുതാക്കി അരിഞ്ഞ പച്ചമുളക്, ചതച്ച ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, കുറച്ച് കറിവേപ്പില എന്നിവ ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് പാകത്തിനുള്ള ഉപ്പ് ഇട്ടു കൊടുക്കുക. ശേഷം ഇവ നന്നായി ഇളക്കി യോജിപ്പിക്കണം. എല്ലാം നന്നായി മിക്സ് ചെയ്ത ശേഷം കുറച്ചു സമയത്തേക്ക് മാറ്റിവെക്കുക. ഇങ്ങനെ ഒരു പതിനഞ്ചു മിനിറ്റ് വെച്ച് കഴിയുമ്പോൾ തന്നെ സവാളയിൽ നിന്നുള്ള നീര് ഇറങ്ങാനായി തുടങ്ങുന്നതാണ്. അങനെ നീര് വരാൻ എടുക്കുന്ന സമയം അത്രയും ഈ മിക്സ് മാറ്റിവെക്കണം.
Kerala Style Ullivada Recipe
സവാളയിൽ നിന്നുള്ള നീര് ഇറങ്ങി കഴിയുമ്പോൾ നമ്മുക് ഇതിലേക്ക് ആവശ്യമായിട്ടുള്ള മറ്റു ചേരുവകൾ കൂടി ചേർത്തു കൊടുക്കാം. അതിനായി ആദ്യം ഇടേണ്ടത് അരിപൊടിയാണ്. ഇനി ഇതിലേക്ക് മൈദ പൊടി, മഞ്ഞൾ പൊടി, മുളക് പൊടി എന്നിവ കൂടി ഇട്ടു കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കണം. പിന്നീട് ഇതിലേക്ക് വെള്ളം ചേർക്കേണ്ടതാണ്. ഓരോ ടീസ്പൂൺ വിധമോ അല്പാല്പമായോ വെള്ളം ചേർക്കാവുന്നതാണ്. വെള്ളം ഇതിലേക്ക് ചേർക്കുന്നതിനൊപ്പം തന്നെ ഇവ നന്നായി ഇളക്കി യോജിപ്പിക്കുക കൂടി വേണം. ഇതിന്റെ ബാറ്റർ നല്ല കട്ടിയിൽ തന്നെ കിട്ടേണ്ടതുണ്ട്. ആയതിനാൽ വെള്ളം കൂടി പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
ഇനി ഒരു ഫ്രയിങ് പാൻ അടുപ്പത്ത് വെച്ച് ചൂടാക്കി എടുക്കാം. പാൻ നന്നായി ചൂടായി കഴിയുമ്പോൾ ഉള്ളിവട തയ്യാറാക്കാൻ ആവശ്യത്തിനുള്ള എണ്ണ ഒഴിച്ച് കൊടുക്കാം. ഈ മിക്സ് മുങ്ങി കിടക്കാൻ പാകത്തിനുള്ള എണ്ണ വേണ്ടി വരും. എണ്ണ ചൂടായി കഴിഞ്ഞാൽ തീ കുറച്ചു വെക്കണം. ശേഷം കുറച്ചു മാവ് എടുത്ത് നമുക്ക് വേണ്ട ഷെയ്പ്പിൽ ആക്കി എടുത്ത് തിളച്ച എണ്ണയിൽ ഇട്ടു കൊടുക്കുക. അങനെ കുറച്ചു കുറച്ചു മാവ് എടുത്തു എണ്ണയിൽ ഇടം. രണ്ടു ഭാഗവും ഗോൾഡൻ ബ്രൗൺ നിറം ആകുമ്പോൾ നമുക്ക് ഇവ വറത്തു കോരി എടുത്തു എണ്ണ പോവാനായി വെക്കാം. ചട്ണി, കെച്ചപ്പ് എന്നിവയ്‌ക്കൊപ്പം ചൂടോടെ കഴിക്കാവുന്നതാണ്. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയാനായി വീഡിയോ കാണുക. Video Credits: Minnuz Tasty Kitchen