ഇന്ത്യയുടെ തെക്കൻ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിലും കേരളത്തിലും ഉത്ഭവിച്ച ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ പരിപ്പും പച്ചക്കറികളും ചേർന്ന് ഉണ്ടാക്കി എടുക്കുന്ന ഒരു കറിയാണ് സാമ്പാർ (Kerala Special Sambar Recipe). ഇത് ദക്ഷിണേന്ത്യൻ പാചകരീതിയിലെ ഒരു പ്രധാന വിഭവമാണ്, പലപ്പോഴും ചോറ്, ഇഡ്‌ലി, ദോശ, വട, മറ്റ് ദക്ഷിണേന്ത്യൻ പ്രാതൽ അല്ലെങ്കിൽ ലഘുഭക്ഷണ ഇനങ്ങൾ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നു. പല വിശേഷ ദിവസങ്ങളിലും സാമ്പാർ ഒഴിച്ച് നിർത്താൻ ആകാത്ത ഒരു വിഭവം കൂടിയാണ്. അപ്പോൾ എങ്ങനെയാണ് എളുപ്പത്തിൽ ഒരു കിടിലൻ സാമ്പാർ തയ്യറാക്കുന്നതെന്ന് നോക്കാം.
സാമ്പാർ മസാലയ്ക്ക് വേണ്ട ചേരുവകൾ ;
- 2 ടേബിൾസ്പൂൺ മല്ലി
- 1 ടേബിൾസ്പൂൺ ജീരകം
- 1 ടേബിൾസ്പൂൺ വറ്റൽ മുളക്
- 1/2 ടീസ്പൂൺ മഞ്ഞൾ
- 1/2 ടീസ്പൂൺ ഉലുവ
കറിക്ക് ആവശ്യമായ ചേരുവകൾ :
- 1 കപ്പ് തുവര പരിപ്പ്
- 2 കപ്പ് വെള്ളം
- 1 ടീസ്പൂൺ എണ്ണ
- 1 ചെറിയ സവാള , അരിഞ്ഞത്
- 2 അല്ലി വെളുത്തുള്ളി, അരിഞ്ഞത്
- 1 ചെറിയ തക്കാളി, അരിഞ്ഞത്
- 1 കാരറ്റ്, തൊലികളഞ്ഞത്, അരിഞ്ഞത്
- 1 ഉരുളക്കിഴങ്ങ്, തൊലികളഞ്ഞത്, അരിഞ്ഞത്
- 1 കപ്പ് മിക്സഡ് പച്ചക്കറികൾ (ഇഷ്ട്മുള്ളവ)
- 1 ടീസ്പൂൺ സാമ്പാർ മസാല
- ഉപ്പ് ആവശ്യത്തിന്
- മല്ലിയില, അരിഞ്ഞത് (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം :
ഒരു ചെറിയ ചട്ടി അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ, അതിലേക്ക് മല്ലി, ജീരകം, ചുവന്ന മുളക്, മഞ്ഞൾ, ഉലുവ എന്നിവ ഇട്ട് കൊടുത്ത് ഇടത്തരം ചൂടിൽ വറുത്തെടുക്കുക. ആ സമയം ഇടയ്ക്കിടെ ഇളക്കി കൊടുക്കാൻ മറക്കരുത്. ഇവ കരിഞ്ഞ് പോവാതിരിക്കാനും പ്രേത്യകം ശ്രദ്ധിക്കണം. ഈ വറുത്തെടുത്തവ ചൂട് മാറാനായി മാറ്റി വെക്കുക. ശേഷം അവ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റി നന്നായി പൊടിച്ചെടുക്കുക. ഇവ ചൂട് മാറിയതിനു ശേഷം നല്ല അടച്ചു ഉറപ്പുള്ള ഒരു പാത്രത്തിലേക്ക് മാറ്റം. പിന്നീട് ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.
Kerala Special Sambar Recipe
പിന്നീട് ഒരു കുക്കറിൽ നന്നായി കഴുകി വൃത്തിയാക്കി വെച്ചിരിക്കുന്ന തുവര പരിപ്പ് വെള്ളം ഒഴിച്ച് വേവിക്കുക. നന്നായി ഉടഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കണം. പരിപ്പ് വേവാൻ എടുക്കുന്ന സമയത്ത് ഇടത്തരം ചൂടിൽ ഒരു വലിയ പാനിൽ എണ്ണ ചൂടാക്കുക. അരിഞ്ഞ സവാള ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്ക് വെളുത്തുള്ളിയും കൂടി ഇട്ട് ഇളക്കുക. അരിഞ്ഞ തക്കാളി, കാരറ്റ്, ഉരുളക്കിഴങ്ങ്, മിക്സഡ് പച്ചക്കറികൾ എന്നിവ ചേർക്കുക. പിടിച്ചെടുത്ത സാമ്പാർ മസാല ചേർത്ത് 5 മിനിറ്റ് കുറഞ്ഞ തീയിൽ വഴറ്റി എടുക്കുക. ഇതിലേക്ക് വേവിച്ച പരിപ്പ് വെള്ളത്തോട് കൂടി ചേർക്കുക. ആവശ്യത്തിനുള്ള ഉപ്പും മല്ലിയിലയും കൂടി ഇട്ടതിനു ശേഷം തളിച്ചെടുത്തൽ സ്വാദിഷ്ടമായ സാമ്പാർ തയ്യാർ. റെസിപ്പിയെ പറ്റി കൂടുതൽ അറിയാൻ വീഡിയോ കാണുക. Video Credits : Sheeba’s Recipes