മലയാളികളുടെ പ്രിയ ഭക്ഷണം എത്ര കഴിച്ചാലും മതിവരാത്ത സാമ്പാർ..ഇനി സാമ്പാർ ശെരിയായില്ലന്ന് ആരും പറയത്തില്ല…ഇതുപോലെ ഉണ്ടാക്കു.!! | How to Make Tasty Sadya Style Sambar

ഹായ് ഫ്രണ്ട്‌സ് ..മലയാളികളുടെ പ്രിയ ഭക്ഷണം ആണ് സാമ്പാർ.സാംബാർ ഒരു നടൻ ഭക്ഷണം ആണ്.ഏത് പരിപാടിക്കും ഒഴിച് കൂടാത്ത ഒന്നാണ് സാമ്പാർ.സാമ്പാറിന്റെ രുചി വേറെ തന്നെ ആണ്. സാമ്പാർ അടിപൊളി ടേസ്റ്റ് ആണ്.ഒരു വട്ടം സാമ്പാർ ഇങ്ങനെ ഉണ്ടാക്കിയാൽ പിന്നെ എന്നും ഇങ്ങനെ തന്നെ വെക്കുക ഉള്ളൂ.സാമ്പാർ ഇഷ്ടമല്ലാത്ത ആരും തന്നെ ഉണ്ടാകില്ല.. തേങ്ങ വറുത്തരച്ചുവച്ച സാമ്പാർ ഇഷ്ടമില്ലാത്ത ആരെങ്കിലും ഉണ്ടോ.? അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. എന്നാൽ അത് പോലെ ഒരു നാടൻ കേരള സാമ്പാർ തയ്യാറാക്കി നോക്കിയാലോ.. അതിനായി മുക്കാൽ കപ്പ് പരിപ്പും ഒരു നാരങ്ങാ വലിപ്പമുള്ള വാളൻ പുളിയും 20 മിനിറ്റോളം വെള്ളത്തിൽ കുതിർക്കാൻ വെക്കുക.

Ingredients

മുക്കാൽ കപ്പ് പരിപ്പും
മുരി ങ്ങക്കായ – 1
ക്യാരറ്റ് – 1
വെള്ളരിക്ക -1
തക്കാളി – 1
ഒരു നാരങ്ങാ വലിപ്പമുള്ള വാളൻ പുളിയും
ഉരുളക്കിഴങ്ങ് -1
സവാള-1
വെണ്ടയ്ക്ക – 5
പച്ചമുളക് – 2

How to Make Tasty Sadya Style Sambar

അതിന് ശേഷം 1 മുരി ങ്ങക്കായ, 1 ഉരുളക്കിഴങ്ങ്, 1 ക്യാരറ്റ്, 1 സവാള, 2 പച്ചമുളക്, ഒരു ചെറിയ വെള്ളരിക്ക, 5 വെണ്ടയ്ക്ക,1 തക്കാളി എന്നിവ നീളത്തിൽ വലിയ കഷണങ്ങളാക്കി മുറിച്ച് വെക്കുക. ശേഷം പരിപ്പ്, ആവശ്യത്തിന് വെള്ളം, വെണ്ടയ്ക്ക ഒഴിച്ച് ബാക്കിയുള്ള പച്ചക്കറികൾ,1 ടീസ്പൂൺ മഞ്ഞൾ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തിളക്കി 2 വിസിൽ വരുന്ന വരെ വേവിക്കുക.

ഇനി നമ്മൾ തേങ്ങ വറുത്ത് അരച്ചെടുക്കാം. അതിനായി 6 ചെറിയുള്ളി, 10 വറ്റൽ മുളക്, തേങ്ങ, കറിവേപ്പില, അൽപ്പം കായം, ഉലുവ, മല്ലിപ്പൊടി എന്നിവ നന്നായി എണ്ണയിൽ മൂപ്പിച്ച് വറുത്തെടുക്കുക. അത് ഫൈൻ പേസ്റ്റ് ആക്കി അരച്ചെടുക്കുക. ശേഷം വെണ്ടയ്ക്ക എണ്ണയിൽ വഴറ്റി പച്ചക്കറിയുടെ കൂട്ടിലേക്ക് ചേർക്കുക. ഒപ്പം തന്നെ പുളി വെള്ളവും കുറച്ചു പഞ്ചസാരയും ചേർത്തിളയ്ക്കുക.ഇത് ചെയ്യാൻ മറന്നുപോകരുത് .

അവസാനമായി നമ്മൾ സാമ്പാർ താളിച്ച് ചേർക്കുകയാണ് വേണ്ടത്. അതിനായി ചൂടായ വെളിച്ചെണ്ണയിലേക്ക് ആദ്യം വറ്റൽ മുളകിട്ട് നന്നായി മൂപ്പിച്ചെടുക്കുക. അത് കോരി മാറ്റിയ ശേഷം അതിലേക്ക് കടുക് പൊട്ടിച്ച് കറിവേപ്പിലയും ഇട്ട് മൂപ്പിച്ചെടുകണം . ഇത് സാമ്പാറിലേക്ക് ഒഴിച്ചു മിക്സ്‌ ചെയ്യുക.ആവശ്യത്തിന് ഉപ്പ് ചേർക്കാൻ മറക്കരുത്. നല്ല സ്വാദിഷ്ടമായ അടിപൊളി നാടൻ കേരള സാമ്പാർ റെഡി. ഇനി നിങ്ങൾ വീട്ടിൽ സാമ്പാർ ഉണ്ടാകുമ്പോൾ ഇതുപോലെ ഉണ്ടാക്കിനോക്കൂ അടിപൊളി ടേസ്റ്റ് ആണ്.ദോശക്കും ഇഡ്‌ലിക്കും ചോറിന്റെ ഒപ്പവും കഴിക്കാം പറ്റിയ നല്ല അടിപൊളി സാമ്പാർ റെഡി .അപ്പോ വേഗം വിട്ടോ എന്ന് ഉച്ചക്ക് ഊണിന് ഈ സ്പെഷ്യൽ സാമ്പാർ താനേ കാച്ചിക്കോ…വീട്ടിലെ എല്ലാരും ഇന്ന് ഒരു പറ ചോറ് കഴിക്കും.Video Credit : Food Vibes With Deepa Sandeep

Read more: രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!

SambarSambar Recipe
Comments (0)
Add Comment