Homemade Mango Frooti Recipe: ഈ എളുപ്പവഴി അറിഞ്ഞാൽ ഇനി ആരും കടയീന്ന് വാങ്ങി കുട്ടികൾക്ക് കൊടുക്കില്ല.. നിങ്ങൾക്കെല്ലാവർക്കും ഇഷ്ടമാകുന്ന ഒരടിപൊളി റെസിപ്പിയാണ് ഇവിടെ നിങ്ങളെ പരിചയപ്പെടുത്തുന്നത്. നിങ്ങൾക്കെല്ലാവർക്കും ഏറെ ഇഷ്ടമുള്ള മംഗോ ഫ്രൂട്ടി ആണ് ഇവിടെ തയ്യാറാക്കുന്നത്. ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായി ആവശ്യമായത് നല്ലതുപോലെ പഴുത്ത മാങ്ങയാണ്.
ഏതു മാങ്ങാ വേണമെങ്കിലും എടുക്കാം എങ്കിലും അൽഫോൻസാ മാമ്പഴം കിട്ടുമായാണെങ്കിലും ഏറെ ഗുണകരമായിരിക്കും. കൂടുതൽ രുചി ലഭ്യമാക്കുന്നതിന് ഏറ്റവും നല്ലത് അൽഫോൻസാ മാമ്പഴം തന്നെയാണ്. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന നോക്കാം. ഇതിനായി ആദ്യം തന്നെ അഞ്ചു നല്ലതുപോലെ പഴുത്ത മാമ്പഴവും ഒരു പഴ മാങ്ങയും എടുത്ത് തൊലിയെല്ലാം കളഞ്ഞു ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക.
ഇത് നീ കുക്കറിൽ ആവശ്യത്തിന് വെള്ളം എടുത്ത് വേവിച്ചെടുക്കണം. ഇതിലേക്ക് ഒന്നോ മുതൽ ഒന്നര കപ്പ് വരെ പഞ്ചസാര ചേർത്ത് വേണം വേവിക്കാൻ. വേവിച്ചെടുത്ത മാങ്ങയിലേക്ക് അരമുറി ചെറുനാരങ്ങയുടെ നീര് ചേർക്കുക. ശേഷം ഇത് മിക്സിയുടെ ജാറിലിട്ട് അരച്ചെടുക്കുക. ഇതിലെ നാരുകൾ പോവുന്നതിനായി അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാവുന്നതാണ്. കൂടാതെ ഇതിലെക്ക് കുറച്ചു വെള്ളം ചേർക്കുക.
മധുരം കുറവ് തോന്നുകയാണെങ്കിൽ പഞ്ചസാര പാനി ഒഴിക്കുവാൻ ശ്രദ്ധിക്കുക. നേരിട്ട് ഇങ്ങനെ കുടിക്കുകയാണെങ്കിൽ ചെറിയ വെള്ളത്തിന്റെ ചുവ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ ഇത് ഫ്രിഡ്ജിൽ വെച്ച് കുടിക്കുന്നതായിരിക്കും നല്ലത്. ഒട്ടും മായം ചേർക്കാത്ത മംഗോ ഫ്രൂട്ടി ഈ രീതിയിൽ നമുക്ക് എളുപ്പത്തിൽ തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ വീഡിയോ കാണൂ.. Video Credit : Pachila Hacks