ഇനി ഡയറ്റിന് ഇത് മാത്രം മതിയാകും; ഓട്സ് എന്നും കഴിക്കുന്നതിൽ നിന്നും വ്യത്യസ്തമായി ഇത് പോലെ തയ്യാറാക്കി നോക്കൂ.

ഇന്ന് നമ്മൾ തയ്യറാക്കാൻ പോകുന്നത് വളരെ ഹെൽത്തി ആയിട്ടുള്ള റെസിപിയാണ്. നിങ്ങൾ വണ്ണം കുറക്കാൻ നോക്കുന്നവരും ആരോഗ്യത്തെ പറ്റി ചിന്തിക്കുന്നവരും ആണെങ്കിൽ തീർച്ചയായും ഒരു തവണയെങ്കിലും ഈ റെസിപ്പി തയ്യാറക്കി നോക്കണം. ഓട്സ് എന്നും കഴിക്കുന്ന രീതിയിൽ നിന്നും വളരെ സ്വാദോടു കൂടി ഇഷ്ടത്തോടെ കഴിക്കാൻ സഹായിക്കുന്ന ഒന്നാണ് ഓട്സ് ഓംലറ്റ്. (Healthy Oats Omelette Recipe) തയാറാക്കാനും വളരെ എളുപ്പമാണ്. രുചിയും ആധി ഗംഭീരമാണ്. എന്നാൽ നമ്മുക്ക് രുചികരമായ ഓട്സ് ഓംലറ്റ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ആവശ്യമായ ചേരുവകൾ

മുട്ട – 2 nos.
പാൽ – 1/4 cup
ഉപ്പ് – 1/2 tsp
കുരുമുളക് പൊടി – 1/2 tsp
ഓട്സ് (പൊടിച്ചത്) – 1/4 cup
സവാള – 1 nos.
കാപ്സിക്കം – 1 tbsp
പച്ചമുളക് – 1 nos.
തക്കാളി – 1 tbsp
കാരറ്റ് – 1 tbsp
മല്ലി ഇല – ആവശ്യത്തിന്
ബട്ടർ – 1 tbsp

തയ്യറാക്കുന്ന വിധം

ഓട്സ് ഓംലറ്റ് ഉണ്ടാക്കുന്നതിനായി ആദ്യം ഒരു ബൗൾ എടുത്ത് അതിലേക്ക് എടുത്തു വെച്ചിരിക്കുന്ന മുട്ട പൊട്ടിച്ച് ഒഴിക്കാം. അതിലേക്ക് പാൽ ഒഴിക്കുക. പിന്നീട് അതിലേക്ക് ഉപ്പും കുരുമുളക് പൊടിയും കൂടി ചേർത്ത് നന്നായി അടിച്ചെടുക്കണം. കുരുമുളക് പൊടി കട്ട പിടിക്കാതിരിയ്ക്കാൻ പ്രേത്യേകം ശ്രദ്ധിക്കണം. അതിലേക്ക് നമ്മൾ പൊടിച്ചു വെച്ചിരിക്കുന്ന ഓട്സ് ചേർക്കാം. ശേഷം അവ കട്ട പിടിക്കാത്ത രീതിയിൽ നന്നായി മിക്സ് ചെയ്തെടുക്കുക. പിന്നീട് അതിലേക്ക് സവാള, ക്യാപസികം, പച്ചമുളക്, തക്കാളി, കാരറ്റ്, മല്ലിയില എന്നിവയെല്ലാം ചെറുതാക്കി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക.

Healthy Oats Omelette Recipe

ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ബട്ടർ ഇടുക. ശേഷം അത് നന്നായി അലിഞ്ഞു വരുമ്പോൾ മുട്ട ഒന്നും കൂടി നന്നായി മിക്സ് ചെയ്‌ത്‌ അതിലേക്ക് ഒഴിക്കുക. ഒരു സ്പൂൺ കൊണ്ട് ഇതിന്റെ മുകൾ വശം ഒരുപോലെ നിരത്തി കൊടുക്കാം. ശേഷം പാൻ അടച്ചു വെച്ച് 10 മിനിട്ട് ലോ ഫ്ളൈമിൽ വേവിക്കുക. മുട്ടയുടെ മുകൾ ഭാഗം ഡ്രൈ ആകുമ്പോൾ അവ തിരിച്ചിട്ട് 5 മിനിറ്റ് കൂടി വേവിച്ചെടുത്തൽ നമ്മുടെ ആരോഗ്യപരവും സ്വാദിഷ്ടവുമായ ഓട്സ് ഓംലെറ്റ് തയ്യാർ. ഇതിനെ കുറിച്ച് കൂടുതലായി അറിയണമെങ്കിൽ നിങ്ങൾക്ക് വിഡിയോ കാണാവുന്നതാണ്. Video credits : Ammayude Koode

Read Also : രുചിയിൽ ചില്ലി ചിക്കൻ മാറി നിൽക്കും, ചില്ലി സോയ ഇത് പോലെ ഉണ്ടാക്കിയാൽ

healthyHealthy Oats Omelette Recipeoats omeletteoats recipe
Comments (0)
Add Comment