Gothambu Ada Recipe: വൈകുംനേരങ്ങളിൽ ചായക്കൊപ്പം നല്ലൊരു പലഹാരം കഴിക്കുന്ന ശീലം പൊതുവെ എല്ലാ മലയാളികൾക്കും ഉള്ളതാണ്. ഇന്നത്തെ കാലത്ത് ഫാസ്റ്റ് ഫുഡിന് പുറകെ ഒരു കൂട്ടം ആളുകൾ പോകുമ്പോഴും പണ്ടത്തെ വിഭവങ്ങളുടെ രുചിയും മണവും ഇഷ്ടപ്പെടുന്നവർ ഇന്നും ഒത്തിരി പേരുണ്ട്. അങ്ങനെയുള്ളവർക്ക് ഏറെ ഇഷ്ടപെടുന്ന ഒരു വിഭവം തന്നെയാണ് ഗോതമ്പ് അട എന്നത്. ഗോതമ്പു അട, ഗോതമ്പ് മാവും തേങ്ങയും ശർക്കരയും ചേർത്ത് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത കേരള ലഘുഭക്ഷണമാണ്. ഇത് സാധാരണയായി ആവിയിൽ വേവിച്ചെടുക്കുന്നതിനാൽ ആരോഗ്യകരവും രുചികരവുമായ ഒരു വിഭവമാണ്.അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഈ രുചികരമായ വിഭവം തയ്യറാക്കുന്നതെന്ന് നോക്കിയാലോ…
ആവശ്യമായ ചേരുവകൾ
മാവ് കുഴയ്ക്കാൻ:
- 1 കപ്പ് ഗോതമ്പ് മാവ് (അട്ട)
- ½ കപ്പ് ചെറുചൂടുള്ള വെള്ളം (ആവശ്യാനുസരണം ക്രമീകരിക്കുക)
- ½ ടീസ്പൂൺ ഉപ്പ്
- 1 ടീസ്പൂൺ വെളിച്ചെണ്ണ
ഫില്ലിംഗിന്:
- ½ കപ്പ് ചിരകിയ തേങ്ങ
- ¼ കപ്പ് ശർക്കര (അല്പം വെള്ളത്തിൽ അരച്ചത് അല്ലെങ്കിൽ ഉരുക്കിയത്)
- ½ ടീസ്പൂൺ ഏലയ്ക്കാപ്പൊടി
- 1 ടീസ്പൂൺ കശുവണ്ടി അരിഞ്ഞത് (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
ഗോതമ്പ് അട തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഒരു മിക്സിംഗ് പാത്രത്തിൽ, ഗോതമ്പ് മാവ്, ഉപ്പ്, വെളിച്ചെണ്ണ എന്നിവ ഒരുമിച്ച് ചേർത്ത് ഇളക്കുക. ക്രമേണ വെള്ളം ചേർത്ത് മാവ് മൃദുവാവുന്നത് വരെ ഇളക്കി എടുക്കുക. വെള്ളം കൂടി പോവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശേഷം 10 മിനിറ്റ് മൂടി വെക്കുക. ശേഷം മറ്റൊരു പാത്രത്തിൽ ചിരകിയ തേങ്ങ, ഉരുക്കിയ ശർക്കര, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. ആവശ്യാനുസരണം മധുരം ക്രമീകരിക്കുക. മാവിന്റെ ഒരു ചെറിയ ഭാഗം എടുത്ത് ഒരു ചെറിയ വാഴയില കഷ്ണത്തിലേക്ക് (ചപ്പാത്തി പോലെ പക്ഷേ ചെറുത്) പരത്തി എടുക്കുക.
Gothambu Ada Recipe
പിന്നീട് ആ പരത്തി എടുത്ത മാവിന്റെ ഒരു ഭാഗത്തേക്ക് കുറച്ചു ഫില്ലിങ്സ് എടുത്തു പരത്തി കൊടുക്കാം. ശേഷം മറു ഭാഗം കൊണ്ട് ഇലയോട് കൂടെ ചേർത്ത് അടച്ചു വെക്കാം. ഇനി ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാകുമ്പോൾ ഇത് ഇലയോട് കൂടെ അതിലേക്ക് വെച്ച് കൊടുക്കുക. ഒരു ഭാഗം പാകമായി വരുമ്പോൾ മറിച്ചിട്ട് ചുട്ടെടുക്കുക. രണ്ടു ഭാഗവും പാകമായാൽ വാഴയില മാറ്റി ചൂടോടെ തന്നെ ഈ സ്വാദിഷ്ടമായ ഗോതമ്പ് അട കഴിക്കാവുന്നതാണ്. ഈ റെസിപ്പ്പിയെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണൂ…