ചുട്ടെടുത്ത മുളക് കൊണ്ട് നല്ല സൂപ്പർ ചമ്മന്തി, വെളുത്തുള്ളി ചേർത്ത് അമ്മി കല്ലിൽ അരച്ചാൽ പിന്നെ പറയണോ സ്വാദ്… ഒരു ചമ്മന്തി മതി ഊണിനു ആയാലും, കഞ്ഞിക്കൊപ്പം ആയാലും, ദോശയുടെ കൂടെ ആയാലും എല്ലാം ഈ ചമ്മന്തി സൂപ്പർ ആണ്, അത് കൂടാതെ തയ്യാറാക്കാനും എളുപ്പമാണ്. ചുവന്ന മുളക് ആവശ്യത്തിന് എടുത്തു നന്നായി
കനലിൽ ചുട്ട് എടുക്കുക.. ചുട്ട് എടുത്ത മുളക് വെള്ളത്തിൽ കഴുകി എടുക്കാം… ശേഷം നന്നായി അമ്മി കല്ലിൽ വച്ചു നന്നായി അരച്ചു എടുക്കുക… അതിനൊപ്പം ഉപ്പും, തോല്ചേ കളഞ്ഞ വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കുക…. നന്നായി അരച്ചെടുത്ത ചമ്മന്തി ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് നന്നായി കുഴച്ചെടുക്കുക… വളരെ രുചികരവും
ഹെൽത്തിയും ആയിട്ടുള്ള ഒരു ചമ്മന്തിയാണിത് വെളുത്തുള്ളി ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും നല്ല സ്വാദും ആണ് ഗ്യാസ്ട്രബിൾ നല്ലൊരു മരുന്ന് ആണ് പ്രശ്നങ്ങളൊക്കെ ഉള്ളപ്പോൾ കഴിക്കാൻ പറ്റുന്നതുമാണ് ഈ ഒരു ചമ്മന്തി.. ചിലപ്പോഴൊക്കെ ഒരു ചമ്മന്തി മാത്രം മതി ഊണ് കഴിക്കാൻ അങ്ങനെ ദോശയ്ക്കും കഞ്ഞിക്കും ചോറിനും ഒക്കെ
കഴിക്കാൻ ഈ ഒരു ചമ്മന്തി മാത്രം മതി… തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Village cooking