Easy Tip For Growing Rose : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം.
അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നിറച്ച് റോസാപ്പൂക്കൾ ഉണ്ടാവാനായി ഉപയോഗിക്കാവുന്ന ഒരു വളക്കൂട്ടാണ് ഉള്ളിയും കറ്റാർവാഴയും ചേർന്ന മിശ്രിതം. അതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് കറ്റാർവാഴയുടെ പൾപ്പ് മുഴുവനായും തോല് കളഞ്ഞ് ഇടുക. ശേഷം അതിലേക്ക് ഒരു സവാളയുടെ പകുതി ഭാഗം കൂടി അരിഞ്ഞ് ചേർക്കാവുന്നതാണ്. ഇത് രണ്ടും കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക.
ഈയൊരു കൂട്ട് കഞ്ഞി വെള്ളത്തിലേക്ക് ചേർത്ത് കൊടുക്കുകയാണ് വേണ്ടത്. കഞ്ഞിവെള്ളം എടുക്കുമ്പോൾ ഒരു ദിവസം പുളിപ്പിച്ച ശേഷമാണ് ഉപയോഗിക്കുന്നത് എങ്കിൽ നേരിട്ട് ഉപയോഗിക്കാവുന്നതാണ്. അതല്ലെങ്കിൽ ഈ ഒരു കൂട്ട് ഒരു ദിവസം റസ്റ്റ് ചെയ്യാനായി വെച്ചതിനുശേഷം മാത്രം ചെടികളിൽ ഉപയോഗിക്കുക. കഞ്ഞിവെള്ളത്തിന്റെ കൂട്ട് റോസാച്ചെടിയിൽ ഒഴിച്ചു കൊടുക്കുന്നതിന് മുൻപായി കുറച്ചു കാര്യങ്ങൾ ചെയ്യണം.
ചെടിയുടെ ചുറ്റുമുള്ള മണ്ണ് നന്നായി ഇളക്കി കൊടുക്കുക. ശേഷം മുട്ടയുടെ തോട് നല്ലതുപോലെ പൊടിച്ച് റോസാച്ചെടിക്ക് ചുറ്റും ചേർത്തു കൊടുക്കാവുന്നതാണ്. മുട്ടയുടെ തോട് ഉപയോഗിക്കുന്നത് വഴി ചെടിയിൽ നല്ല രീതിയിൽ പൂക്കൾ ഉണ്ടാകുന്നതാണ്. ശേഷം തയ്യാറാക്കി വെച്ച കഞ്ഞിവെള്ളത്തിന്റെ കൂട്ടു കൂടി ചെടിയിൽ ഒഴിച്ചു കൊടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Poppy vlogs