Easy Tip For Cooking Rice: പണ്ടുകാലം തൊട്ട് തന്നെ നമ്മുടെയെല്ലാം വീടുകളിൽ ചോറ് വെക്കാനായി കൂടുതലായും വിറകടുപ്പ് ആയിരിക്കും ഉപയോഗിക്കുന്നത്. കൃത്യമായ അളവിൽ അരി വെന്തു കിട്ടുന്നതിനു വേണ്ടിയാണ് എല്ലാവരും ഈയൊരു രീതി തിരഞ്ഞെടുക്കുന്നത്. എന്നാൽ വിറകടുപ്പിൽ എപ്പോഴും കലത്തിൽ മാത്രമേ അരി വേവിച്ചെടുക്കാനായി സാധിക്കുകയുള്ളൂ. ഇങ്ങനെ ചെയ്യുമ്പോൾ ചോറ് വെന്ത് കിട്ടാനായി കൂടുതൽ സമയം ആവശ്യമായി വരാറുണ്ട്.
അത് ഒഴിവാക്കാനായി കുക്കർ ഉപയോഗിച്ച് വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചോറ് തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. കുക്കർ ഉപയോഗിച്ച് ചോറ് തയ്യാറാക്കുമ്പോൾ കൂടുതൽ പേരും പറയുന്ന ഒരു പരാതി അരി കൂടുതലായി വെന്ത് പോകുന്നു എന്നതാണ്. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഇത്തരം പ്രശ്നങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ട് തന്നെ നല്ല രീതിയിൽ കുക്കറിൽ ചോറ് വേവിച്ചെടുക്കാനായി സാധിക്കും.
അതിനായി ആദ്യം തന്നെ കുക്കറിൽ കാൽ ഭാഗത്തോളം വെള്ളമെടുത്ത് അത് നന്നായി തിളപ്പിച്ച് എടുക്കുക. അതിനുശേഷം വേവിക്കാൻ ആവശ്യമായ അരി നല്ലതുപോലെ കഴുകി ചൂടായ വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുക. കുക്കറിന്റെ അടപ്പ് തിരിച്ചു വെച്ച് കുറച്ചുനേരം ആവി കയറാനായി മാറ്റിവയ്ക്കാം. കുക്കറിന്റെ അടപ്പിനു മുകളിലെ ആവിയെല്ലാം പൂർണമായും പോയി കഴിഞ്ഞാൽ അരിയിലേക്ക് ആവശ്യമായ ബാക്കി വെള്ളം കൂടി ഒഴിച്ച് കുക്കർ ശരിയായ രീതിയിൽ അടച്ച ശേഷം സ്റ്റൗ ഓൺ ചെയ്യുക.
ഈയൊരു സമയത്ത് വിസിൽ ഇട്ടുകൊടുക്കേണ്ടതില്ല. കുക്കറിന്റെ മുകൾ ഭാഗത്തിലൂടെ ചൂട് വന്നു തുടങ്ങുമ്പോൾ വിസിൽ ഇട്ടു കൊടുക്കാവുന്നതാണ്. ശേഷം കുറച്ചുനേരം അടച്ച് വെച്ചാൽ തന്നെ ചോറ് നല്ല രീതിയിൽ വെന്ത് വന്നിട്ടുണ്ടാകും. കുക്കർ ഇടയ്ക്കിടയ്ക്ക് തുറന്ന് ചോറിന്റെ വേവ് ആവശ്യാനുസരണം നോക്കി സ്റ്റവ് ഓഫ് ചെയ്യാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Rice Cooking Easy Tips Credit : NNR Kitchen