ഹായ് ഫ്രണ്ട്‌സ്..ഇന്ന് ഈവെനിംഗ് സ്‌നാക്ക് എന്ത് ഉണ്ടാകും എന്ന് ആലോചിച്ച് ഇരിക്കുകയാണോ .എന്നാൽ ഇന്ന് ഇതു ഉണ്ടാക്കി നോക്കൂ.എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന നല്ല അടിപൊളി സ്നാക്ക് തന്നെ ആണിത്. വീട്ടിലെ മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഇഷ്ടപെടുന്ന നല്ല അടിപൊളി സ്‌നാക്ക്.വളരെ സിമ്പിൾ ആയി ഉണ്ടാകാൻ പറ്റുന്ന നല്ല അടിപൊളി സ്നാക്ക്.ഏതു മടിയന്മാർക്കും എളുപ്പം കുറച്ച് ചേരുവകൾ കൊണ്ട് തന്നെ ഉണ്ടാക്കാൻ കഴിയുന്ന റെസിപ്പി ആണിത്. ചോറിനോടും ചപ്പാത്തിയോടൊക്കെ കോമ്പിനേഷൻ ആയി നിങ്ങൾക്കിത് ഉണ്ടാക്കാം.
- ആവശ്യസാധനങ്ങൾ
- വെളിച്ചെണ്ണ 4 ടിസ്പൂൺ
- വെളുത്തുള്ളി 4 എണ്ണം
- ഇഞ്ചി 4 എണ്ണം
- പച്ചമുളക് 2 എണ്ണം
- കടുക് 1/2 ടിസ്പൂൺ
- മുളക് പൊടി 2 ടിസ്പൂൺ
- മഞ്ഞൾ പൊടി 1/2 ടിസ്പൂൺ
- കായം പൊടി 1/4 ടിസ്പൂൺ
- ഉലുവ പൊടി 1/2 ടിസ്പൂൺ
ഈ റെസിപ്പി ഉണ്ടാകുന്ന വിധം : ആദ്യം തന്നെ ഒരു പാൻ ചൂടാക്കുക. അതിലേക്ക് നാല് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക.വെളിച്ചെണ്ണ നന്നായി ചൂടായി വരുമ്പോൾ കാൽ ടീസ്പൂൺ കടുക് ചേർത്ത് കൊടുക്കുക . കടുക് പൊട്ടി വരുമ്പോൾ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കൂടി ആഡ് ചെയ്യുക. ശേഷം കുറച്ച് കറിവേപ്പില രണ്ട് പച്ചമുളക് എന്നിവ കൂടിയിട്ട് നന്നായി ഇളക്കുക. ശേഷം കുറച്ച് മസാല പൊടികൾ ചേർക്കാം.രണ്ട് ടീസ്പൂൺ മുളകുപൊടി മഞ്ഞൾപൊടി നല്ല ഫ്ലേവർ കിട്ടാൻ വേണ്ടി കാൽ ടേബിൾ സ്പൂൺ കായം പൊടി കാൽ ടേബിൾ സ്പൂൺ ഉലുവപ്പൊടി ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർക്കാം. ശേഷം മസാലയുടെ പച്ച മണം മാറിക്കിട്ടുമ്പോൾ ഇതിലേക്ക് ഒരു മീഡിയം സൈസ് ഏത്തപ്പഴം ചെറുതായി അരിഞ്ഞത് കൂടിയിട്ട് നന്നായി മിക്സ് ചെയ്യുക.
പഴം അധികം പഴുക്കാത്തതെടുക്കാൻ ശ്രദ്ധിക്കുക. പഴം കുക്കായി വന്നു കഴിഞ്ഞാൽ കുറച്ച് പുളി വെള്ളം കൂടി ചേർക്കാം. കുറച്ചു പുളി അഞ്ചോ പത്തോമിനിറ്റ് പുതിർത്തിവെച്ച വെള്ളമാണ് ചേർക്കേണ്ടത്. ശേഷം നല്ലണം തിളപ്പിച്ച് ഒരു മീഡിയം തിക്നെസ്സിൽ ആയാൽ ഗ്യാസ് ഓഫ് ചെയ്യാം.ഇനി ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കാം.ഇതിന്റെ രുചി നിങ്ങൾ കഴിച്ച് തന്നെ അറിയണം. വീട്ടിലെ കുറച്ചു ചേരുവകൾ കൊണ്ട് നമുക്ക് എളുപ്പത്തിൽ ഇത് ഉണ്ടാക്കാം.വളരെ സിമ്പിൾ റെസിപ്പി തന്നെ ആണിത്.കുട്ടികൾക്ക് നന്നായി ഇഷ്ടപെടും.സ്കൂൾ വിട്ട് വരുന്ന കുട്ടികൾക്ക് ഉണ്ടാകാൻ പറ്റിയ കിടിലൻ റെസിപ്പി.അപ്പോ ഇന്ന് എല്ലാവരും ഇതു ട്രൈ ചെയ്തു നോക്കണം.ഒരു വട്ടം ഉണ്ടാക്കിയാൽ പിന്നെ എന്നും ഇത് തന്നെ ആവും .
Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!