ഹായ് ഫ്രണ്ട്‌സ്, ഒരു വെറൈറ്റി മുട്ട കറിയും അതിന്റെ കൂടെ കഴിക്കാൻ പേപ്പർ പോലത്തെ അരി ദോശയും ആയാൽ എങ്ങനെ ഉണ്ടാകും. രാവിലെ വളരെ എളുപ്പത്തിൽ ഉണ്ടാകാൻ പറ്റിയ നല്ല അടിപൊളി മുട്ട കറിയും ദോശയും.എല്ലാവർക്കും ഇഷ്ടപെടും. വളരെ സിമ്പിൾ ആയ വിഭവം ആണിത് . കൊച്ചു കുട്ടികൾ മുതൽ മുതിർന്ന ആൾകാർ വരെ ഒരുപോലെ ഇഷ്ടപെടും ഇത്.അതിനായി വേണ്ട ചേരുവകളും എങ്ങനെ ഉണ്ടാകാമെന്നും നോക്കാം.
ചേരുവകൾ
- വലിയ ജീരകം – 1 ടീ സ്പൂൺ
- ചെറിയ ജീരകം – 1 ടീ സ്പൂൺ
- കുരുമുളക് – 1 ടേബിൾ സ്പൂൺ
- വറ്റൽ മുളക് – 3 എണ്ണം
- ഓയിൽ – 1 ടേബിൾ സ്പൂൺ
- സവാള – 2 എണ്ണം
- ഇഞ്ചി വെളുത്തുള്ളി – 1.1/2 ടേബിൾ സ്പൂൺ
പേസ്റ്റ് - ഉപ്പ്
- സോയ സോസ് – 1 ടേബിൾ സ്പൂൺ
- തക്കാളി – 2 എണ്ണം
- മുളക് പൊടി – 1 ടീ സ്പൂൺ
- മല്ലി പൊടി – 1 ടീ സ്പൂൺ
- മന്നൾ പൊടി – 1/4 ടീ സ്പൂൺ
- മുട്ട – 5
- പച്ചരി – 1.1/4 കപ്പ്
- തേങ്ങ പാൽ – 1.1/2 കപ്പ്
ഒരു പാനിൽ വലിയ ജീരകവും ചെറിയ ജീരകവും കുരുമുളകും ഇട്ട് ഒന്ന് ചൂടാക്കുക. നേരിയ തീയിൽ ചൂടാക്കാൻ ശ്രദ്ധിക്കുക. ഒപ്പം വറ്റൽ മുളകും കൂടി ഇട്ട് കൊടുക്കുക. ഇത് വറുത്ത ശേഷം ഒരു മിക്സി ജാറിൽ ഇട്ട് നന്നായി പൊടിച്ചു എടക്കുക. അടുപ്പിൽ ഒരു കടായി വെച്ച് കുറച്ചു ഓയിൽ ഒഴിച്ച ശേഷം നന്നായി ചെറുതായി അരിഞ്ഞ സവാള ഇട്ട് കൊടക്കുക. ഗോൾഡൻ ബ്രൗൺ നിറം ആകുന്ന വരെ വയറ്റുക. ആവശ്യത്തിന് ഉപ്പ് ഇട്ട് കൊടുത്ത ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ഇടുക. പിന്നീട് സോയ സോസും തക്കാളി അരച്ചതും മുളക് പൊടിയും മന്നൾ പൊടിയും മല്ലി പൊടിയും പിഞ്ഞേ നമ്മൾ ആദ്യം പൊടിച്ചു വെച്ച മസാല പൊടിയിൽ നിന്ന് 1. 1/2 ടീ സ്പൂൺ കൂടി ഇട്ട് കൊട്ത്ത് നന്നായി വയറ്റുക. ആവശ്യത്തിന് വെള്ളം ഒഴിച് അടച്ചു വെച്ച് തിളപ്പിക്കുക.
വേറെ ഒരു പാനിൽ ഓയിൽ ഒഴിച് കുറച്ചു സവാള നീളത്തിൽ കനം കുറച്ചു അറിഞ്ഞത് ഇട്ട് കൊടക്കുക. അതിലേക് മുട്ട രണ്ടാക്കി മരിച്ചതും പൊടിച്ചു വെച്ച മസാല പൊടിയും കുറച്ചു ഉപ്പ് പൊടിയും ഇട്ട് കൊടക്കുക. തിളച് വന്ന കറിയിലേക് മുട്ട സവാളയോട് കൂടി ഇട്ട് കൊടുത്ത് വറ്റിച്ചു എടുത്താൽ മുട്ട കറി റെഡി.പേപ്പർ ദോശ ഇണ്ടാകാൻ 4 മണിക്കൂർ പച്ചരി വെള്ളത്തിൽ കുതിർത്തി വെക്കുക എന്നിട്ട് അരി മിക്സിയിൽ ഇട്ട് ഒരു മുട്ടയും കുറച്ചു തേങ്ങ പാലും ഒഴിച് നന്നായി അരച്ച് എടക്കുക. ബാക്കി പാൽ കൂടി ഒഴിച് തീരെ കട്ടി കുറഞ്ഞ മാവാക്കി എടക്കുക. പാനിൽ മാവ് ഒഴിച് ചുറ്റിച്ചു ദോശ പോലെ ചുട്ട് എടക്കുക.
Readmore: രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!