പനീറിൽ പച്ചക്കറികളും മസാലകളും ചേർത്ത് ഉണ്ടാക്കുന്ന ജനപ്രിയമായ ഒരു ഇന്ത്യൻ വിഭവമാണ് പനീർ ബുർജി (Easy Paneer Burji Recipe). ഈ ഒരു വിഭവം ചപ്പാത്തി, പറോട്ട, ചോറ് എന്നിങ്ങനെ ഉള്ളവയുമായി കഴിക്കാവുന്നതാണ്. നോൺ വെജ് കഴിക്കാത്തവർക്ക് അതെ രുചിയിൽ കഴിക്കാവുന്ന ഒരു വിഭവം കൂടിയാണ് പനീർ ബുർജി. ഇത് എഗ്ഗ് ബുർജി ഉണ്ടാക്കുന്ന അതെ രീതിയിൽ തന്നെ തയ്യാറാക്കുന്നതുമാണ്. ഈയൊരു റെസിപ്പി കുട്ടികൾക്കും മുതിർന്നവർക്കും ഒരേ രീതിയിൽ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേയില്ല. പലപ്പോഴും ഇങ്ങനെ ഒരു വിഭവം ഉണ്ടെങ്കിൽ വേറെ കറിയുടെ ആവശ്യമേ ഉണ്ടാവുന്നില്ല. അപ്പോൾ നമ്മുക്ക് എങ്ങനെയാണ് ഇത്രയും രുചികരമായ പനീർ ബുർജി തയ്യാറാക്കുന്നതിന്റെ റെസിപ്പി നോക്കാം.
ആവശ്യമായ ചേരുവകൾ
200 ഗ്രാം പനീർ (അരിഞ്ഞത്)
1 സവാള
1 തക്കാളി
1-2 പച്ചമുളക്, അരിഞ്ഞത്
1/2 കപ്പ് കാപ്സികം
1/4 കപ്പ് ഗ്രീൻ പീസ്
1/4 ടീസ്പൂൺ മഞ്ഞൾ പൊടി
1 ടീസ്പൂൺ മുളകുപൊടി
1 ടീസ്പൂൺ ഗരം മസാല പൊടി
1/2 ടീസ്പൂൺ ജീരകം
1/2 ടീസ്പൂൺ കടുക്
1/2 ടീസ്പൂൺ മല്ലിപ്പൊടി
ഉപ്പ് പാകത്തിന്
മല്ലിയില
1 ടീസ്പൂൺ എണ്ണ അല്ലെങ്കിൽ നെയ്യ്
1 ടീസ്പൂൺ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്
നാരങ്ങ നീര് (ഓപ്ഷണൽ)
തയ്യാറാക്കുന്ന വിധം
ഒരു പാനിൽ ഇടത്തരം ചൂടിൽ എണ്ണയോ നെയ്യോ ചൂടാക്കുക. ഇത് ചൂടായി വരുമ്പോൾ ഇതിലേക്ക് ജീരകവും കടുകും ഇട്ടു കൊടുക്കുക. കടുക് പൊട്ടി കഴിയുമ്പോൾ അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാളയും, പച്ചമുളകും ചേർക്കാം. സവാളയുടെ നിറം മാറി സ്വർണ്ണ നിറത്തിലേക്ക് മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം. സവാളയുടെ നിറം മാറി തുടങ്ങുമ്പോൾ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കൂടി ചേർത്ത് അവയുടെ പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം. ശേഷം ഇതിലേക്ക് ചെറുതാക്കി അരിഞ്ഞ് വെച്ചിരിക്കുന്ന തക്കാളി ചേർത്ത് നന്നായി ഇളക്കം. നാക്കളി നന്നായി മൃദുവാകുന്നത് വരെ തീ കുറച്ചു വെച്ച് ഇളക്കണം. ഈ സമയം വേണമെങ്കിൽ ഒരു നുള്ള് ഉപ്പും കൂടി ചേർക്കാവുന്നതാണ്.
തക്കാളിയെല്ലാം നല്ല മൃദുവായി കഴിഞ്ഞാൽ നമുക്ക് ഇതിലേക്ക് ആവശ്യമായിട്ടുള്ള മസാല പൊടികൾ ചേർത്ത് കൊടുക്കാവുന്നതാണ്. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല എന്നിവ ചേർക്കുക. ഈ പൊടികളുടെയെല്ലാം പച്ചമണം മാറുന്നത് വരെ നന്നായി ഇളക്കി കൊടുക്കാം. ഇനി ഇതിലേക്ക് കാപ്സിക്കവും ഗ്രീൻ പീസും കൂടി ചേർക്കാം. 2 – 3 മിനിറ്റ് വരെ കുറഞ്ഞ തീയിൽ ഇളക്കി കൊടുക്കാം. ശേഷം കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന പനീർ ഇതിലേക്ക് ഇട്ടു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. 5 മിനിറ്റ് വരെ ഇളക്കി കൊടുക്കാം. ശേഷം ഇതിന് മുകളിലായി കുറച്ചു മല്ലിയില കൂടി ഇട്ട് കൊടുത്താൽ സ്വാദിഷ്ടമായ പനീർ ബുർജി തയ്യാർ. ഈ റെസിപ്പിയെ പറ്റി കൂടുതലായി അറിയുന്നതിന് വീഡിയോ കാണുക. Video Credits: Jaya’s Recipes
Easy Paneer Burji Recipe
Read Also: നല്ല മൊരിഞ്ഞ ഉള്ളിവട തയ്യാറാകണമെങ്കിൽ ഈ സൂത്രം ചെയ്താൽ മതി; ചായക്കടയിലെ ഉള്ളിവടയിലെ രുചി രഹസ്യം ഇതാ…