വെജിറ്റബിൾ സ്റ്റൂ കഴിച്ചിട്ടുണ്ടോ..ഇത്രയേറെ രുചിയോടെ നല്ല അടിപൊളി വെജിറ്റബിൾ സ്റ്റൂ.. വെജിറ്റബിൾ സ്റ്റൂ ഈസി റെസിപ്പി.!! | Easy Kerala Style Vegetable Stew

ഹായ് ഫ്രണ്ട്‌സ്.. വെജിറ്റബിൾ സ്റ്റു കഴിച്ചട്ടുണ്ടോ.. എന്നാൽ ഇന്ന് നമ്മുക്ക് അത് ഉണ്ടാക്കി നോക്കിയാലോ.. വളരെ സിമ്പിൾ ആണ് കേട്ടോ.. വളരെ സിമ്പിളും അതുപോലെ അടിപൊളി ടേസ്റ്റ് ഉള്ള കറി ആണിത്.അപ്പത്തിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ല അടിപൊളി ടേസ്റ്റി വെജിറ്റബിൾ സ്റ്റു. അതുപോലെ അപ്പത്തിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാൻ പറ്റിയ ടേസ്റ്റി വെജിറ്റബിൾ സ്റ്റു ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് നോക്കാം.എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന വെജിറ്റബിൾ സ്റ്റൂ. വെജിറ്റബിൾ സ്റ്റൂ എളുപ്പത്തിൽ രുചികരമായി എങ്ങനെ ഉണ്ടാക്കാം.!!

Ingredients

  • ഉരുള കിഴങ്ങ് -2 എണ്ണം
  • ക്യാരറ്റ് -1 എണ്ണം
  • ബീൻസ് – 7/8 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • വെളിച്ചെണ്ണ -2 ടേബിൾ സ്പൂൺ
  • സവാള – 1 എണ്ണം
  • ഗ്രീൻ പീസ് – ഒരു പിടി
  • പട്ട – ഒരു കഷ്ണം
  • ഏലക്ക – 2 എണ്ണം
  • ഗ്രാമ്പു – 1 എണ്ണം
  • ഇഞ്ചി വെളുത്തുള്ളി ചതച്ചത് -1.1/2 ടീ സ്പൂൺ
  • വേപ്പില – 3 തണ്ട്
  • പച്ച മുളക് – 3/4
  • വെള്ളം – 250 ml
  • തേങ്ങ പാൽ – 250 ml
  • കശുവണ്ടി – 7/8 എണ്ണം

How To Make Easy Kerala Style Vegetable Stew

പ്രഷർ കുക്കർ അടുപ്പിൽ വെച്ച ശേഷം 1 ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച് കൊടുക്കുക . ഇതിലേക്ക് പട്ടയും ഗ്രാമ്പുവും ഏലക്കയും ഇട്ട് കൊടക്കുക. ശേഷം കനം കുറച്ചു നീളത്തിൽ അരിഞ്ഞ സവാള ഇട്ട് കൊടുത്തു നന്നായി ഇളക്കുക. ഒരു 2 മിനിറ്റ് ഇളകിയ ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർത്ത് കൊട്ത്ത് അതിന്റെ പച്ച മണം മാറുന്ന വരെ വയറ്റുക. പച്ച മുളകും കുറച്ചു വേപ്പിലയും കൂടി ഇട്ട് കൊടക്കുക. പിന്നീട് നമ്മൾ എടുത്ത് വെച്ച പച്ചക്കറികൾ എല്ലാം ഇടുക ഒപ്പം തന്നെ വെള്ളവും ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

ശേഷം കുക്കർ അടച്ചു വെച്ച് 2 വിസിൽ വരുന്ന വരെ വേവിക്കുക. 2 വിസിലിൻ ശേഷം തീ ഓഫ്‌ ആകുക. പ്രഷർ പോയ ശേഷം കുക്കർ തുറന്നു വീണ്ടും അടുപ്പിൽ വെക്കുക. കശുവണ്ടി വെള്ളത്തിൽ കുത്തുരുത്തി അരച്ച് എടുത്ത പേസ്റ്റും തേങ്ങ പാലും ഒഴിച് കൊടുത്തു തിളപ്പിക്കുക. ഒരുപാട് തിളപ്പിക്കരുത് തേങ്ങ പാൽ പിരിഞ്ഞു പോകും. ഗ്യാസ് ഓഫ്‌ ആക്കിയ ശേഷം വേപ്പിലയും ബാക്കി വെളിച്ചെണ്ണയുംഒരു പച്ച മുളക് നീളത്തിൽ അരിഞ്ഞതും ഇടുക. എന്നിട്ട് ഒരു 10 മിനിറ്റ് അടച്ചു വെച്ചാൽ കറി നന്നായി കുറുകി കിട്ടും.അവസാനം ആവിശ്യത്തിന് ഉപ്പ് ഇട്ട് കൊടുക്കാം.എല്ലാരും ഇന്ന് തന്നെ ഇത്‌ ഉണ്ടാക്കി നോക്കണം.അടിപൊളി ടേസ്റ്റ് ആണിത്.എല്ലാരും വീണ്ടും വീണ്ടും കഴിക്കും.അപ്പോൾ ഇന്ന് തന്നെ ട്രൈ ചെയ്തു നോക്കണം. Easy Kerala Style Vegetable Stew

Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!

Vegetable Stew
Comments (0)
Add Comment