ഹായ് ഫ്രണ്ട്‌സ് രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് രുചിയില്ലെങ്കിൽ അന്നത്തെ ദിവസം പോയി. ദോശയ്ക്കും ചപ്പാത്തിക്കും ഒക്കെ നല്ല കോമ്പിനേഷൻ ഉള്ള ഈ കറി ഒന്ന് ട്രൈ ചെയ്തു നോക്കൂ.മുട്ട ഇഷ്ടമാണോ വെള്ളക്കടല ഇഷ്ടമാണോ എങ്കിൽ ഇതു രണ്ടും കൂടി ചേർത്ത് നല്ല അടിപൊളി കറി ഉണ്ടാക്കിയാലോ.മുട്ടയും വെള്ളക്കടലയും ചേർത്ത് നല്ല നാടൻ രുചിയിൽ സ്വാദിഷ്ടമായ ഒരു കറി ഉണ്ടാക്കിയാലോ..ഒരു വട്ടം ഈ കറി വീട്ടിൽ ഉണ്ടാക്കിയാൽ പിന്നെ എന്നും ഈ കറി തന്നെ ആവും അത് ഉറപ്പാണ്.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള വളരെ സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാകാൻ പറ്റിയ നല്ല അടിപൊളി കറി ആണിത് .എങ്കിൽ നമ്മുക്ക് ഇത് എങ്ങനെ ഉണ്ടാകാം എന്ന് നോക്കാം.
- ആവശ്യസാധനങ്ങൾ
- വെള്ളക്കടല 1 കപ്പ്
- ചുവന്ന പരിപ്പ് 1/4 കപ്പ്
- കുരുമുളകുപൊടി 1 ടീസ്പൂൺ.
- സവാള 1
- തക്കാളി 2 എണ്ണം
- മുളക് പൊടി 1ടിസ്പൂൺ
- ജീരകം ( നല്ല ജീരക) 1/2ടിസ്പൂൺ
- ഓയിൽ 2ടിസ്പൂൺ
കറി ഉണ്ടാകുന്ന വിധം.വെള്ള കടലക്കറി ഉണ്ടാക്കുമ്പോൾ തലേന്ന് ദിവസം തന്നെ കടല കുതിർത്തി വയ്ക്കേണ്ടതാണ്. അത് ഒരിക്കലും മറന്നുപോകരുത് .അങ്ങനെ കുതിർത്തി വെച്ച ഒരു കപ്പ് കടല കഴുകി വൃത്തിയാക്കി പ്രഷർ കുക്കറിൽ ഇടാം. ഇതിലേക്ക് അരക്കപ്പ് ചുവന്ന പരിപ്പ് അര ടീസ്പൂൺ കുരുമുളകുപൊടി എന്നിവ കൂടിയിട്ട് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം . ഒരു മൂന്ന് ഫീസിൽ വരെ വന്നു കഴിഞ്ഞാൽ ഫ്ലെയിം ഓഫ് ചെയ്യാൻ മറക്കരുത് . ഒരു മിക്സിയുടെ ജാർ എടുത്ത് മീഡിയം സൈസ് സവാള ഒരെണ്ണം ചെറുതായി അരിഞ്ഞത് മിക്സിയിലിട്ട് നന്നായി അരച്ചെടുക്കുക. ഇത് മാറ്റിവെച്ചതിനുശേഷം രണ്ട് മീഡിയം സേഫ് തക്കാളി മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക.
ശേഷം ഒരു പാൻ എടുത്ത് രണ്ട് ടീസ്പൂൺ ഓയിൽ ഒഴിച്ച് അതിലേക്ക് നല്ല ജീരകം അര ടീസ്പൂൺ ചേർത്ത് വറക്കുക അതിലേക്ക് ജിഞ്ചർ ഗാർലിക് പേസ്റ്റ് ഒരു ടീസ്പൂൺ ഇട്ട് നന്നായി ഇളക്കുക. ഇതിലേക്ക് നമ്മൾ അരച്ചുവെച്ച സവാള ചേർക്കാം ശേഷം തക്കാളി അരച്ചതും കൂടി ചേർക്കാം. ഇതിലേക്ക് ഒരു ചിക്കൻ ക്യൂബ് കൂടിയിട്ട് നന്നായി മിക്സ് ചെയ്യുക ചെയ്യുക.
അപ്പോൾ കറിക്ക് നല്ല അടിപൊളി ടേസ്റ്റ് കൂടി ഉണ്ടാകും .ഇനി നമ്മുടെ പ്രഷർകുക്കറിൽ വെന്ത് കഴിഞ്ഞ് കടല പ്രഷർകുക്കറിൽ വച്ച് തന്നെ നന്നായി ഒന്ന് മിക്സ് ചെയ്ത് എടുക്കുക. ഇത് നമുക്ക് പാനിലേക്ക് ഇടാം. ശേഷം ആവശ്യമുള്ള വെള്ളം ഒഴിച്ച് പാത്രം മൂടിവെക്കുക. കറി നന്നായി കുറുകി വന്നാൽ ഫ്ലെയിം ഓഫ് ചെയ്യാം.ഇതിലേക്ക് ആവിശ്യത്തിന് ഉപ്പും കൂടി ചേർക്കാവുന്നത് ആണ്. അങ്ങനെ വളരെ എളുപ്പത്തിൽ സ്വാദിഷ്ടമായ കറി റെഡി.ഈ കറി ഇന്ന് തന്നെ വീട്ടിൽ ട്രൈ ചെയ്യാൻ മറക്കല്ലേ ട്ടാ .ഈ കറി ചപ്പാത്തിക്കും ചോറിന്റെ ഒപ്പവും അപ്പത്തിന്റെ ഒപ്പവും ദോശക്ക് ഒപ്പവും കഴിക്കാവുന്നത് ആണ്. ഈ കറി വീട്ടിൽ വെച്ചാൽ പിന്നെ എന്നും ഈ കറി തന്നെ ആവും നിങ്ങളുടെ പ്രിയ ഭക്ഷണം വീട്ടിൽ ഉള്ളവരുടെയും.
Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!