അരി അരക്കാതെ കാപ്പി കാച്ചാതെ വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കിയെടുക്കാവുന്ന നല്ല സോഫ്റ്റ് അപ്പത്തിന്റെ റെസിപിയാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. സാധാരണ എല്ലാവര്ക്കും അപ്പം ഇഷ്ടമായിരിക്കും. എന്നാൽ ഈ രീതിയിൽ ഒരു തവണ ഉണ്ടാക്കി നോക്കിയാൽ എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുമെന്നതിൽ സംശയമില്ല. ആവശ്യമായ ചേരുവകൾ താഴെ ചേർക്കുന്നു.
- അരിപ്പൊടി – 2 cup
- അവൽ – ½ cup, soaked
- ഉഴുന്ന് – 1 tbsp
- വെള്ളം – 3 ½ cups
- പഞ്ചസാര – 1 tbsp
തേങ്ങയും യീസ്റ്റ് ചേർക്കാതെ നല്ല പഞ്ഞി പോലെത്തെ അപ്പം ഉണ്ടാക്കാം. പൂവ് പോലെ സോഫ്റ്റ് വെള്ളയപ്പം എളുപ്പത്തിൽ എങ്ങനെ റെഡി ആകാമെന്ന് നോക്കാം. അതിനായി കുതിർത്തുവെച്ചിരിക്കുന്ന ഉഴുന്നും, അവലും കൂടി മിക്സി ജാറിൽ നന്നായി അരച്ചെടുക്കണം. ശേഷം അരിപ്പൊടിയിലേക്കിട്ടു ആവശ്യത്തിന് വെള്ളം ചേർത്ത് മിക്സ് ചെയ്തെടുക്കണം. കട്ടകളില്ലാതെ കൈകൊണ്ട് നന്നായി ഇളക്കിയ ശേഷം മിക്സി
ജാറിലേക്കിട്ട് ഒന്ന് കറക്കിയെടുക്കാം. ശേഷം ആവശ്യത്തിനുള്ള പഞ്ചസാരയും നുള്ള് ഉപ്പും ചേർത്ത് മൂടി മാറ്റിവെക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഒന്ന് ട്രൈ ചെയ്തു നോക്കൂ.. എല്ലാവര്ക്കും വളരെ അധികം ഇഷ്ടപെടും. ഇനി വെള്ളേപ്പം ശെരിയായില്ലെന്ന് ആരും പറയില്ല. vedio credit : Mia kitchen