രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ!

About Easy And Soft Palappam Recipe

ബ്രേക്ഫാസ്റ്റിന് പഞ്ഞി പോലുള്ളൊരു പാലപ്പം ഉണ്ടാക്കിയാലോ? അതിനൊപ്പം ഒരു പൊട്ടാറ്റോ കുറുമ കൂടി. ഇനി പാലപ്പം എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് എന്ന് നോക്കാം. ആദ്യം അരകപ്പ് പച്ചരിയാണ് ഒരു പാത്രത്തിലേക്ക് എടുക്കുക . അത് നന്നായി കഴുകി കുതിർക്കാനായി വെക്കുക. 3 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തിടണം. ശേഷം ഒന്നുകൂടി കഴുകി വെള്ളം വാരാനായി മാറ്റുക

Ingredients

  • തേങ്ങ ചിരകിയത് -1.5 കപ്പ്
  • ചോറ് -ഒരു പിടി
  • പച്ചരി -200
  • ബേക്കിങ് സോഡ-അര ടീസ്പൂൺ
  • തേങ്ങാവെള്ളം -കാൽക്കപ്പ്
  • തേങ്ങാപ്പാൽ- ഒരു കപ്പ്
  • ഉപ്പ്- പാകത്തിന്

How to Make Recipe Name

നന്നായി വെള്ളം വാർന്നശേഷം അരി കുറച്ചു മിക്സിയിലേക്കിടുക. അതിലേക്ക് കാൽകപ്പ് തേങ്ങ ഇടുക. അതു പോലെ തന്നെ അരകപ്പ് ചോറും കാൽ കപ്പ് വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. അത് പാത്രത്തിലേക്ക് ഒഴിച്ച് ബാക്കിയുള്ള അരിയും കൂടി മിക്സിയിലേക്കിടുക. അതിനൊപ്പം തന്നെ അര ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും അതിലേക്ക് ചേർത്ത് നന്നായി അരച്ചെടുത്ത് ആദ്യത്തെ അരപ്പിലേക്കൊഴിച്ചു മിക്സ്‌ ചെയ്യുക.

ഇനി ഒരു ചെറിയ പാത്രത്തിലേക്ക് 1ടേബിൾസ്പൂൺ പഞ്ചസാരയും 1ടേബിൾസ്പൂൺ വെളിച്ചെണ്ണയും ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക. ഈ മിശ്രിതം അരച്ചുവെച്ച മാവിലേക്ക് ഒഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഇനി പുളിക്കാനായി വെക്കണം. ഒരു 6-7 മണിക്കൂറോളം ഇത് പുളിക്കാനായി വെക്കണം. നന്നായി പുളിച്ചു പൊങ്ങിയ മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി അപ്പം ചുടാൻ തുടങ്ങാം.അതിനായി ഒരു അപ്പച്ചട്ടി അടുപ്പത്തു വെക്കുക. ചട്ടി ചൂടാവുമ്പോൾ അതിലേക്ക് കുറച്ചു മാവൊഴിച്ച് അപ്പച്ചട്ടി ഒന്ന് ചുറ്റിച്ചെടുക്കുക. ഇത് അടച്ചുവെച്ച് തീ ഒരു മീഡിയം ഫ്ലയിമിൽ വച്ചിരിക്കുക. നന്നായി വെന്തശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. Video Credit : Fathimas Curry World

Easy And Soft Palappam RecipePalappamPalappam MakingSoft PallapamVellapam
Comments (0)
Add Comment