Dosa Batter Using For Snack Recipe: എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം.
- ദോശമാവ് – അര കപ്പ്
- സവാള – 1 എണ്ണം
- ഇഞ്ചി – ഒരു ചെറിയ കഷ്ണം
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില
- മഞ്ഞൾപൊടി – കാൽ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
അരച്ചെടുത്ത ദോശമാവിലേക്ക് സവാള, ഇഞ്ചി,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അറിഞ്ഞെടുത്തത് ചേർക്കാം. ചോപ്പർ ഉണ്ടെങ്കിൽ എളുപ്പം പണി തീരും. ഇത് ദോശ മാവിലേക്ക് ചേർക്കാം. ആവശ്യത്തിന് ഉപ്പും അൽപ്പം മഞ്ഞൾപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്തെടുക്കാം. ശേഷം പാൻ ചൂടായി വരുമ്പോൾ ആവശ്യത്തിനുള്ള എണ്ണ ചൂടാക്കിയെടുക്കാം. തയ്യാറാക്കിവെച്ചിരുന്ന മിക്സ് സ്പൂൺ
ഉപയോഗിച്ചു കോരിയോഴിക്കാം. മറിച്ചിട്ടും വേവിക്കാം. വറുത്തു കോരിയെടുത്താൽ സ്നാക്ക് റെഡി. ഉള്ളിവടയെക്കാളും ഉഴുന്നുവടയെക്കാളും ടേസ്റ്റി ആയി ചായക്കൊപ്പം കൊറിക്കാൻ ഒരു അടിപൊളി സ്നാക്ക് റെസിപി. തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കൂ.. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്പെടുമെന്നതിൽ സംശയമില്ല. Dosa Batter Special Snack Recipe credit : Grandmother Tips