എന്റെ ഈശ്വരാ.!! ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ… ഇതുപോലെ ഒന്ന് മിക്സിയിൽ കറക്കിയാൽ നിങ്ങൾ ശരിക്കും ഞെട്ടും; അടിപൊളിയാണേ!! | Crispy Evening Snack Using Uzhunnu

Crispy Evening Snack Using Uzhunnu: ഉഴുന്നും മുളകു പൊടിയും ഇതുപോലെ മിക്സിയിൽ ഒന്ന് കറക്കി എടുക്കൂ! ഉഴുന്നും മുളകു പൊടിയും മാത്രം മതി ഈ കിടിലൻ ഐറ്റം ഈസിയായി ഉണ്ടാക്കാൻ! ഇനി ഇതുമതി ഒരു മാസത്തേക്ക്! ഉഴുന്നും മുളകു പൊടിയും കൊണ്ട് ഒരു കിടിലൻ ഐറ്റം. ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഉഴുന്നുകൊണ്ട് തയ്യാറാക്കാവുന്ന രണ്ട് അടിപൊളി സ്നാക്ക് റെസിപ്പിയാണ്. അതിനായി ആദ്യം 3/4 കപ്പ് ഉഴുന്ന്

ഒരു 4 മണിക്കൂർ വെള്ളത്തിൽ കുതിർക്കാണ് വെക്കുക. എന്നിട്ട് ഇത് നല്ലപോലെ കഴുകി വൃത്തിയാക്കി ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. പിന്നീട് ഇതിലേക്ക് 1 1/2 tsp കാശ്മീരി മുളക്പൊടി, ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് കുറേശെ വെള്ളമൊഴിച്ച് മിക്സിയിൽ അരച്ചെടുക്കുക. അങ്ങിനെ സ്നാക്കിനുള്ള മാവ് റെഡിയായിട്ടുണ്ട്. ഇനി ഫ്രൈ ചെയ്തെടുക്കുവാൻ ആയിട്ട് ചൂടായ ഒരു പാനിലേക്ക് കുറച്ച് എണ്ണ ഒഴിക്കുക.

എണ്ണ ചൂടായി വരുമ്പോൾ അതിലേക്ക് മാവ് ഓട്ടയുള്ള കയിലിലൂടെ ഒഴിച്ച് കൊടുക്കുക. ഇങ്ങനെ നല്ല ക്രിസ്പിയായ അടിപൊളി സ്നാക്ക് നമുക്ക് ഉണ്ടാക്കിയെടുക്കാവുന്നതാണ്. ഇത് ഒരുപാട് കാലം സൂക്ഷിച്ചു വെക്കാവുന്ന ഒരു സ്നാക്ക് ആണ്. കയിലൂടെ ഒഴിച്ച് വരുമ്പോൾ കുറച്ചു സമയമെടുക്കും ഇത് ഉണ്ടാക്കി എടുക്കുവാൻ. ഉഴുന്നുകൊണ്ടാണ് നമ്മൾ പപ്പടവടയൊക്കെ ഉണ്ടാക്കാറുള്ളത്. ഈ സ്നാക്ക് ഏകദേശം അതുപോലത്തെ രുചിയായിരിക്കും.

ഇത് ഫ്രൈ ആയി വരുമ്പോൾ കയിലുകൊണ്ട് ഇത് കോരി എടുക്കാവുന്നതാണ്. ഇനി നമുക്കിത് പെട്ടെന്ന് ഉണ്ടാക്കണമെങ്കിൽ അതായത് ഇൻസ്റ്റന്റ് ആയിട്ട് ഉണ്ടാക്കണമെങ്കിൽ അല്ലെങ്കിൽ ഒരു ദിവസത്തേക്ക് ഉണ്ടാക്കണമെങ്കിൽ മാവ് കൈകൊണ്ട് ചൂടായ എണ്ണയിലേക്ക് ഇട്ടുകൊടുത്താൽ മതിയാകും. ബാക്കി വിവരങ്ങൾക്ക് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും കണ്ടു നോക്കൂ.  credit : Ladies planet By Ramshi

Crispy Evening Snack Using Uzhunnurecipesnack
Comments (0)
Add Comment