ഇന്ന് നമ്മുക്ക് നല്ലൊരു ചില്ലി സോയ തയ്യാറാക്കി എടുക്കാം. ചില്ലി ചിക്കൻ പോലെ തന്നെ വളരെ രുചിയേറിയ ഒരു വിഭവമാണ് ചില്ലി സോയ (Chilli Soya Chunks Recipe). ഇത് ഉണ്ടാക്കി എടുക്കാനും വളരെ എളുപ്പമാണ്. അപ്പോൾ നമ്മുക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
സോയ ചങ്ക്‌സ് – 2 കപ്പ്
കോൺ ഫ്ലോർ – 3 tsp
മൈദ – 1 tsp
തൈര് – 2 tsp
കുരുമുളക് പൊടി – 1 tsp
ഉപ്പ്
എണ്ണ – 5, 6 tsp
വെളുത്തുള്ളി – 1 tsp
പച്ചമുളക് – 3
മല്ലിയില – ആവശ്യത്തിന്
സവാള – 1/2
മുളക് പൊടി -1 tsp
വിനെഗർ -1 tbsp
സോയ് സോസ് -1&1/2 tbsp
ടൊമാറ്റോ കെച്ചപ് -1 tbsp
വെള്ളം – ആവശ്യത്തിന്
പഞ്ചസാര -1 tsp
കാപ്സികം – 1/2
തയ്യാറാക്കുന്ന വിധം
ആദ്യം തന്നെ നമ്മുക്ക് സോയ ചങ്ക്‌സ് ചൂടാക്കി എടുക്കണം. അതിനു വേണ്ടി കുറച്ചു വെള്ളം തിളപ്പിച്ചെടുക്കണം. വെള്ളം തിളച്ചു തുടങ്ങിയാൽ എടുത്തു വെച്ചിട്ടുള്ള സോയ ചങ്ക്‌സ് അതിലേക്ക് ഇട്ടു കൊടുക്കാം. ഒരു 2 മിനുട്ട് ഇളക്കി കൊടുത്ത് തന്നെ വേവിച്ചെടുക്കാം. ശേഷം അതിലെ വെള്ളം മുഴുവനായും കളയാം. ശേഷം ഇവ 2,3 തവണ നന്നായി കഴുകി വെള്ളം മുഴുവൻ പിഴിഞ്ഞ് എടുത്തു മാറ്റി വെക്കാം. ഇനി നമുക്ക് ഇത് വറുത്തെടുക്കണം. അതിനായി ഇതിലേക്ക് കോൺ ഫ്ലോർ, മൈദ, തൈര്, കുരുമുളക് പൊടി, ഉപ്പ് എന്നിവ ചേർത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കാം.
ഇനി നമുക്ക് ഇത് വറുത്തെടുക്കണം. പൊടികൾ എല്ലാം ചേർത്ത് അധികം നേരമൊന്നും ഇത് എടുത്ത് വെക്കേണ്ടതായിട്ട് ഇല്ല. ഒരു പാൻ എടുത്ത് അടുപ്പത്ത് വെച്ച് അത് ചൂടായി വരുമ്പോൾ അതിലേക്ക് ഫ്രൈ ചെയ്തെടുക്കാൻ പാകത്തിനുള്ള എണ്ണ ഒഴിച്ച് കൊടുക്കാം. ശേഷം എണ്ണയും ചൂടായി വരുമ്പോൾ ഇതിലേക്ക് നമ്മുടെ സോയ ചങ്ക്‌സ് ഇട്ടു കൊടുക്കാം. ഒരു ഭാഗം ഫ്രൈ ആയിട്ട് വരുമ്പോൾ നന്നായി ഇളക്കി കൊടുക്കാം. എല്ലാ ഭാഗവും നന്നയി മൊരിഞ്ഞു വന്നാൽ നമുക്ക് ഇത് വേറൊരു പാത്രത്തിലേക്ക് മാറ്റാവുന്നതാണ്.
Chilli Soya Chunks Recipe
ഇനി ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് വെളുത്തുള്ളി ഇട്ട് നന്നായി വഴറ്റി എടുക്കാം. ശേഷം അരിഞ്ഞു വെച്ചിട്ടുള്ള പച്ചമുളകും ചേർത്ത് വഴറ്റാം. ഇനി ഇതിലേക്ക് സവാള ചേർക്കാം. സവാള നന്നായി സോഫ്റ്റായിട്ട് വരുമ്പോൾ അതിലേക്ക് മുളക് പൊടി, കുരുമുളക് പൊടി എന്നിവ ചേർത്ത് നന്നായി വഴറ്റി എടുക്കാം. പിന്നീട് വിനെഗർ, സോയ് സോസ്, ടൊമാറ്റോ കെച്ചപ് എന്നിവയും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേക്ക് വലുതാക്കി അരിഞ്ഞിട്ടുള്ള സവാളയും ക്യാപസിക്കവും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇവ വഴന്നു വരുമ്പോൾ കുറച്ചു വെള്ളം കൂടി ചേർത്ത് കൊടുക്കാം. പിന്നീട് വാർത്തു വെച്ചിട്ടുള്ള സോയ ചേർത്ത് ഇളക്കാം. ഇതിലേക്ക് കോൺ ഫ്‌ളോറും വെള്ളവും മിക്സ് ചെയ്തത് ചേർത്ത് തിള വരുമ്പോൾ പഞ്ചസാരയും മല്ലിയിലയും കൂടി സർത്തു കഴിഞ്ഞാൽ ചില്ലി സോയ തയ്യാർ. വിശദമായി അറിയുന്നതിനായി വീഡിയോ കാണുക… Video Credits: Kannur kitchen
Read Also : ഇനി കടല മിട്ടായി കടയിൽ നിന്ന് വാങ്ങുകയേ വേണ്ട.. നല്ല പെർഫെക്റ്റായി കടല മിട്ടായി വീട്ടിൽ ഉണ്ടാക്കാം..!