Chakirinaaru And Puttumkutti Tips: മാമ്പഴത്തിന്റെ സീസൺ ആയാൽ കൂടുതൽ അളവിൽ വാങ്ങി സൂക്ഷിക്കുന്നത് മിക്ക വീടുകളിലും ചെയ്യുന്ന ഒരു കാര്യമാണ്. എന്നാൽ ഇത്തരത്തിൽ വാങ്ങുന്ന മാമ്പഴങ്ങളിൽ പകുതിയും പഴുക്കാത്ത രീതിയിൽ ഉള്ളവരായിരിക്കും. അവ എടുത്ത് മുറിച്ചാലും നല്ല രീതിയിൽ പുളി ഉണ്ടാകാറുണ്ട്. അത്തരം അവസരങ്ങളിൽ മാങ്ങ എളുപ്പത്തിൽ പഴുപ്പിച്ച് എടുക്കാനായി ഒരു പാത്രത്തിൽ കുറച്ച് ന്യൂസ് പേപ്പർ
വിരിച്ച ശേഷം അതിൽ പഴുപ്പിക്കാൻ ആവശ്യമായ മാങ്ങകൾ നിരത്തി കൊടുക്കുക. അതിനു മുകളിലായി കുറച്ച് കടുക് കൂടി ഇട്ടശേഷം പാത്രം ഒരു ദിവസം അടച്ചുവെച്ച് സൂക്ഷിക്കുകയാണെങ്കിൽ തന്നെ മാങ്ങകൾ പെട്ടെന്ന് പഴുത്ത് കിട്ടുന്നതായിരിക്കും. അടുക്കളയിൽ പാത്രങ്ങൾ വൃത്തിയാക്കാനായി ഉപയോഗിക്കുന്ന ബ്രഷുകൾ വളരെ എളുപ്പത്തിൽ ചകിരി ഉപയോഗിച്ച് വീട്ടിൽ തന്നെ നിർമ്മിച്ച് എടുക്കാം. അതിനായി ആദ്യം തന്നെ നല്ല രീതിയിൽ
ഉണങ്ങിയ ചകിരി കഷ്ണങ്ങൾ എടുത്ത് ഒരേ വലിപ്പത്തിൽ മുറിച്ചെടുത്ത് വയ്ക്കുക. ശേഷം ഒരു ചെമ്പുകമ്പി ഉപയോഗിച്ച് അതിന്റെ അറ്റത്ത് നല്ല രീതിയിൽ മുറുക്കി കിട്ടുക. ഒരു പ്ലാസ്റ്റിക് കുപ്പിയെടുത്ത് അതിന്റെ അടപ്പിന്റെ ഭാഗം ഒരു സെന്റീമീറ്റർ വലിപ്പത്തിൽ വച്ച് കട്ട് ചെയ്ത് എടുക്കുക. മുറിച്ചുവെച്ച ചകിരിയുടെ ഭാഗങ്ങൾ അതിലേക്ക് ഫിക്സ് ചെയ്ത് ക്ലീൻ ചെയ്യാനുള്ള ബ്രഷ് ആയി ഉപയോഗപ്പെടുത്താം. ഇതേ ചകിരി നീളത്തിൽ
ഒരു കമ്പിയിൽ കോർത്ത് വളച്ചെടുത്ത് ബോട്ടിലുകളും മറ്റും കഴുകാനായി ഉപയോഗിക്കുകയും ചെയ്യാവുന്നതാണ്. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സ്വർണാഭരണങ്ങൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി ഒരു പാത്രത്തിലേക്ക് വൃത്തിയാക്കാൻ ആവശ്യമായ സ്വർണവും തീപ്പെട്ടി കൊള്ളികളും ഇട്ട് കുറച്ച് ഷാമ്പൂവും വെള്ളവും ഒഴിച്ച് തിളപ്പിച്ച് എടുക്കുക. ശേഷം സ്വർണം വൃത്തിയാക്കി എടുക്കുകയാണെങ്കിൽ എളുപ്പത്തിൽ ക്ലീനായി കിട്ടുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Sruthi’s Vlog