ഇന്ന് നമ്മൾ തയ്യാറാക്കാൻ പോകുന്നത് കൂൺ കൊണ്ട് ഒരു വിഭവമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപെടുന്ന മഷ്റൂം ഗാർലിക് മസാല റെസിപ്പിയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. ഇനി നല്ല കൂൺ കിട്ടുമ്പോൾ വീട്ടിലുള്ള ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ ഇരട്ടി രുചിയിൽ നമ്മുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇത് നമ്മുക്ക് ചോറിന്റെ കൂടെയോ ചപ്പാത്തി അപ്പം എന്നിവയുടെ കൂടെയോ കഴിക്കാവുന്നതാണ്. ഇനി ഇത് എങ്ങനെയാണ് തയ്യറാക്കുന്നതെന്ന് നോക്കാം. (Butter Garlic Mushroom Masala)
ആവശ്യമായ ചേരുവകൾ
കൂൺ – 200 g (കഷ്ണമാക്കിയത്)
വെളുത്തുള്ളി – 6 (ചതച്ചത്)
സവാള – 1 ( ചെറുതാക്കി അരിഞ്ഞത്)
ഓയിൽ – 1 tsp
ബട്ടർ – 3 tsp
കുരുമുളകുപൊടി – 1/2 tsp
ചില്ലി ഫ്ലേക്സ് – 1/2 tsp
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ഒരു പിടി
തയ്യറാക്കുന്ന വിധം
ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടാവുമ്പോൾ അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കാം. അത് ചൂടായി വരുമ്പോൾ എടുത്തു വെച്ചിട്ടുള്ള ബട്ടറും ഇതിലേക്ക് ചേർത്ത് കൊടുക്കാം. ബട്ടർ നന്നായി അലിഞ്ഞു കഴിയുമ്പോൾ ഇതിലേക്ക് ചെറുതാക്കി അരിഞ്ഞു വെച്ചിരിക്കുന്ന സവാള ചേർത്തു കൊടുക്കാം. ശേഷം നന്നായി ഇളക്കി കൊണ്ടിരിക്കാം. സവാളയുട നിറം മാറി വരുന്നത് വരെ നന്നായി വഴറ്റി കൊടുക്കാം. സവാളയുടെ നിറം മാറി കഴിഞ്ഞാൽ മുറിച്ചു കഷ്ണങ്ങളാക്കി മാറ്റി വെച്ചിരിക്കുന്ന കൂൺ അതിലേക്ക് ചേർത്ത് കൊടുക്കാം. ശേഷം അതും സവാളയും കൂടി നന്നായി യോജിപ്പിച്ചെടുക്കാം. എന്നിട്ട് കുറച്ചു നേരം പാൻ അടച്ചു വെച്ച് വേവിക്കാം.
Butter Garlic Mushroom Masala
5 മിനിട്ടിനു ശേഷം പാൻ തുറന്ന് ഒന്നൂടി ഇളക്കി യോജിപ്പിക്കാം. പിന്നീട് ഇതിലേക്ക് വെളുത്തുള്ളിയും, കുരുമുളക് പൊടിയും, ചില്ലി ഫ്ലേക്സും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കൊടുക്കാം. ശേഷം ഇവയെല്ലാം കൂടി നന്നായി ഇളക്കി ചേർത്തെടുക്കാം. പിന്നീട് കുറഞ്ഞത് 2 മിനിറ്റെങ്കിലും തീ കൂട്ടിവെച്ച് ഇവ നന്നായി ഇളക്കി വഴറ്റി എടുക്കണം. ശേഷം ഇതിന്റെ മുകളിലേക്ക് എടുത്തു വെച്ചിരിക്കുന്ന മല്ലിയില കൂടി ചേർത്ത് കൊനന്നായി ഇളക്കി കൊടുക്കാം. അപ്പോൾ നമ്മുടെ സ്വാദിഷ്ടമായ മഷ്റൂം ഗാർലിക് മസാല തയാറായിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണുക. Video Credits : Kannur kitchen
Read Also : കുറഞ്ഞ സമയം കൊണ്ട് കൂടുതൽ രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം ചെമ്മീൻ കട്ലറ്റ്.