നാരങ്ങാ അച്ചാറിന്റെ ട്രിക്ക് കിട്ടി മക്കളെ..ചെറുനാരങ്ങ കൊണ്ട് ഒട്ടും കയ്പില്ലാത്ത സൂപ്പർ നാരങ്ങാ അച്ചാർ റെഡി.!! | Tasty Lemon Pickle
ഹായ് ഫ്രണ്ട്‌സ്..അച്ചാർ ഇഷ്ടമാണോ..അതും നാരങ്ങാ അച്ചാർ.ഒട്ടേറെ ഗുണങ്ങൾ ഉള്ള ഒന്നാണ് നാരങ്ങ.ആൻറി ഓക്‌സിഡന്റുകളായ വിറ്റാമിൻ സിയുടെയും ഫ്ലേവനോയ്ഡുകളുടെയും മികച്ച ഉറവിടമാണ് നാരങ്ങ. ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ റാഡിക്കലുകളെ നീക്കം ചെയ്യാൻ ആന്റിഓക്‌സിഡന്റുകൾ സഹായിക്കുന്നു. ഈ പോഷകങ്ങൾ രോഗങ്ങളെ തടയാനും ആരോഗ്യവും ക്ഷേമവും വർദ്ധിപ്പിക്കാനും സഹായിക്കും. നാരങ്ങ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ ഇതാ.നാരങ്ങയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സി, ലയിക്കുന്ന നാരുകൾ, സസ്യ സംയുക്തങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് അവയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. നാരങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ഹൃദ്രോഗം, വിളർച്ച, വൃക്കയിലെ കല്ലുകൾ, ദഹന പ്രശ്നങ്ങൾ, കാൻസർ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് നല്ല രുചിയൂറും നാരങ്ങ അച്ചാർ.!! ഈസി ആയി ഒരു നാരങ്ങ അച്ചാർ ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് നോക്കിയാലോ. കുറഞ്ഞ സമയം കൊണ്ട് നല്ല എരിവും പുളിയുമുള്ള നാരങ്ങ അച്ചാർ ഉണ്ടാകാം.
Ingredients
പഞ്ചസാര – 2 നുള്ള്
കായ പൊടി – 1/4 ടേബിൾ സ്പൂൺ
പൊടിച്ച കടുക് – 2 നുള്ള്
മഞ്ഞൾ പൊടി – 1/4 ടേബിൾ സ്പൂൺ
പച്ച മുളക് – 2 എണ്ണം
കടുക് – 1/4 ടേബിൾ സ്പൂൺ
ഉപ്പ് – ആവശ്യത്തിന്
നാരങ്ങ – 9 എണ്ണം
നല്ലെണ്ണ – 5 ടേബിൾ സ്പൂൺ
വെളുത്തുള്ളി – 2 കുടം
വേപ്പില – 1 തണ്ട്
മുളക് പൊടി – 1 ടേബിൾ സ്പൂൺ
ഉലുവ – 1/4 ടേബിൾ സ്പൂൺ
വിനാഗിരി – 1/4 കപ്പ്
How To Make Easy Lemon Pickle Recipe
ആദ്യം തന്നെ ഒരു പാത്രത്തിൽ വെള്ളം എടുത്ത് ചൂടാക്കാൻ വെക്കുക. ഇതിലേക്കു നാരങ്ങ ഇട്ട് കൊടുത്ത് നാരങ്ങയുടെ തൊലി സോഫ്റ്റ് ആവുന്ന വരെ ചൂടാക്കുക. ശേഷം നാരങ്ങ എല്ലാം കോരി എടുത്ത് ചൂടാറി കഴിയുമ്പോൾ വെള്ളം എല്ലാം തുടച് കളയുഗ. ഒരു നാരങ്ങ 4 കഷ്ണം ആയി മുറിച് കുരു കളഞ്ഞ ശേഷം ഉപ്പ് ഇട്ട് മിക്സ് ആക്കി 2 മണിക്കൂർ മാറ്റി വെക്കുക.
ഒരു കടായി വെച്ച് നല്ലെണ്ണ ഒഴിച് ചൂടാക്കി കടുകും വെളുത്തുള്ളി നീളത്തിൽ അരിഞ്ഞതും വേപ്പിലയും പച്ച മുളക് അരിഞ്ഞതും ഇട്ട് നന്നായി വയറ്റുക. ഇതിലേക്കു മുളക് പൊടിയും മന്നൾ പൊടിയും വരുത്തു പൊടിച്ച കടുകും ഉലുവയും കായ പൊടിയും വേപ്പിലയും ചേർത്ത് നന്നായി പച്ച മണം മാറുന്ന വരെ വയറ്റുക. ശേഷം വിനാഗിരിയും പഞ്ചസാരയും വേണെമെങ്കിൽ ഉപ്പും ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് ഒരു ആഴ്ച്ചക് ശേഷം എടുത്താലോ നല്ല രുചി ഉണ്ടാവുകയുള്ളൂ.ഒട്ടും വെള്ളം ഇല്ലാത്ത പാത്രത്തിൽ വേണം അച്ചാർ സൂക്ഷിക്കാൻ.എല്ലാവർക്കും ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് നാരങ്ങാ അച്ചാർ.വായിൽ വെള്ളം ഊരും നല്ല അടിപൊളി നാരങ്ങാ അച്ചാർ.ഒട്ടും കയ്പ്പ് ഇല്ലാത്ത അടിപൊളി നാരങ്ങാ അച്ചാർ.എല്ലാവരും ഇന്ന് തന്നെ ഈ അടിപൊളി നാരങ്ങാ അച്ചാർ ഉണ്ടാക്കി നോക്കൂ.