Tasty Ilaneer Pudding

എന്റെ പൊന്നോ എന്താ രുചി!! ഇളനീർ ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ തയ്യാറാക്കി നോക്കൂ; വെറും 4 ചേരുവയിൽ വായിൽ അലിഞ്ഞിറങ്ങും..!! | Tasty Ilaneer Pudding

Tasty Ilaneer Pudding: ഉച്ചയൂണിനോടൊപ്പം അല്ലെങ്കിൽ വിശേഷാവസരങ്ങളിൾ ഭക്ഷണത്തോടൊപ്പം മധുരമുള്ള എന്തെങ്കിലും ഒന്ന് സെർവ് ചെയ്യുന്ന പതിവ് മിക്ക വീടുകളിലും ഉള്ളതായിരിക്കും. അധികം പണിപ്പെടാതെ വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ഇളനീർ പുഡിങ്ങിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു റെസിപ്പി ചെയ്യാനായി ആദ്യം തന്നെ

കാമ്പ് പൂർണ്ണമായും എടുത്ത ശേഷം അത് മിക്സിയുടെ ജാറിലേക്ക് ഇട്ട് രണ്ട് ടീസ്പൂൺ അളവിൽ പഞ്ചസാരയും ഒരു ടീസ്പൂൺ അളവിൽ വെള്ളവും ഒഴിച്ച് പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത് മാറ്റിവയ്ക്കുക. ശേഷം ഇളനീരിന്റെ വെള്ളത്തിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര

കൂടി ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ച് എടുക്കുക. അതിലേക്ക് ഒരു ടേബിൾസ്പൂൺ അളവിൽ അഗർ അഗർ പൗഡർ കൂടി ചേർത്ത് മിക്സ് ചെയ്യണം. ശേഷം ഈയൊരു വെള്ളം ഒരു പാത്രത്തിലേക്ക് ഒഴിച്ച് തണുപ്പിക്കാനായി ഫ്രീസറിൽ വയ്ക്കാം. ഈയൊരു സമയം കൊണ്ട് പുഡിങ്ങിലേക്ക് ആവശ്യമായ മറ്റു ചേരുവകൾ തയ്യാറാക്കി എടുക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാത്രം അടുപ്പത്ത് വെച്ച് അതിലേക്ക് ഒരു ലിറ്റർ അളവിൽ പാൽ ഒഴിച്ച് നല്ലതുപോലെ തിളപ്പിക്കുക. പാൽ തിളച്ചു കുറുകി വരുമ്പോൾ അതിലേക്ക്

മധുരത്തിന് ആവശ്യമായ മിൽക്ക് മെയ്ഡും, അരച്ചുവെച്ച് ഇളനീരിന്റെ പേസ്റ്റും,ഒരു ടേബിൾ സ്പൂൺ അളവിൽ അഗർ അഗർ പൗഡറും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കുക. ഇതൊന്ന് തണുക്കാനായി മാറ്റിവയ്ക്കാം. അതിനുശേഷം നേരത്തെ ഫ്രിഡ്ജിൽ തണുക്കാനായി വെച്ച ഇളനീരിന്റെ വെള്ളമെടുത്ത് ക്രിസ്റ്റൽ രൂപത്തിൽ കട്ട് ചെയ്തിടുക. അതിലേക്ക് തയ്യാറാക്കിവെച്ച പാലു കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം തണുപ്പിച്ച് മുറിച്ചെടുത്ത് സെർവ് ചെയ്യാവുന്നതാണ്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Fathimas Curry World