ഇത് വേറെ ലെവൽ!! ഇനിയൊരു ചക്കക്കുരു പോലും വെറുതെ കളയില്ല… ചക്കക്കുരു കൊണ്ട് ഇങ്ങനെ ഉണ്ടാക്കി നോക്കൂ; വ്യത്യസ്തമായ രുചിയിൽ ഒരു സ്പെഷ്യൽ കട്ലെറ്റ്..!! | Tast Cutlet Recipe Using Jackfruit Seed
Tasty Cutlet Recipe Using Jackfruit Seed: പല വിഭവങ്ങൾ കൊണ്ടുള്ള കട്ലറ്റുകൾ നമ്മൾ കഴിച്ചിട്ടുണ്ടാവും. എന്നാൽ ചക്കക്കുരു കൊണ്ടുള്ള കട്ലറ്റിനെ കുറിച്ച് കേട്ടിട്ടുണ്ടോ. ഇല്ലായെങ്കിൽ ഇതൊന്നു ഉണ്ടാക്കി കഴിച്ചു നോക്കേണ്ട വിഭവം തന്നെയാണ്. മറ്റെല്ലാം കട്ട്ലറ്റുകളും മാറിനിൽക്കും ഈ ചക്കക്കുരു കട്ലറ്റിന്റെ രുചിക്കു മുമ്പിൽ. ചക്ക തീരും മുമ്പ് എല്ലാവരും
ഈ ചക്കക്കുരു കട്ലറ്റ് കൂടി ഒന്ന് പരീക്ഷിച്ചു നോക്കൂ. ചക്കക്കുരു കട്ലറ്റ് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ചക്കക്കുരുവിന്റെ കുരു തൊലി മാത്രം കളഞ്ഞതിനുശേഷം നന്നായി കഴുകി കുക്കറിൽ ചക്കകുരു മുമുങ്ങി കിടക്കാൻ പാകത്തിന് വെള്ളമൊഴിച്ച് തീയിൽ വെച്ച് മൂന്ന് വിസിൽ അടുപ്പിക്കുക. ഇങ്ങനെ വേവിച്ചെടുക്കുന്ന ചക്കകുരു മിക്സിയുടെ ജാറിൽ
ഇട്ട് നന്നായി അരച്ചെടുക്കുക. ചക്കകുരു കൈ കൊണ്ട് പൊടിയുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്താൽ മതി. അരച്ചെടുത്ത ചക്കക്കുരു പേസ്റ്റ് ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ചക്കക്കുരു വേവിച്ചെടുത്തത് പോലെ തന്നെ നാല് ഉരുളക്കിഴങ്ങ് എടുത്ത് ചെറുതായി അരിഞ്ഞ് കുക്കറിലിട്ട് നന്നായി വേവിച്ചെടുക്കുക. കുക്കറിൽ രണ്ടു വിസിൽ പാകത്തിനാണ് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കേണ്ടത്.
വേവിച്ചെടുത്ത ഉരുളക്കിഴങ്ങ് കൈകൊണ്ട് നന്നായി ഞെരടി പൊടിച്ചെടുക്കുക. ചക്കക്കുരു ഇട്ട ബൗളിലേക്ക് ഉരുളക്കിഴങ്ങും കൂടി ഇടുക. ഇനി ഇതിലേക്ക് ആവശ്യമായ മറ്റ് ചേരുവകൾ കൂടി തയ്യാറാക്കണം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ..ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന കരുതുന്നു. Jackfruit seed Cutlet recipe Video Credit : Kunjaminas Recipes