ഇതുപോലെ ഒരു നാരങ്ങാവെള്ളം നിങ്ങൾ കുടിച്ചിട്ടുണ്ടോ.!! ‘ചില്ല് നാരങ്ങ സർഭത്’ കുടിക്കു ചില്ലാക്കു.!! | Spiced Lemon Juice

ഹായ് ഫ്രണ്ട്‌സ് ഇന്ന് നമ്മൾ ഉണ്ടാകാൻ പോകുന്നത് നല്ല അടിപൊളി നാരങ്ങാ സർബത് ആണ്.നല്ല ദാഹിച് വരുമ്പോ ഒരു നാരങ്ങാ വെള്ളം കിട്ടിയ നല്ല അടിപൊളി ആവുലെ.. നല്ല പണിയെടുത്ത് ക്ഷീണിതയായി വരുമ്പോൾ ഒരു ക്ലാസ് നാരങ്ങാ സർബത്ത് ഉണ്ടെങ്കിൽ ക്ഷീണം പമ്പകടക്കും. റെസിപ്പി അറിഞ്ഞു കൂടാ പറഞ്ഞു ഇനി കടയിൽ നിന്ന് വാങ്ങേണ്ട. നല്ല സ്‌പൈസി റിഫ്രഷ്മെന്റ് ജ്യൂസ് നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കാം.ഇതിനായി പ്രത്യേകം സാധനങ്ങൾ ഒന്നും വേണ്ട. വീട്ടിൽ വെറുതെ കിടക്കുന്ന കുറച്ചു
നല്ല ഹെൽത്തി റിഫ്രഷ്മെന്റ് നാരങ്ങാ സർബത്ത് എങ്ങനെ ഉണ്ടാക്കും എന്ന് നോക്കാം.
ആവശ്യസാധനങ്ങൾ

  • ഇഞ്ചി അരക്കഷണം
  • പച്ചമുളക് മുക്കാൽ കഷ്ണം
  • നാരങ്ങ 1
  • കറിവേപ്പില 2

ആദ്യം ഒരു വലിയ നാരങ്ങ പിഴിഞ്ഞ് ജ്യൂസ് ആക്കി എടുക്കുക. ഇത് ഒരു ജാറിലേക്ക് ഒഴിക്കുക. ശേഷം ഒരു ചെറിയ കഷണം ഇഞ്ചി തൊലി കളഞ്ഞു ചെറുതായി അരിഞ്ഞത് നാരങ്ങയിലേക്ക് ഇടാം. ശേഷം കൂടാതെ ഒരു പച്ചമുളക് മുക്കാൽ ഭാഗം എടുത്ത് ചെറുതായി അരിഞ്ഞ് ഇതിലേക്കിടാം.നിങ്ങൾക് ഇഷ്ടമുള്ള എരുവിൻ അനുസരിച്ചു പച്ചമുളക് ചേർക്കാം.ഇനി നമുക്ക് കുറച്ച് ഇഞ്ചി കറിവേപ്പില ചതുക്കിയത് ഇടാം. ചതുക്കി ഇടുമ്പോൾ ടേസ്റ്റ് കുറച്ചു കൂടും.വേണമെങ്കിൽ പച്ചമുളകിന് പകരം കാന്താരി ചതച്ചു ഇടാം. ശേഷം ആവശ്യമുള്ള ഉപ്പ് ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഒന്നര കപ്പ് വെള്ളം ഇതിലേക്ക് ഒഴിക്കാം. വേണമെങ്കിൽ ഐസ്ക്യൂബ് കൂടി ചേർക്കാം. എന്നാൽ ഐസ് ശരീരത്തിന് അത്ര നല്ലതല്ല മാക്സിമം പച്ചവെള്ളം തന്നെ ഉപയോഗിക്കാം. എന്നിട്ട് നന്നായി ഇളക്കി ഗ്ലാസ്സിലേക്ക് സെർവ് ചെയ്യാം.

ഈ നാരങ്ങാ സർബത്ത് നിങ്ങൾ ഒരിക്കലെങ്കിലും ഉണ്ടാക്കി നോക്കൂ. സ്കൂൾ വിട്ടുവരുന്ന കുട്ടികൾക്കും ക്ഷീണം ആകുന്ന സമയത്തൊക്കെ നമുക്ക് എളുപ്പം വീട്ടിലെ കുറച്ച് ഐറ്റം കൊണ്ട് നമുക്ക് ഉണ്ടാക്കാം .അഞ്ചു മിനിറ്റ് കൊണ്ട് ഈ സർബത്ത് ഉണ്ടാക്കാം.മാക്സിമം ബോഡിയും മനസ്സും ഒന്ന് ഉഷാറാകട്ടെ. ഇനി കടയിൽ പോയി പൈസ കളയണ്ട.ഒരു നാരങ്ങ കൊണ്ട് നല്ല അടിപൊളി ടേസ്റ്റിൽ ഈ സർഭത് ഉണ്ടാക്കാം.
നാരങ്ങാവെള്ളം, അല്ലെങ്കിൽ നാരങ്ങാനീര് കലക്കിയ വെള്ളം, നാരങ്ങയിലെ പോഷകഗുണങ്ങൾ കാരണം നിരവധി ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യും. നാരങ്ങാവെള്ളം കഴിക്കുന്നതുമായി ബന്ധപ്പെട്ട ചില ഗുണങ്ങൾ ഇതാ. നാരങ്ങകൾ വിറ്റാമിൻ സിയുടെ മികച്ച ഉറവിടമാണ്, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ആരോഗ്യകരമായ ചർമ്മത്തെ പ്രോത്സാഹിപ്പിക്കാനും സസ്യാഹാരങ്ങളിൽ നിന്ന് ഇരുമ്പ് ആഗിരണം ചെയ്യാനും സഹായിക്കുന്ന ആന്റിഓക്‌സിഡന്റാണ് നാരങ്ങ. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്നു. നാരങ്ങാനീരിന്റെ അസിഡിറ്റി ദഹന എൻസൈമുകളുടെ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കും, ഇത് ഭക്ഷണത്തിന്റെ ദഹനത്തെ സഹായിക്കും.ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കുന്ന പ്രോട്ടീനായ കൊളാജന്റെ സമന്വയത്തിന് വിറ്റാമിൻ സി അത്യാവശ്യമാണ്. നാരങ്ങാ വെള്ളം പതിവായി കഴിക്കുന്നത് ആരോഗ്യകരമായ ചർമ്മത്തിന് കാരണമാകും.നാരങ്ങാവെള്ളം നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലായിരിക്കുമ്പോൾ, മിതത്വം പ്രധാനമാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്. അസിഡിറ്റി ഉള്ള ഭക്ഷണങ്ങളുടെയും പാനീയങ്ങളുടെയും അമിതമായ ഉപഭോഗം പല്ലിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചേക്കാം, കൂടാതെ സിട്രസിനുള്ള വ്യക്തിഗത പ്രതികരണങ്ങൾ വ്യത്യാസപ്പെടാം. നിങ്ങൾക്ക് പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ അവസ്ഥകളോ ഉണ്ടെങ്കിൽ, നിങ്ങളുടെ ഭക്ഷണക്രമത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് ഒരു ഹെൽത്ത് കെയർ പ്രൊഫഷണലുമായി ആലോചിക്കുന്നത് നല്ലതാണ്.

Readmore : രാവിലെ ഇനി എന്തെളുപ്പം! നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയ പാലപ്പം കിട്ടാൻ ഇതു പോലെ ഉണ്ടാക്കൂ.!!