Special Tasty Soya Chunks Fry Recipe

സോയാബീൻ ഉണ്ടോ വീട്ടിൽ.? എങ്കിൽ ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ… പോത്തിറച്ചി പോലും മാറി നിൽക്കും അത്രക്ക് ടേസ്റ്റാണ്..!! | Special Tasty Soya Chunks Fry Recipe

Special Tasty Soya Chunks Fry Recipe: എല്ലാ ദിവസവും ഇറച്ചിയും മീനും നിർബന്ധമുള്ള വീടുകൾ ഏറെ ഉണ്ടാകും. എന്നാൽ ഒരു ദിവസം ഇറച്ചിയോ, മീനോ കിട്ടാത്ത അവസരങ്ങളിൽ അതേ രുചിയോട് തന്നെ വിളമ്പാവുന്ന സോയാബീൻ ഉപയോഗിച്ചുള്ള ഒരു കിടിലൻ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു കറി തയ്യാറാക്കാനായി ആദ്യം തന്നെ സോയാബീൻ നല്ലതുപോലെ കഴുകി വൃത്തിയാക്കി എടുക്കുക.

ഒരു പാത്രത്തിൽ മുക്കാൽ ഭാഗത്തോളം വെള്ളമൊഴിച്ച് അത് നന്നായി തിളച്ചു വരുമ്പോൾ കഴുകി വൃത്തിയാക്കി വെച്ച സോയാബീൻ ഇട്ടുകൊടുക്കുക. കുറച്ച് ഉപ്പു കൂടി ഈയൊരു സമയത്ത് വെള്ളത്തിലേക്ക് ചേർത്തു കൊടുക്കണം. സോയാബീൻ വെള്ളത്തിൽ കിടന്ന് നന്നായി തിളച്ച് തുടങ്ങുമ്പോൾ സ്റ്റവ് ഓഫ് ചെയ്ത് സോയ മാറ്റിവയ്ക്കാം. സോയാബീനിൽ നിന്നും വെള്ളം പൂർണമായി പോകുന്ന സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം.

മസാല കൂട്ടിനായി ഒരു തക്കാളി നീളത്തിൽ അരിഞ്ഞതും, ഉള്ളി കനം കുറച്ച് അരിഞ്ഞതും, ഇഞ്ചി വെളുത്തുള്ളി എന്നിവ ചതച്ചെടുത്തതും, പെരുംജീരകവും, കാശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, കുരുമുളകുപൊടി, ടൊമാറ്റോ കെച്ചപ്പ്, ഒരു മുട്ട, ഒരു ടേബിൾ സ്പൂൺ കോൺഫ്ലോർ ഇത്രയും സാധനങ്ങളാണ് ആവശ്യമായിട്ടുള്ളത്. സോയാബീൻ ചൂടാറി കഴിയുമ്പോൾ വെള്ളമെല്ലാം കൈ ഉപയോഗിച്ച് നല്ലതുപോലെ പിഴിഞ്ഞു കളഞ്ഞ് ഒരു പാത്രത്തിലേക്ക് ഇടുക. അതിലേക്ക് ഒരു സ്പൂൺ കാശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ മഞ്ഞൾ പൊടിയും, കുരുമുളകുപൊടിയും, ഉപ്പും, മുട്ടയും പൊട്ടിച്ചൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം കോൺഫ്ലോർ കൂടി മസാലയിലേക്ക് ചേർത്തു കൊടുക്കണം.

സോയാബീൻ വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് മസാല ചേർത്ത് പുരട്ടിവെച്ച സോയാബീൻ ഇട്ടുകൊടുക്കുക. സോയാബീൻ വറുത്ത ശേഷം കറിയിലേക്ക് ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം കുറച്ച് പെരുംജീരകവും, ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഉള്ളിയും, തക്കാളിയും ഇട്ട് വഴറ്റിയ ശേഷം പൊടികളെല്ലാം ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ടൊമാറ്റോ കെച്ചപ്പ് കൂടി മസാലയിലേക്ക് ചേർത്ത് സെറ്റായി തുടങ്ങുമ്പോൾ വറുത്തു വച്ച സോയാബീൻ അതിലേക്ക് ഇട്ട് കൊടുക്കാവുന്നതാണ്. സോയാബീനിലേക്ക് മസാല എല്ലാം പിടിച്ച് തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് മാറ്റിവെക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Malappuram Thatha Vlogs by Ayishu, Special Soya chunks fry recipe