അടിപൊളി ടേസ്റ്റിൽ കുഴഞ്ഞുപോകാതെ സേമിയ ഉപ്പുമാവ്; ഇതാണെങ്കിൽ പാത്രം കാലിയാകുന്ന വഴി അറിയുകയേ ഇല്ല….
സേമിയ ഉപ്പുമാവ് ഒരു പ്രശസ്തമായ ദക്ഷിണേന്ത്യൻ പ്രാതൽ വിഭവമാണ്, കൂടാതെ കേരള ശൈലിക്ക് അതിൻ്റേതായ രുചിയുമുണ്ട് (Special Semiya Upma Recipe). വറുത്ത സേമിയ (വെർമിസെല്ലി), പച്ചക്കറികൾ, മസ്അലകൾ എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു വിഭവമായത് കൊണ്ട് തന്നെ ഇതിനൊരു പ്രത്യേക രുചിയും മണവും ഉണ്ട്. ഇത് നമ്മുക്ക് എളുപ്പത്തിൽ തയ്യറാക്കാൻ പറ്റിയതും അത് പോലെ തന്നെ പോഷക സംവൃതവുമാണ്. എപ്പോൾ നമ്മുക്ക് എങ്ങനെയാണ് രുചികരമായ സേമിയ ഉപ്പുമാവ് തയ്യറാക്കുന്നതെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
1 കപ്പ് സേമിയ (വറുത്തത്)
1 ടേബിൾസ്പൂൺ നെയ്യ് അല്ലെങ്കിൽ എണ്ണ
1 ടീസ്പൂൺ കടുക്
1/2 ടീസ്പൂൺ ജീരകം (ഓപ്ഷണൽ)
1-2 ഉണങ്ങിയ ചുവന്ന മുളക്
1 തണ്ട് കറിവേപ്പില
1 സവാള
1 ചെറിയ തക്കാളി
1/2 ടീസ്പൂൺ ഇഞ്ചി
2-3 പച്ചമുളക്
1/4 കപ്പ് മിക്സഡ് പച്ചക്കറികൾ (കാരറ്റ്, കടല, ബീൻസ്) – ഓപ്ഷണൽ
1/2 ടീസ്പൂൺ മഞ്ഞൾ പൊടി
ഉപ്പ് ആവശ്യത്തിന്
2 കപ്പ് വെള്ളം
മല്ലിയില (അലങ്കാരത്തിനായി)

തയ്യറാക്കുന്ന വിധം
ഒരു പാനിൽ, സേമിയ ചെറുതായി സ്വർണ്ണനിറമാകുന്നതുവരെ ചെറിയ തീയിൽ വെച്ച് ഇടക്കിടക്ക് ഇളക്കി കൊടുത്തു കൊണ്ട് വറുത്തെടുക്കുക. ശേഷം വേറൊരു പാത്രത്തിലേക്ക് മാറ്റുക. ശേഷം പാനിൽ നെയ്യോ എണ്ണയോ ഒഴിക്കുക. അതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ജീരകം (ഉപയോഗിക്കുകയാണെങ്കിൽ), ഉണങ്ങിയ ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് കുറച്ച് സെക്കൻഡ് ഇളക്കുക. പിന്നീട് അതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന സവാള ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് ഇഞ്ചി, പച്ചമുളക്, അരിഞ്ഞ തക്കാളി എന്നിവ ചേർക്കുക. തക്കാളി മൃദുവാകുന്നത് വരെ ഇളക്കി കൊടുത്ത് വേവിച്ച് എടുക്കുക.
Special Semiya Upma Recipe

ഇനി ഇതിലേക്ക് മഞ്ഞൾപൊടി ചേർത്ത് നന്നായി ഇളക്കി കൊടുക്കാം. പിന്നീട് നിങ്ങൾ ഉപ്പുമാവിനായി പച്ചക്കറികൾ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഈ സമയം ഇതിലേക്ക് ചേർക്കാവുന്നതാണ്. ഇവ കുറച്ചു മിനുട്ടുകൾ നന്നായി ഇളക്കണം. ഇതിലേക്ക് 2 കപ്പ് വെള്ളം ഒഴിച്ച് തിളപ്പിക്കുക. പാകത്തിന് ഉപ്പ് കൂടി ചേർക്കുക. വെള്ളം തിളച്ചു വരുമ്പോൾ നമ്മൾ ആദ്യമേ വറത്തു വെച്ചിരിക്കുന്ന സേമിയ ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കാം. തീ താഴ്ത്തി പാൻ മൂടിവെച്ച് ഏകദേശം 5-7 മിനിറ്റ് വേവിക്കുക, അതിൽ അമിതമായി വരുന്ന വെള്ളം വറ്റിക്കുക. പിന്നീട് മല്ലിയില കൂടി ഇട്ടു കൊടുത്താൽ സ്വാദിഷ്ടമായ സേമിയ ഉപ്പുമാവ് തയ്യാർ. റെസിപ്പിയെ പറ്റി കൂടുതൽ അറിയണമെങ്കിൽ വീഡിയോ കാണുക. Video Credits : Sheeba’s Recipes
Read Also : നാവിൽ കപ്പലോടും രുചിയിൽ ഒരു കിടിലൻ അച്ചാർ; വിനാഗിരിയുടെ കുത്തൽചുവ അധികമില്ലാത്ത അടിപൊളി ബീഫ് അച്ചാർ..!