Special Pazhampori Recipe

ഇങ്ങനെ ഒരു പഴംപൊരി നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല!! നന്നായി പൊങ്ങിയ എന്നാൽ ഒട്ടും എണ്ണ കുടിക്കാത്ത സ്പെഷ്യൽ പഴംപൊരി; ഗംഭീര രുചിയാണ്..!! | Special Pazhampori Recipe

Special Pazhampori Recipe: നേന്ത്രപ്പഴം ഉപയോഗിച്ച് പഴംപൊരി തയ്യാറാക്കുന്നത് നമ്മൾ മലയാളികളുടെ ഒരു സ്ഥിരം പതിവായിരിക്കും. ഈവനിംഗ് സ്നാക്കായും അല്ലാതെയും പഴംപൊരി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് മിക്ക ആളുകളും. എന്നാൽ സ്ഥിരമായി പഴംപൊരി ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായി അതേസമയം രുചികരമായ രീതിയിൽ ഉണ്ടാക്കാവുന്ന ഒരു പഴംപൊരിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ പഴംപൊരി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത നേന്ത്രപ്പഴം, ചോപ്പിംഗ് സ്റ്റിക്ക് അല്ലെങ്കിൽ ഈർക്കിൽ, മൈദ, മഞ്ഞൾപൊടി, ഉപ്പ്, ബ്രഡ് ക്രംസ്, മുട്ട, വറുത്തെടുക്കാൻ ആവശ്യമായ എണ്ണ ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ നേന്ത്രപ്പഴം തൊലി കളഞ്ഞ ശേഷം അത്യാവശ്യ കട്ടിയുള്ള രീതിയിൽ വട്ടത്തിൽ അരിഞ്ഞെടുത്ത് മാറ്റിവയ്ക്കുക. ഒരു ചോപ്പിംഗ് സ്റ്റിക്ക് എടുത്ത്

അതിന്റെ നടുഭാഗത്ത് ചെറിയ ഗ്യാപ്പ് ഇട്ടശേഷം മുകളിലൂടെ മുറിച്ചുവെച്ച പഴക്കഷണങ്ങൾ ഒന്നിനു മുകളിൽ ഒന്നായി കുത്തി കൊടുക്കുക. ഇതേ രീതിയിൽ മുറിച്ചുവെച്ച എല്ലാ പഴക്കഷണങ്ങളും ചോപ് സ്റ്റിക്കിൽ കുത്തി സെറ്റ് ആക്കി വയ്ക്കുക. ഒരു പാത്രത്തിലേക്ക് മൈദ പൊടിയിട്ട്, ഉപ്പും, മഞ്ഞൾ പൊടിയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് ഒരു മുട്ട കൂടി പൊട്ടിച്ചൊഴിച്ച് ബാറ്റർ നല്ലതുപോലെ സെറ്റ് ആക്കി എടുക്കണം. തയ്യാറാക്കി വെച്ച പഴത്തിന്റെ സ്റ്റിക്കുകൾ ബാറ്ററിൽ മുക്കി ബ്രഡ് ക്രംസിൽ കൂടി മുക്കിയ ശേഷം

തിളച്ച എണ്ണയിൽ ഇട്ട് പഴംപൊരി വറുത്തെടുക്കുന്ന അതേ രീതിയിൽ തന്നെ ചെയ്തെടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ പഴംപൊരി റെഡിയായി കഴിഞ്ഞു. ഈയൊരു രീതിയിൽ തയ്യാറാക്കുമ്പോൾ കുട്ടികൾക്കും പഴം കഴിക്കാൻ താല്പര്യം കൂടുതൽ ഉണ്ടായിരിക്കും. എപ്പോഴും വീട്ടിൽ പഴംപൊരി ഉണ്ടാക്കുന്നവരാണ് നിങ്ങളെങ്കിൽ ഒരു തവണ ഈ ഒരു രീതി പരീക്ഷിച്ചു നോക്കാവുന്നതാണ്. കുട്ടികൾക്ക് സ്നാക്കായി സ്കൂളിൽ എല്ലാം കൊടുത്തു വിടാവുന്ന രുചികരമായ ഒരു പഴത്തിന്റെ പലഹാരമാണ് ഇത്.കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Video Credit : Adhialee’s kitchen