എന്റെ പൊന്നോ..!! ഇത് ഒന്നൊന്നര പലഹാരം തന്നെ… ഇനി നോമ്പ് തുറക്കാൻ ഇതുപോലൊരു വിഭവം മാത്രം മതിയാകും; അത്രയും രുചിയാണ്..!! | Special Nombu Thura Snack
Special Nombu Thura Snack: ഈ നോമ്പ് കാലത്ത് ഇതുപോലൊരു ചായക്കടി നിങ്ങൾ ഒരുതവണ പരീക്ഷിച്ചു നോക്കൂ… കിടിലൻ രുചിയിൽ ചിക്കൻ കൊണ്ടുള്ള ഒരു വിഭവമാണിത്. വളരെ സ്വാദിഷ്ടമായ ഈ വിഭവം ഉണ്ടാക്കാൻ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം മതിയാകും. നോമ്പ് തുറക്ക് മാത്രമല്ല വൈകുംനേരങ്ങളിൽ നല്ല ചൂട് ചായക്കൊപ്പം കഴിക്കാവുന്ന ഒരു കിടിലൻ പലഹാരം കൂടിയാണ് ഈ ചിക്കൻ ബോക്സ് എന്നത്. ഉള്ളിൽ നല്ല ക്രീമിയും പുറം ഭാഗം നല്ല ക്രിസ്പിയും ആയ ചിക്കൻ ബോക്സ് ഒരു വേറെ ലെവൽ ഐറ്റം തന്നെയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഈ ഒരു വിഭവം ഒരുപോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേയില്ല. അപ്പോൾ ഇനി വീട്ടിൽ ചിക്കൻ വാങ്ങിക്കുമ്പോൾ ഒരുതവണ ഈ റെസിപ്പി ഒന്ന് പരീക്ഷിച്ചു നോക്കൂ… ഇത്രയും സ്വാദിഷ്ടമായ ചിക്കൻ വിഭവം എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് നമ്മുക്കു നോക്കിയാലോ….
ആവശ്യമായ ചേരുവകൾ
- പുഴുങ്ങിയ ഉരുളകിഴങ്ങ് 2
- ചിക്കൻ വേവിച്ചത് 1 & 1/2 കപ്പ്
- ഓയിൽ 1 tsp
- കാരറ്റ് 1
- സ്വീറ്റ് കോൺ 1/2 കപ്പ്
- വെളുത്തുള്ളിപൊടി 1/2 tsp
- മുളകുപൊടി 1/2 tbsp
- ഒറിഗാനോ 1/4 tsp
- കുരുമുളക് പൊടി 1/4 tsp
- ബട്ടർ 2 tbsp
- മൈദ 1&1/2 tbsp
- വെള്ളം 3/4 cup
- മസറല്ല ചീസ് 1/2 cup
- മുട്ട 2
- വറുക്കുന്നതിന് ആവശ്യമായ എണ്ണ

തയ്യാറാക്കുന്ന വിധം
ഈ ഒരു വിഭവം തയ്യാറാക്കുന്നതിന് ആദ്യം തന്നെ ഉരുളക്കിഴങ് പുഴുങ്ങി അതിന്റെ തൊലി കളഞ്ഞ് നന്നായി ഉടച്ച് എടുക്കാം. അതേപോലെ തന്നെ ആവശ്യത്തിനുള്ള ചിക്കൻ ഉപ്പും കുരുമുളകും ചേർത്ത് വേവിച്ചെടുക്കാം. വെന്തു കഴിഞ്ഞാൽ ചെറുതായി ഒന്ന് അരക്കാം. നന്നായി അരയാതിരിക്കാൻ ശ്രദ്ധിയ്‌ക്കണം. ഇനി നമുക്ക് ഒരു പാൻ ചൂടാക്കി അതിലേക്ക് ഓയിൽ ഒഴിച്ചുകൊടുക്കാം. ഇതിലേക്ക് നല്ല പൊടിയായിട്ട് അരിഞ്ഞ കാരറ്റ് വഴറ്റി എടുക്കാം. അവ വഴന്നു വന്നാൽ അതിലേക്ക് സ്വീറ്റ് കോൺ കൂടെ ചേർക്കാം. അതിലേക്ക് വെളുത്തുള്ളി പൊടി ചേർത്തു കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കാം. ഇനി ഇതിലേക്ക് മുളക് പൊടിയും, ഒറിഗാനോയും കൂടി ചേർത്ത് ഇളക്കി കൊടുക്കാം. ഇതിലേക്ക് കുറച്ചു കുരുമുളക് പൊടി കൂടി ചേർക്കാം.

Special Nombu Thura Snack
ശേഷം ഈ മിക്സ് ആ പാനിന്റെ തന്റെ മറ്റൊരു സൈഡിലേക്ക് മാറ്റി മറ്റേ ഭാഗത്ത് ബട്ടർ ഇട്ടു കൊടുത്ത് മൈദയും കൂടി ചേർക്കാം. മൈദയുടെ പച്ചമണം മാറിയാൽ അതിലേക്ക് വെള്ളം കുറച്ചു ഒഴിച്ച് ഉരുളക്കിഴങ്ങു കൂടി ചേർത്ത് പാനിലെ എല്ലാം ഒന്നിച്ച് വഴറ്റി എടുക്കാം. ശേഷം ചിക്കനും കൂടി ചേർക്കാം. ഈ സമയം ഉപ്പ് നോക്കി വേണമെങ്കിൽ ചേർക്കാവുന്നതാണ്. കൂടെ ചീസും ചേർക്കാം. ഇനി ഇത് ചൂട് മാറാൻ വെക്കാം. ശേഷം കുറച്ചെടുത്ത് ഷെയ്പ്പിലാക്കി മുട്ടയിലും മൈദയിലും മുക്കി വറുത്തു എടുക്കാം. അപ്പോൾ സ്വാദിഷ്ടമായ ചിക്കൻ ബോക്സ് എന്ന ചായക്കടി തയ്യാറായിട്ടുണ്ട്. ഈ റെസിപിയെ പാട്ടി കൂടുതൽ അറിയാൻ വീഡിയോ കാണൂ… Credits :
Kannur kitchen
