ചോറിനും കഞ്ഞിക്കും തനി നാടൻ ചമ്മന്തി; കുറച്ചു നെല്ലിക്ക കിട്ടുമ്പോൾ ഇതുപോലെ ഉണ്ടാക്കി നോക്കൂ.. വേറെ ഒരു കറിയും വേണ്ട..!
നെല്ലിക്ക കൊണ്ട് പലതരം വിഭവങ്ങൾ ഉണ്ടാക്കാൻ സാധിക്കും. അതിൽ വളരെ സിമ്പിൾ ആയി ഉണ്ടാക്കിയെടുക്കാൻ പറ്റിയ ഒരു നെല്ലിക്ക ചമ്മന്തി (Special Nellikka Chammanthi Recipe) റെസിപ്പി ആണിത്. ചൂട് ചോറിന്റെയും കഞ്ഞിയുടെയും എല്ലാം കൂടെ അടിപൊളി കോമ്പിനേഷനായ ഈ ഒരു നെല്ലിക്ക ചമ്മന്തി ഉണ്ടാക്കാൻ വളരെ എളുപ്പവുമാണ്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ കുറഞ്ഞ സമയം കൊണ്ടും നെല്ലിക്ക ചമ്മന്തി ഉണ്ടാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കിയാലോ.
ആവശ്യമായ ചേരുവകൾ
- നെല്ലിക്ക – 5 എണ്ണം
- തേങ്ങ ചിരകിയത് – 3/4 കപ്പ്
- ഇഞ്ചി – 1 കഷ്ണം
- ചെറിയ ഉള്ളി – 1 എണ്ണം
- പച്ച മുളക് – 2 എണ്ണം
- വേപ്പില – 2 തണ്ട്
- വെളിച്ചെണ്ണ

തയ്യാറാക്കുന്ന രീതി
ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ നെല്ലിക്ക ചെറിയ കഷണങ്ങളാക്കി മുറിച് എടുത്തു മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി ചെറിയ കഷണങ്ങളാക്കിയത് കൂടിയിട്ട് കൊടുത്ത് ഒന്ന് ക്രഷ് ചെയ്ത് എടുക്കുക. ഇഞ്ചിയും നെല്ലിക്കയും ചതയാൻ കുറച്ചു ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണ് ആദ്യം തന്നെ നമ്മൾ ഇതു രണ്ടും ഇട്ട് ക്രഷ് ചെയ്ത് എടുക്കുന്നത്. ശേഷം മിക്സിയുടെ ജാറിലേക്ക് ചെറിയ ഉള്ളി ചമ്മന്തിക്ക് ആവശ്യമായ ഉപ്പ് പച്ചമുളക് തേങ്ങ ചിരകിയത് വേപ്പില എന്നിവ കൂടിയിട്ട് ഒന്ന് ഇളക്കി കൊടുത്ത ശേഷം വീണ്ടും അരച് എടുക്കുക.

Special Nellikka Chammanthi Recipe
തേങ്ങയെല്ലാം ഇട്ടശേഷം ഒന്ന് ഇളക്കി കൊടുത്തില്ലെങ്കിൽ നെല്ലിക്ക ക്രഷ് ചെയ്തത് താഴത്ത് തന്നെയും തേങ്ങ മുകളിലായി തന്നെ നിൽക്കുകയും ചെയ്യും . ശേഷം ഇതൊരു പാത്രത്തിലേക്ക് മാറ്റി വിളമ്പുന്ന സമയം ആകുമ്പോൾ കുറച്ച് പച്ച വെളിച്ചെണ്ണ കൂടി ഒഴിച്ച് മിക്സ് ചെയ്ത് എടുത്താൽ നെല്ലിക്ക ചമ്മന്തി റെഡി. ചമ്മന്തി ഉണ്ടാക്കുമ്പോൾ നെല്ലിക്ക കൂടുതലും തേങ്ങ ചിരകിയത് കുറവുമാണ് എടുക്കേണ്ടത്. ഇങ്ങനെ ചെയ്യുമ്പോൾ ചമ്മന്തിയുടെ രുചി വളരെ കൂടുതലായിരിക്കും. ഈ റെസിപ്പിയെ പറ്റി കൂടുതൽ അറിയുവാനായി വിഡിയോ കാണൂ… Video Credits : NEETHA’S TASTELAND