ഇനി ദോശ മാവ് ബാക്കിയുണ്ടെങ്കിൽ വെറുതെ കളയണ്ട; പെട്ടന്നുണ്ടാക്കാം മൊരിഞ്ഞ കുഴി പനിയാരം..!
ബാക്കി വന്ന ദോശമാവ് കൊണ്ട് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു പനിയാരത്തിന്റെ (Special Kuzhi Paniyaram Recipe) റെസിപ്പി നോക്കാം. ഇതിൽ തന്നെ രണ്ടു രീതിയിൽ പനിയാരം ഉണ്ടാക്കുന്നതിന് റെസിപ്പി നമ്മൾ പറയുന്നുണ്ട്. ഒരെണ്ണത്തിൽ സവാളയും പച്ചമുളകും എല്ലാം വാട്ടിയ ശേഷം ഇട്ടുകൊടുക്കുന്ന റെസിപ്പിയും അതല്ലാതെ പ്ലെയിൻ ആയ പനിയാരത്തിന്റെ റെസിപിയുമുണ്ട്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപെടും എന്ന കാര്യത്തിൽ സംശയമേ ഇല്ല. അപ്പോൾ ഇത്രയും ടേസ്റ്റിയായ പണിയാരം എങ്ങനെയാണ് എളുപ്പത്തിൽ തയ്യാറാക്കുന്നത് എന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ദോശ മാവ് – 3 കപ്പ്
- സവാള – 1/2 ഭാഗം
- പച്ച മുളക് – 2 എണ്ണം
- വേപ്പില
- ഇഞ്ചി – 1/2 ടീ സ്പൂൺ
- ഓയിൽ
- നല്ലെണ്ണ – 1 ടേബിൾ സ്പൂൺ
- കശുവണ്ടി
- കടുക് – 1 ടീ സ്പൂൺ
- ഉഴുന്ന് പരിപ്പ് – 1/2 ടീ സ്പൂൺ
- കായ പൊടി – 1 നുള്ള്
തയ്യാറാക്കുന്ന രീതി
ദോശ മാവിൽ ആവശ്യത്തിന് ഉപ്പിട്ട് വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നല്ലെണ്ണ ഒഴിച്ച് കൊടുക്കുക. ഇനി ഇതിലേക്ക് കടുക് ഇട്ടു കൊടുത്ത് പൊട്ടിക്കുക കൂടെ തന്നെ ഉഴുന്നുപരിപ്പും ഇട്ടു കൊടുക്കുക. ചെറുതായി അരിഞ്ഞ സവാള പച്ചമുളക് വേപ്പില ഇഞ്ചി എന്നിട്ടു നന്നായി വഴറ്റി കൊടുക്കുക. അവസാനം ഇതിലേക്ക് കുറിച്ച് കശുവണ്ടി യും കായപ്പൊടിയും കൂടി ഇട്ടു കൊടുത്ത് തീ ഓഫ് ആക്കിയ ശേഷം നമുക്ക് ഈ ഒരു മിക്സ് മാവിലേക്ക് ഒഴിച്ചുകൊടുത്തു നന്നായി ഇളക്കി കൊടുക്കാം.

Special Kuzhi Paniyaram Recipe
ഉണ്ണിയപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ഓരോ കുഴിയിലേക്കും ഒരു ടീസ്പൂൺ വീതം ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് ഓരോ കുഴിയിലേക്കും മാവൊഴിച്ച് കൊടുത്ത് രണ്ട് മിനിറ്റ് വരെ അടച്ചുവെച്ച് വേവിക്കുക. ശേഷം ഇത് മറിച്ചിട്ടു കൊടുത്തു വീണ്ടും ഒരു മിനിറ്റ് വരെ അടച്ചു വെക്കാതെ വേവിച്ചെടുത്താൽ പനിയാരം റെഡി. മുകളിൽ പറഞ്ഞ രീതിയിൽ പനിയാരം ഉണ്ടാക്കാൻ ഇഷ്ടമില്ലാത്തവർക്കായി ഒരു റെസിപ്പി കൂടി നോക്കാം. ദോശമാവിൽ ഉപ്പിട്ട ശേഷം ഇതുപോലെ തന്നെ ഉണ്ണിയപ്പം ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ബാറ്റർ ഒഴിച്ചുകൊടുത്തു കുക്ക് ചെയ്തെടുക്കാവുന്നതാണ്. Video Credits : Sheeba’s Recipes

Read Also: നാവിൽ നിന്നും മായാത്ത രുചിയിൽ മീൻ പൊള്ളിച്ചത്; മീൻ വാഴയിലയിൽ പൊള്ളിച്ചെടുക്കുന്നതിന് ഇത്ര സ്വാദോ…?