Special Fishy Curry Recipe

ഇതാണ് മീൻ കറി നെത്തോലി ഇനി ഇതുപോലെ കറിവെച്ചു നോക്കൂ; ഇങ്ങനെ ഉണ്ടാക്കിയാൽ കറിച്ചട്ടി ഉടനെ കാലിയാകും.!!

Special Fishy Curry Recipe: വ്യത്യസ്ത മീനുകൾ ഉപയോഗപ്പെടുത്തി വ്യത്യസ്ത രീതികളിൽ മീൻ കറി തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. മാത്രമല്ല ഓരോ ഭാഗങ്ങളിലും വ്യത്യസ്ത രീതിയിലാണ് മീൻ കറി തയ്യാറാക്കുന്നത്. നത്തോലി ഉപയോഗപ്പെടുത്തി കുറച്ചു വ്യത്യസ്തമായി എങ്ങനെ ഒരു രുചികരമായ മീൻ കറി തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി

തയ്യാറാക്കാനായി ആദ്യം തന്നെ ഒരു മൺചട്ടി അടുപ്പത്ത് വയ്ക്കുക. ചട്ടി ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് അല്ലി വെളുത്തുള്ളി ഇട്ട് ഒന്ന് മൂപ്പിച്ച് എണ്ണയിൽ നിന്നും എടുത്തു മാറ്റുക. അതേ എണ്ണയിലേക്ക് കാൽ ടീസ്പൂൺ അളവിൽ ഉലുവയും കടുകും ഇട്ട് പൊട്ടിക്കുക. ശേഷം ചട്ടിയിലേക്ക് ഒരു തക്കാളി ചെറുതായി അരിഞ്ഞതും അല്പം മഞ്ഞൾപൊടിയും ഉപ്പും ഇട്ട് പച്ചമണം പോകുന്നത്

വരെ ഒന്ന് വഴറ്റിയെടുക്കുക. ഈയൊരു സമയം കൊണ്ട് കറിയിലേക്ക് ആവശ്യമായ അരപ്പ് തയ്യാറാക്കാം. അതിനായി ഒരു തേങ്ങ ചിരകിയതും, ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, അര ടീസ്പൂൺ മല്ലിപ്പൊടിയും, രണ്ട് ചെറിയ ഉള്ളിയും നേരത്തെ വഴറ്റിവച്ച വെളുത്തുള്ളിയും ഇട്ട് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത ശേഷം പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. തക്കാളി നല്ല രീതിയിൽ ചട്ടിയിൽ കിടന്ന് പാകമായി തുടങ്ങുമ്പോൾ അതിലേക്ക് തയ്യാറാക്കി വെച്ച അരപ്പു കൂടി ചേർത്ത് കൊടുക്കുക. അരപ്പിൽ നിന്നും തിള വന്നു തുടങ്ങുമ്പോൾ

അതിലേക്ക് പുളിക്ക് ആവശ്യമായ പുളി വെള്ളം കൂടി ചേർത്ത് കൊടുക്കുക. ശേഷം കഴുകി വൃത്തിയാക്കിവെച്ച നത്തോലി മീനുകൾ കൂടി കറിയിലേക്ക് ചേർത്ത് 5 മിനിറ്റ് നേരം അടച്ചുവെച്ച് വേവിക്കാം. സ്റ്റവ് ഓഫ് ചെയ്യുന്നതിന് മുൻപായി രണ്ട് പച്ചമുളക് നീളത്തിൽ കീറിയതും അല്പം കറിവേപ്പിലയും കൂടി കറിക്ക് മുകളിലായി തൂവി കൊടുക്കാവുന്നതാണ്. വ്യത്യസ്തമായ ഒരു നത്തോലി മീൻ കറിയുടെ റെസിപ്പിയാണ് ഇവിടെ വിശദമാക്കിയത്. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Netholi fish curry Recipe Video Credit : Recipes by Rasna